1 GBP = 109.03
breaking news

പുതിയതായി ബ്രിസ്റ്റോളിലെത്തുന്നവര്‍ക്ക് പിന്തുണയുമായി എസ്ടിഎസ്എംസിസി ; യുകെയിലെ ഏറ്റവും പഴക്കമുള്ള സീറോ മലബാര്‍ സമൂഹത്തിന്റെ മാതൃകാപരമായ ‘ സഹായ ഹസ്തത്തിന്’ പിന്തുണയുമായി കൂടുതല്‍ പേര്‍ ; ഇത് യുകെ ചരിത്രത്തില്‍ തന്നെ ആദ്യം..

പുതിയതായി ബ്രിസ്റ്റോളിലെത്തുന്നവര്‍ക്ക് പിന്തുണയുമായി എസ്ടിഎസ്എംസിസി ; യുകെയിലെ ഏറ്റവും പഴക്കമുള്ള സീറോ മലബാര്‍ സമൂഹത്തിന്റെ മാതൃകാപരമായ ‘ സഹായ ഹസ്തത്തിന്’ പിന്തുണയുമായി കൂടുതല്‍ പേര്‍ ; ഇത് യുകെ ചരിത്രത്തില്‍ തന്നെ ആദ്യം..

യുകെയിലെ ഏറ്റവും പഴക്കമുള്ള സീറോ മലബാര്‍ സമൂഹങ്ങളില്‍ ഒന്നായ എസ്ടിഎസ്എംസിസിയുടെ നേതൃത്വത്തിലാണ് ഈ മഹത്തായ ദൗത്യം ഒരുങ്ങുന്നത്.

യുകെയിലേക്ക് പഠനാവശ്യത്തിനും ജോലിയ്ക്കുമായി നാട്ടില്‍ നിന്ന് പോകുന്നവര്‍ നിരവധിയാണ്. യൂണിവേഴ്‌സിറ്റിയിലേക്ക് പഠനാവശ്യത്തിന് എത്തുന്നവരും നഴ്‌സിങ്ങ് ഉള്‍പ്പെടെ ജോലിയ്ക്കായി എത്തുന്നവരും കുടുംബമായി ബ്രിസ്‌റ്റോളിലേക്ക് എത്തുന്നവര്‍ക്കും ഇനി ആശങ്ക വേണ്ട. എല്ലാവിധ സഹായത്തിനും മലയാളി സമൂഹം നിങ്ങള്‍ക്കൊപ്പമുണ്ട്. യുകെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സഹായ ഹസ്തമെന്ന് എടുത്തുപറയേണ്ടതാണ്.

യുകെയിലെ ഏറ്റവും പഴക്കമുള്ള സീറോ മലബാര്‍ സമൂഹങ്ങളില്‍ ഒന്നായ എസ്ടിഎസ്എംസിസിയുടെ നേതൃത്വത്തിലാണ് ഈ മഹത്തായ ദൗത്യം ഒരുങ്ങുന്നത്. 20 വര്‍ഷമായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ എസ്ടിഎസ്എംസിസി കുടിയേറുന്ന മലയാളി സമൂഹത്തിന്റെ ആവശ്യകത അറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ്.

ബ്രിസ്റ്റോളിലെത്തിയാല്‍ താമസിക്കാന്‍ വീട്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഗൈഡന്‍സ്, നിയമപരമായ സഹായം എന്നിങ്ങനെ എല്ലാ പിന്തുണയുമായി ഒരു വലിയ സമൂഹം തയ്യാറാണ്.  നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പ്രവര്‍ത്തി. യുകെ മലയാളി സമൂഹത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ഒരു സേവനമാണ് എസ്ടിഎസ്എംസിസിയുടേത്. ഇതിനായി വിശ്വാസ സമൂഹത്തിലെ ഒരു വിഭാഗം തന്നെ തയ്യാറായി കഴിഞ്ഞു.

കൂടുതല്‍ പേര്‍ ഈ കമ്യൂണിറ്റിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി
Deacon Joseph Philip  07912 413445
Teresa Mathew  07701 015385
Chritsy James  07492 852642
Siji Vadhyanath  07734303945
Email : [email protected]
 join the WhatsApp group using the link belowhttps://chat.whatsapp.com/D5OGzHbc3OF503PvNGEysC

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more