1 GBP = 109.02
breaking news

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില വര്‍ധനവ് തടയാന്‍ തിരക്കിട്ട ചര്‍ച്ചകള്‍ മോദി ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥരെ കാണും

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില വര്‍ധനവ് തടയാന്‍ തിരക്കിട്ട ചര്‍ച്ചകള്‍  മോദി ധനകാര്യമന്ത്രാലയം ഉദ്യോഗസ്ഥരെ കാണും

റഷ്യ യുക്രയ്‌നില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നതിനാല്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. വൈകിട്ട് ബാരലിന് 104 ഡോളറിലാണ് എണ്ണ വ്യാപാരം പുരോഗമിക്കുന്നത്. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ധനകാര്യ മന്ത്രാലയത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മോദി ധനകാര്യ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ചെയ്തത് പോലെ നികുതി കുറച്ച് വീണ്ടും എണ്ണവില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില ഉയര്‍ത്തിയാല്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ വളരെ പ്രതികൂലമായി ബാധിക്കും. ഇത്തരത്തില്‍ സംഭവിച്ചാല്‍ പണപ്പെരുപ്പം സകല റെക്കോര്‍ഡുകളും ഭേദിക്കുന്ന അവസ്ഥയുണ്ടാവും. ഈ സാഹചര്യത്തിലാണ് സമ്പദ്‌വ്യവസ്ഥയുടെ ആഘാതം പരമാവധി കുറച്ച് പ്രതിസന്ധി നേരിടാനുള്ള നീക്കങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഇന്ത്യയില്‍ലെ എണ്ണവില നവംബര്‍ നാലിന് ശേഷം അധികം വര്‍ധിച്ചിട്ടില്ല. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ഉടന്‍ എണ്ണവില വര്‍ധിപ്പിക്കണമെന്ന നിലപാടിലാണ് എണ്ണക്കമ്പനികള്‍.

യു.പി ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നിലവില്‍ എണ്ണവില വര്‍ധിപ്പിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കുന്നത്. എന്നാല്‍ മാര്‍ച്ച് ഏഴിന് തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ വില വീണ്ടും കൂട്ടാനാണ് സാധ്യത.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more