നാട്ടിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ എഡ്മണ്ടൻ മലയാളി സണ്ണി ജോസഫിൻ്റെ മൃതദേഹം സംസ്കരിച്ചു….
Oct 11, 2021
എഡ്മണ്ടൻ:- നാട്ടിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ എഡ്മണ്ടൻ മലയാളി സണ്ണി ജോസഫിൻ്റെ മൃതദേഹം കോട്ടയം മേരിലാൻ്റ് സെൻ്റ്.മേരീസ് ദേവാലയത്തിൽ സംസ്കരിച്ചു. കോട്ടയം മേരിലാൻ്റ് കാര്യാങ്കൽ ജോസഫിൻ്റെ മകൻ സണ്ണി ജോസഫ് നാട്ടിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമാണ് നിര്യാതനായത്. കരൾ സംബന്ധമായ അസുഖത്തിന് നാട്ടിൽ ചികിത്സയിലായിരുന്നു.
മരണവിവരമറിഞ്ഞ് ഭാര്യ റീനാ സണ്ണി (നോർത്ത് മിഡിൽസെക്സ് എൻ.എച്ച്.എസ് ഹോസ്പിറ്റൽ എ & ഇ നഴ്സ്), മക്കൾ അലൻ സണ്ണി (18, മെഡിസിൻ വിദ്യാർത്ഥി, യു സി എൽ ലണ്ടൻ), നയന സണ്ണി (14, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി) എന്നിവർ ഞായറാഴ്ച രാവിലെ നാട്ടിലേക്ക് തിരിച്ചിരുന്നു. ഇന്ന് രാവിലെ കുടുംബം നാട്ടിലെത്തിയ ശേഷം 11 മണിക്ക് ഭവനത്തിൽ നിന്നും ശുശ്രൂഷകൾ ആരംഭിച്ച് മേരിലാൻ് സെൻ്റ്.മേരീസ് പള്ളി സിമിത്തേരിയിൽ മൃതസംസ്കാരം നടന്നത്. യുക്മയ്ക്ക് വേണ്ടി നാഷണൽ വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ ഭവനത്തിലെത്തി പരേതന് അന്തിമോപചാരമർപ്പിച്ചു. ഈസ്റ്റ് ആംഗ്ലിയ റീജിയനിലെ നോർത്ത് ലണ്ടൻ എഡ്മമണ്ടൻ മലയാളി അസോസിയേഷനിലെ അംഗമാണ് പരേതൻ്റെ കുടുംബം.
സണ്ണി ജോസഫിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, നാഷണൽ ജോയിൻ്റ് സെക്രട്ടറി സെലീനാ സജീവ്, എഡ്മണ്ടൻ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് പ്രതീഷ് കൃഷ്ണൻ, സെക്രട്ടറി അജിത് ഭഗീരഥൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.
മൃതസംസ്കാര ശുശ്രൂഷകളുടെ വീഡിയോ ലിങ്ക് താഴെ കെടുത്തിരിക്കുന്നു.
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages