- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
കാർത്തികിൻ്റേയും അയാൻ്റേയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഇനി അജിതയില്ല; പ്രിയ സഹോദരിക്ക് യുകെയുടെ ആറടി മണ്ണിൽ അന്ത്യവിശ്രമം….
- Jul 16, 2021
സ്റ്റോക്ക് ഓൺ ട്രെന്റ്:- കഴിഞ്ഞ ജൂൺ മാസം പതിനെട്ടാം തീയതി മാഞ്ചസ്റ്റർ വിഥിൻഷോ ഹോസ്പിറ്റലിൽ മരണമടഞ്ഞ മലയാളി നേഴ്സ് അജിത ആൻ്റണിക്ക് ഇംഗ്ലണ്ടിലെ ക്രൂവിലെ ആറടി മണ്ണ് നിത്യമായ അഭയകേന്ദ്രമായി….ഇന്നലെ സ്റ്റോക്ക് ഓൺ ട്രെൻറ് ദേവാലയത്തിലും, ക്രൂവിലെ സിമിത്തേരിയിലും നടന്ന അജിത ആൻ്റണിയുടെ ( 31) സംസ്കാര ചടങ്ങുകളിൽ നേരിട്ടും ഓൺലൈനിലുമായി പങ്കു ചേർന്നവരെല്ലാം വിങ്ങിക്കരയുകയായിരുന്നു.
സംസ്കാര ശുശ്രൂഷകൾ നാട്ടിലിരുന്നു വീക്ഷിച്ച ഭർത്താവ് കാർത്തികിനും മകൻ അയാനും അജിതയുടെ മാതാപിതാക്കൾ, ഗൾഫിലായിരിക്കുന്ന സഹോദരൻ അജയ് എന്നിവർക്കൊപ്പം യുകെയിൽ നേരിട്ട് ചടങ്ങുകളിൽ പങ്കെടുത്ത സഹോദരി അഞ്ജു, മറ്റ് കുടുംബാംഗങ്ങൾ എന്നിവർക്കെല്ലാം ഇന്നലത്തെ ദിനം കണ്ണീരടങ്ങാത്തതായിരുന്നു. ഒരു കുടുംബത്തിൻ്റെ സ്വപ്നങ്ങൾ ചിറകിലേറ്റി യു കെ യുടെ മണ്ണിൽ കാലുകുത്തിയ അജിത ആൻ്റണിയെന്ന മലയാളി നഴ്സിന് അവയെല്ലാം യാഥാർത്ഥ്യമാക്കാൻ വിധി അനുവദിച്ചില്ല. രണ്ടാം ജന്മദിനം യുകെയുടെ മണ്ണിൽ ആഘോഷിക്കാൻ സാധിക്കുമായിരുന്ന കുഞ്ഞ് അയാന് വിധി വൈപര്യത്താൽ അതിന് സാധിക്കില്ല. എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിന് ഇനി അമ്മയില്ല…..അജിതയുടെ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കുകൊണ്ടവർക്കെല്ലാം ആ ഓർമ്മകൾ ഹൃദയഭേദകമായിരുന്നു.

നേരത്തെ അറിയിച്ചിരുന്നതുപോലെ രാവിലെ 11.30 ന് (യുകെ സമയം) ബർമിംങ്ഹാമിലെ ലില്ലീസ് ഫ്യൂണറൽ ഡയറക്ടേഴ്സ് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ അജിതയുടെ ഭൗതിക ശരീരം സംസ്കാര ചടങ്ങുകൾക്കായി സ്റ്റോക്ക് ഓൺ ട്രെന്റ് ഔവർ ലേഡി ഓഫ് ദി ഏഞ്ചൽസ് & സെൻ്റ്.പീറ്റർ ഇൻ ചെയിൻറ് ദേവാലയത്തിലെത്തിച്ചു. തുടർന്ന് ഇടവക വികാരിയും സീറോ മലബാർ രൂപതയുടെ സ്റ്റോക്ക് ഓൺ ട്രെന്റ് ഒ എൽ പി എച്ച് മിഷൻ മിഷൻ ഡറക്ടറും കൂടിയായ റവ. ഫാ. ജോർജ്ജ് എട്ടുപറയിൽ മാഞ്ചസ്റ്റർ സീറോ മലങ്കര മിഷൻ ഡറയറക്ടർ റവ.ഫാ.രഞ്ജിത്ത് മടത്തിറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ ശുശ്രുഷകൾ ആരംഭിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ശുശ്രൂഷകളായിരുന്നതിനാൽ കൂടുതൽ പേർക്ക് നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ല. അജിത ഹോസ്പിപിറ്റലിൽ ആയിരുന്ന അവസരത്തിൽ ആദ്ധ്യാത്മിക കാര്യങ്ങൾ നോക്കിയിരുന്ന റവ. ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ അനുശോചന സന്ദേശം നൽകി.
