1 GBP = 104.75

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബകൂട്ടായ്മ വർഷാചാരണം 2020-21 ന്റെ പ്രൗഡഗംഭീരമായ സമാപനത്തിന് സ്റ്റോക്ക് ഓൺ ട്രെന്റ് വേദിയാകുന്നു….

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബകൂട്ടായ്മ വർഷാചാരണം 2020-21 ന്റെ പ്രൗഡഗംഭീരമായ സമാപനത്തിന് സ്റ്റോക്ക് ഓൺ ട്രെന്റ് വേദിയാകുന്നു….

റവ.ഫാ. ടോമി എടാട്ട്

(പി.ആർ.ഒ, കാത്തലിക് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ)

ഇംഗ്ലണ്ടിന്റെ മധ്യപൂർവ്വ ദേശമായ സ്റ്റോക്ക് ഓൺ ട്രെന്റിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബകൂട്ടായ്മ വർഷചാരണം 2020 – 21, ഔദ്യോഗികമായ സമാപനത്തിനായി അണിഞ്ഞൊരുങ്ങുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വി. കുർബ്ബാനയോടുകൂടി നവംബർ 27ന്, ശനിയാഴ്ച (27/11/2021) രാവിലെ 11 മണിക്ക് സ്റ്റോക്ക് – ഓൺ ട്രെന്റ് സെന്റ് ജോസഫ് ദേവാലയത്തിൽ സമാപന പരിപാടികൾക്ക് തുടക്കം കുറിക്കും. സ്റ്റോക്ക് ഓൺ ട്രെന്റ് ഔർ ലേഡി ഓഫ് പെർപെച്ചുൽ ഹെൽപ് മിഷന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി കുടുംബകൂട്ടായ്മ കമ്മീഷൻ അറിയിച്ചു. 

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ 8 റീജിയണുകളിലായി വ്യാപിച്ചുകിടക്കുന്ന ആയിരത്തിലധികം വരുന്ന കുടുംബകൂട്ടായ്മകളെ ഊർജസ്വലമാക്കി സഭാമക്കളുടെ വിശ്വാസജീവിതം കൂടുതൽ കരുത്തുറ്റത്താക്കിമാറ്റുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആണ് കുടുംബകൂട്ടായ്മ വർഷാചരണം നടത്തപ്പെട്ടത്. രൂപതയുടെ കർമ്മപദ്ധതിയായ ‘ലിവിങ് സ്റ്റോൺ’ ലെ നാലാമത്തെ വർഷമായ കുടുംബകൂട്ടായ്മ വർഷം മികവുറ്റതാക്കി മാറ്റുവാൻ കഴിഞ്ഞതിലുള്ള ചാരിഥാർത്ഥ്യത്തിലാണ് കുടുംബകൂട്ടായ്മ കമ്മീഷൻ. താഴെപറയുന്ന വ്യക്തികളെ ഉൾകൊണ്ടതായിരുന്നു രൂപതാ കുടുംബകൂട്ടായ്മ കമ്മീഷൻ.

രക്ഷാധികാരി : മാർ ജോസഫ് സ്രാമ്പിക്കൽ, 

സിൻചേലൂസ്-ഇൻ-ചാർജ്ജ്: റെവ. ഫാ. ജോർജ്ജ് തോമസ് ചേലയ്ക്കൽ,

ചെയർമാൻ : റെവ. ഫാ. ഹാൻസ് പുതിയാകുളങ്ങര, 

കോർഡിനേറ്റർ : ഷാജി തോമസ് (നോറിച്ച് ) 

സെക്രട്ടറി : റെനി സിജു തോമസ് (എയിൽഫോഡ് ), 

പി.ർ.ഒ: വിനോദ് തോമസ് (ലെസ്റ്റർ), ആഡ് ഹോക്ക് പാസ്റ്ററൽ 

കൌൺസിൽ പ്രതിനിധി : – ഡീക്കൻ അനിൽ ലൂക്കോസ്. 

