കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ അനുസരിച്ച് ഇലക്രോണിക് ഉപകരണങ്ങള്‍, ഗാഡ്ജറ്റുകള്‍, ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്ക്ക് വില കുറയും. തീരുവ കുറയുന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍, ചെറിയ ക്യാമറകള്‍, മൊബൈല്‍ ചാര്‍ജറുകള്‍ എന്നിവയ്ക്ക് വിലക്കുറവുണ്ടാകും. വജ്രത്തിന്റെ കസ്റ്റംസ് തീരുവ അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. വജ്രം, രത്‌നം, ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എന്നിവയ്ക്ക് വില കുറയും.
തുണിത്തരങ്ങള്‍ക്ക് വില കുറയും. പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട രാസവസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി കുറഞ്ഞിട്ടുണ്ട്. മെഥനോള്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടിയും കുറഞ്ഞിട്ടുണ്ട്. അതേസമയം കുടകളുടെ വില വര്‍ധിക്കും.
ആദായ നികുതി റിട്ടേണ്‍ പരിഷകരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായാണ് ആദായ നികുതി സംബന്ധിച്ച ധനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. പിഴുകള്‍ തിരുത്തി റിട്ടേണ്‍ സര്‍മപ്പിക്കുന്നതിനുള്ള സമയ പരിധി രണ്ടു വര്‍ഷമായി ഉയര്‍ത്തി. അധിക നികുതി നല്‍കി റിട്ടേണ്‍ മാറ്റങ്ങളോടെ സമര്‍പ്പിക്കാം. മറച്ചു വച്ചിരിക്കുന്ന വരുമാനം വെളിപ്പെടുത്തുന്നതിനുള്ള അവസരവും ലഭ്യമാകും.
സഹകരണ സംഘങ്ങളുടെ സര്‍ച്ചാര്‍ജ് കുറക്കാനും ബജറ്റില്‍ തീരുമാനമായി. ഇത് സഹകരണ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള കേരളത്തിന് ഏറെ ഗുണം ചെയ്യുന്ന പ്രഖ്യാപനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്കുള്ള നികുതിയിളവ് കാലാവധിയും ഒരു വര്‍ഷമാക്കി ഉയര്‍ത്തിയുണ്ട്.
കൂടാതെ സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയുടെ വായ്പയും ബജറ്റിന്റെ ഭാഗമായി അനുവദിച്ചു. വായപ പലിശ രഹിതമായിരിക്കും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക വെല്ലുവിളി നേരിടുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് വായ്പ സംബന്ധിച്ച പ്രഖ്യാപനം.കൂടാതെ രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മൂലധന നിക്ഷേപങ്ങള്‍ക്ക് സംസ്ഥാനങ്ങളെ സഹായിക്കാനും. കേന്ദ്ര വിഹിതത്തിന് പുറമെ അധികസഹായം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും ബജറ്റില്‍ പറയുന്നു.
click on malayalam character to switch languages