ദുഃഖാർത്ഥരായ അജിതയുടെ മാതാപിതാക്കൻമാർക്കും സഹോദരങ്ങൾക്കും ഭർത്താവിനും മറ്റ് കുടുംബാംഗങ്ങൾക്കും ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാനാവട്ടെയെന്നും, എല്ലാവരുടേയും പ്രാർത്ഥനാ സഹായവും അച്ചൻ അഭ്യർത്ഥിച്ചു. ജീവിച്ചിരിച്ചതിനേക്കാൾ കൂടുതലായി സ്വർഗ്ഗീയ നാഥൻ്റെ പക്കലിരുന്നു നമുക്കായി പലതും ചെയ്യാൻ അജിതക്ക് സാധിക്കുമെന്ന് രഞ്ജിത്തച്ചൻ പറയുകയുണ്ടായി. ഹോസ്പിറ്റലിൽ ആയിരുന്ന അവസരത്തിൽ താൻ ചെല്ലുന്ന പ്രാർത്ഥകൾക്ക് ഭക്തിപൂർവ്വം മറുപടി ചൊല്ലുന്ന അജിതയെ ഫാ.രഞ്ജിത്ത് ഓർമിച്ചു.
ഇന്നലെ നടന്ന സംസ്കാര ശുശ്രൂഷകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഹോദരി അഞ്ജു വിതുമ്പിക്കൊണ്ട് ആരംഭിച്ച തൻ്റെ സഹോദരിയുടെ സ്മരണയിൽ അജിത തന്റെ കൂടെപ്പിറപ്പിന് ഉപരിയായി മിനി അമ്മയും സുഹൃത്തുമായിരുന്നു എന്ന് പറയുകയുണ്ടായി. പ്രിയ സഹോദരിയുടെ വേർപാടിൻ്റെ വേദനയിൽ എഴുതി തയ്യാറാക്കിയ വാക്കുകൾ പൂർത്തിയാക്കാൻ പറ്റാഞ്ഞതിനാൽ തൻ്റെ മാനേജറായ ഇംഗ്ലീഷുകാരൻ സുഹൃത്തിന് വിളിച്ചു, അദ്ദേഹമാണ് ബാക്കി ഭാഗം പൂർത്തിയാക്കിയത്. തൻ്റെ സഹോദരിയുടെ വേർപാടിൽ ആശ്വസിപ്പിച്ച എല്ലാവർക്കും പ്രത്യേകിച്ച് യുക്മക്കും, ഫണ്ട് ശേഖരണം നടത്തിയ യുക്മ ചാരിറ്റി ഫൗണ്ടേഷനും നന്ദി പ്രകാശിപ്പിച്ചു. യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അജിതയുടെ കുടുംബത്തെ സഹായിക്കാൻ സന്മനസ് കാണിച്ച യുകെ മലയാളി സമൂഹത്തിനും ഇംഗ്ലീഷുകാർ ഉൾപ്പെടെയുള്ള എല്ലാവർക്കും നന്ദി പറഞ്ഞു. ലൈറ്റൻ ഹോസ്പിറ്റൽ മേട്രൻ സാലി, വിഥിൻഷോ ഹോസ്പിറ്റൽ സി റ്റി സി സി യു സ്റ്റാഫ് ഫ്രാൻസിസ്ക തുടങ്ങിയവരും അജിതയെ അനുസ്മരിച്ചു.