മറ്റ് അംഗങ്ങൾ ;

1) ഫിലിപ്പ് കണ്ടാത്ത് (ബ്രിസ്റ്റോൾ കാർഡിഫ് ),

2) ജിനോ ജോസ് ജെയിംസ് (കേംബ്രിഡ്ജ് ), 

3) ക്രിസ്റ്റി സെബാസ്റ്റ്യൻ (കവൻട്രി), 

4) ജെയിംസ് മാത്യു ( ഗ്ലാഗോ),

5) തോമസ് ആന്റണി (ലണ്ടൻ),

6) കെ. എം ചെറിയാൻ (മാഞ്ചസ്റ്റർ),

7) ജിതിൻ ജോൺ – (സൗത്താംപ്റ്റൺ), 

8) ആന്റണി മടുക്കകുഴി (പ്രെസ്റ്റൺ). 

മേല്പറഞ്ഞ ഏവരുടെയും ശുശ്രൂഷാ മനോഭാവും സേവന തത്പരതയുമാണ് കുടുംബകൂട്ടായ്മ വർഷാചരണം ഫലദായകമാകുവാൻ കാരണമായത് . 

27/11/2021 ശനിയാഴ്ചയിലെ കാര്യപരിപാടികൾ

11.00 വി. കുർബ്ബാന : അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ.

13.00 മുതൽ

14.00 വരെ : ഉച്ച ഭക്ഷണം . തുടർന്ന് സമാപന സമ്മേളനം 14.00 പ്രാർത്ഥനാ ഗാനം / വാദ്യോപകരണ സംഗീതം : സ്റ്റോക്ക് ഓൺ ട്രെന്റ് ഔർ ലേഡി ഓഫ് പെർപെച്ചുൽ മിഷൻ.

14.05 സ്വാഗതം : റെവ. ഫാ. ഹാൻസ് പുതിയാകുളങ്ങര, ചെയർമാൻ കുടുംബക്കൂട്ടായ്മ കമ്മീഷൻ.

14.15 റിപ്പോർട്ട് അവതരണം : ശ്രീമതി. റെനി സിജു തോമസ്, സെക്രട്ടറി, കുടുംബക്കൂട്ടായ്മ കമ്മീഷൻ.

14.25 ഉത്ഘാടനം : രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ, രക്ഷാധികാരി, കുടുംബക്കൂട്ടായ്മ കമ്മീഷൻ.

14.40 പ്രഭാഷണം : റെവ. ഫാ. ടോമി എടാട്ട്, ചെയർമാൻ മീഡിയ കമ്മീഷൻ. 15.10 സംഘഗാനം : സെന്റ് അൽഫോൻസാ മിഷൻ ലെസ്റ്റർ.

15.15 പ്രഭാഷണം : റെവ. സി. ആൻമരിയ (സ്.എച്ച്), ചെയർപേഴ്സൺ ഇവാഞ്ചലൈസേഷൻ കമ്മീഷൻ.

15.45 ആശംസകൾ : റെവ. മോൺ. ജോർജ്ജ് തോമസ് ചെലേയ്ക്കൽ, സിൻചേലൂസ് ഇൻ ചാർജ്, കുടുംബക്കൂട്ടായ്മ കമ്മീഷൻ.

15.55 ആശംസകൾ : റെവ. ഫാ. ജോർജ്ജ് എട്ടുപറ, ഡയറക്ടർ, സ്റ്റോക്ക് ഓൺ ട്രെന്റ് ഔർ ലേഡി ഓഫ് പെർപെച്ചുൽ മിഷൻ.

16.05 ഇടവകാ വർഷം 2021-22 ഉത്ഘാടനം : രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ.

16.10 കൃതത് : ശ്രീ. ഷാജി തോമസ്, കോർഡിനേറ്റർ കുടുംബക്കൂട്ടായ്മ കമ്മീഷൻ.

16.20 സമാപന അശ്ശീർവാദം : രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ. 

എല്ലാ മിഷൻ/പ്രൊപ്പോസ്ഡ് മിഷൻ/മാസ്സ് സെന്റർ നിന്നുമുള്ള കുടുംബക്കൂട്ടായ്മ പ്രതിനിധികൾ ഉൾപ്പെടുന്ന ഏകദേശം 500 ഓളം – പേരുടെ സാന്നിധ്യംസമാപന സമ്മേളനത്തിൽ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more