യുക്മയ്ക്ക് വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, ജോബി ജോസ്, ജെസ്റ്റിൻ, തോമസ് കുട്ടി എന്നിവർ ചേർന്ന് മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. മറ്റ് നിരവധി പേരും പുഷ്പചക്രം അർപ്പിക്കുകയുണ്ടായി. നേരത്തേ ക്ഷമാപണത്തോടെ പ്രാർത്ഥനകൾ ആരംഭിച്ച റവ.ഫാ.ജോർജ് എട്ടുപറയിൽ മലയാളത്തിലാണ് ശുശ്രൂഷകൾ നടത്തിയത്. തങ്ങൾക്ക് വഴങ്ങാത്ത ഭാഷയിൽ ശുശ്രുഷകൾ വീക്ഷിച്ച ഇംഗ്ലീഷുകാർ ഉൾപ്പെടെ എല്ലാവർക്കും അച്ചൻ നന്ദി പ്രകാശിപ്പിച്ചു. സിറിയക് തോമസ്, ജോമോൻ, സെൽജി തുടങ്ങിയവർ സംസ്കാരശുശ്രൂഷകൾ ക്രമീകരിച്ചു.


ദേവാലയത്തിലെ ശുശ്രൂഷകൾ പൂർത്തീകരിച്ച് മൃതദേഹവുമായി ഫ്യൂണറൽ ഡയറക്ടേഴ്സ് 15 മൈൽ അകലെയുള്ള ക്രൂവിലേക്ക് പുറപ്പെട്ടു. സിമിത്തേരിയുടെ പോസ്റ്റ് കോഡ് തെറ്റി ചെറിയ ആശയക്കുഴപ്പം ഉണ്ടായെങ്കിലും പിന്നീട് എല്ലാവരും സിമിത്തേരിയിൽ എത്തിച്ചേർന്ന് സമാപന ശുശ്രൂഷകളും പൂർത്തിയാക്കി യു കെയുടെ ആറടി മണ്ണിൽ അജിതയുടെ മൃതദേഹം സംസ്കരിച്ചു. പ്രവാസ ജീവിതത്തിൽ ഉണ്ടാകാവുന്ന ഇതുപോലെയുള്ള അപ്രതീക്ഷിത വേർപാടുകൾ ഏറ്റവുമടുത്ത രക്തബന്ധത്തിലുള്ളവർക്ക് പോലും അന്ത്യചുംബനം കൊടുക്കാൻ സാധിക്കാത്ത, ഒരിക്കലും മറക്കാൻ പറ്റാത്ത വിധം ഹൃദയത്തിൽ മുറിപ്പാടുകൾ ഏൽപിച്ചുകൊണ്ടാണ് അജിത യാത്രയായത്.



2021 ജനുവരിയിലാണ് അജിത ആൻ്റണി ക്രൂവിലെ ലൈറ്റൻ ഹോസ്പിറ്റലിൽ ഒട്ടേറെ സ്വപ്നങ്ങളുമായി എത്തിച്ചേർന്നത്. യുകെയിലെത്തുന്നതിന് മുൻപ് അജിതയും ഭർത്താവ് കാർത്തിക്കും ഒരുമിച്ച് ഷാർജയിലായിരുന്നു. തുടർന്ന് മകൻ അയാൻ ജനിച്ചതിനെ തുടർന്ന് നാട്ടിലെത്തിയ അജിത യു കെ യിലേയ്ക്ക് വരാനുള്ള തയാറെടുപ്പുകളുമായി നാട്ടിൽ തന്നെ തുടരുകയായിരുന്നു.


യുകെയിലെത്തി ഷോപ്പിംഗിന് പോയ സമയത്താണ് കൂട്ടുകാർ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് ബാധിച്ചതെന്നാണ് പറയുന്നത്. അജിതയൊഴികെ മറ്റുള്ളവരുടെ അസുഖം ഭേദമായിരുന്നു. അജിതയുടെ അസുഖം കലശലായതിനാൽ ആദ്യം ക്രൂവിലെ ലൈറ്റൺ ഹോസ്പിറ്റലിലും തുടർന്ന് മാഞ്ചസ്റ്ററിലെ വിഥിൻഷോ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചത്. ഏകദേശം നാല് മാസക്കാലം മാഞ്ചസ്റ്റർ വിഥിൻഷോ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അജിത ജൂൺ പതിനെട്ടിന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. ഇടക്ക് ജീവിതത്തിലേക്ക് തിരികെ വരുമെന്ന നേരിയ പ്രതീക്ഷ ആശുപത്രി അധികൃതർ വച്ച് പുലർത്തിയിരുന്നു. എന്നാൽ എല്ലാവരുടേയും പ്രതീക്ഷകൾ അസ്ഥാനത്താവുകയായിരുന്നു. ഇംഗ്ലീഷുകാരും മലയാളികളും ഉൾപ്പെടെയുള്ള വാർഡിലെ സ്റ്റാഫ് ശുശ്രൂഷിക്കാനും മറ്റു സഹായങ്ങൾക്കും കൂടെയുണ്ടായിരുന്നു. എന്നാൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനകൾ ഫലവത്തായില്ല. ഇത്രയും നാൾ ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്നതിനാൽ എല്ലാവർക്കും അജിത പ്രിയങ്കരിയായിരുന്നു. അജിതയുടെ വേർപാട് അവർക്കാർക്കും താങ്ങാൻ കഴിയുന്നതായിരുന്നില്ല.
അജിതയുടെ മരണത്തെ തുടർന്ന് കുടുംബം അഭ്യർത്ഥിച്ചതിൻ പ്രകാരം യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഫണ്ട് ശേഖരണത്തിന് തീരുമാനിക്കുകയും യു കെയിലെ പൊതു സമൂഹത്തിന് മുന്നിലേക്ക് വിർജിൻ മണി വഴി അപ്പീലുമായി ഇറങ്ങുകയുമായിരുന്നു. യു കെയിലെ ഇംഗ്ലീഷുകാർ ഉൾപ്പെടെയുള്ള കരുണയുള്ളവരുടെ സഹായത്താൽ അപ്പീലിലൂടെ നേരിട്ട് £14385.10, ഗിഫ്റ്റ് എയ്ഡ് ഉൾപ്പെടെ 16305.16 പൗണ്ട് സമാഹരിക്കുകയുണ്ടായി. ഇതിൽ ഗിഫ്റ്റ് എയ്ഡ് ഒഴികെ അക്കൗണ്ടിലെത്തിച്ചേർന്ന തുക കുടുംബത്തിന് ട്രാൻസ്ഫർ ചെയ്തിരുന്നു. യുക്മ ചാരിറ്റി ഫൗണ്ടേഷൻ നല്കിയ അപ്പീലിന് അകമഴിഞ്ഞ് പിന്തുണ നല്കിയ എല്ലാവർക്കും യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് നന്ദി അറിയിച്ചു.



എറണാകുളം പള്ളുരുത്തി കരുവേലിപ്പടി സ്വദേശിയാണ് അജിതയുടെ ഭർത്താവ് കാർത്തിക് സെൽവരാജ്. ഈ മാസം രണ്ട് വയസ് പൂർത്തിയാകുന്ന അയാൻ ഏകമകനാണ്. അജിത യുകെയിലേക്ക് വന്നതിനാൽ കാർത്തിക് മകനുമൊത്ത് നാട്ടിൽ കഴിയുകയായിരുന്നു. എറണാകുളം പള്ളുരുത്തി കാളിയത്ത് കെ.സി ആൻറണിയുടെയും ജെസി ആൻ്റണിയുടെയും മകളാണ് അജിത.. ഗൾഫിലുള്ള മൂത്ത സഹോദരൻ അജയ് യുകെയിൽ ഹാർലോയിൽ നേഴ്സായ ഇളയ സഹോദരി അഞ്ജു എന്നിവരാണ് അജിതയുടെ കൂടെപ്പിറപ്പുകൾ.
Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages