വാൾട്ടൺ ഓൺ തേംസിൽ ജോസ് ചേട്ടന് ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യയാത്രാമൊഴിയേകി
Apr 28, 2021
ലണ്ടൻ:- ഏപ്രിൽ 11ന് വോക്കിങ്, വെയ് ബ്രിഡ്ജിൽ നിന്നും നമ്മെയെല്ലാവരേയും വിട്ടുപിരിഞ്ഞ് സ്വർഗീയ നാഥൻ്റെ സന്നിധിയിലേക്ക് എത്തിച്ചേർക്കപ്പെട്ട പ്രിയപ്പെട്ട ഇരിട്ടി എടൂരിലെ ഓടയ്ക്കൽ ജോസ് ഓടക്കൽ ജോസഫ് (66) എന്ന ജോസ് ചേട്ടന് ഇന്നലെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് അന്ത്യയാത്രാമൊഴിയേകി. വാള്‍ട്ടണ്‍ ഓണ്‍ തേംസ് സെന്റ് എര്കോണ്വാള്ഡ്സ് പള്ളിയില്‍ നടന്ന പൊതുദര്‍ശനത്തിലും ഫാ. റോയി മുത്തുമാക്കലിന്റെ നേതൃത്വത്തിൽ നടന്ന സംസ്കാര ചടങ്ങുകളിലും വോക്കിങ്ങിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികളും, സുഹൃത്തുക്കളും ജോസ് ഓടയ്ക്കലിനെ യാത്രയാക്കാനും, അന്തിമോപചാരമര്പ്പിക്കുവാനുമായി വിവിധ സമയങ്ങളിലായി പള്ളിയിലെത്തിയിരുന്നു .
പള്ളിയിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കു ശേഷം വാള്‍ട്ടണ്‍ ഓണ്‍ തേംസിനു സമീപമുള്ള ബര്വേയില് സെമിത്തേരിയിലാണ് മൃതശരീരം സംസ്കരിച്ചത്. പള്ളിയ്ക്കുള്ളിലും സെമിത്തേരിയിലും നടന്ന ശവസംസ്കാര ശുശ്രൂഷാ ചടങ്ങുകള്‍ക്ക് 30 പേര്‍ക്കു മാത്രമാണ് പങ്കെടുക്കാന്‍ അനുവാദം ലഭിച്ചിരുന്നത്. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏപ്രില്‍ പതിനൊന്നിനാണ് ജോസ് ജോസഫ് മരണമടഞ്ഞത്. കണ്ണൂര്‍ ജില്ലയില്‍ എടൂര്‍ പള്ളി ഇടവകാംഗമായിരുന്ന ഓടയ്ക്കല്‍ കുടുംബാംഗമായ പരേതരായ ജോസഫിന്റെയും എലിക്കുട്ടിയുടെയും മകനാണ് ജോസ് ജോസഫ് . പരേതന് നാലു സഹോദരിമാരും രണ്ട് സഹോദരന്മാരും ഉണ്ട്.
വോക്കിങ്ങിന് സമീപം വെയ്ബ്രിഡ്ജില്‍ താമസിച്ചുവന്നിരുന്ന ജോസ് വൈറ്റിലി വില്ലേജില്‍ സീനിയര്‍ കെയറര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും നാളുകള്‍ക്ക് മുന്‍പാണ് ജോലിയില്‍ നിന്നും പെന്ഷന് ആയത്. വോക്കിങ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ട്രസ്റ്റി ആയി പ്രവര്‍ത്തിച്ചുവന്നിരുന്നു. എടൂര്‍ സ്വദേശിനിയായ പരേതന്റെ ഭാര്യ തകിടിയേല്‍ കുടുംബാംഗമായ മോളി തോമസ് വൈറ്റിലി വില്ലേജില്‍ സീനിയര്‍ നഴ്സ് ആയി ജോലി ചെയ്യുന്നു. രണ്ടു മക്കള്‍ ആണ് ഉള്ളത്. മൂത്തമകള്‍ സൗമ്യ, ഭര്‍ത്താവ് ജോമിത്, രണ്ടാമത്തെ മകന് ജോമി ഭാര്യ മിന്ന എന്നിവരാണ്.
യുക്മ ദേശീയ സമിതിക്കു വേണ്ടി യുക്മ സാംസ്കാരിക വേദി രക്ഷാധികാരി ശ്രീ. സി. എ.ജോസഫ് മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ച് അന്തിമോപചാരമർപ്പിച്ചു. ഗിൽഫോർഡ് മലയാളി അസോസിയേഷൻ, ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷൻ, വോക്കിംഗ് മലയാളി കൾച്ചറൽ അസോസിയേഷൻ, വോക്കിംഗ് മലയാളി അസോസിയേഷൻ, സാലിസ്ബറി മലയാളി അസോസിയേഷൻ തുടങ്ങി വിവിധ സംഘടനകൾക്ക് വേണ്ടി പുഷ്പചക്രങ്ങൾ അർപ്പിച്ചു. പരേതന്റെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ലോകമെമ്പാടും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമർപ്പണത്തിനും കഠിനാധ്വാനത്തിനും യുഎൻഎഫിന്റെ സ്നേഹാദരം; നാളെ നോട്ടിംഹാമിൽ യുഎൻഎഫ് നഴ്സസ് ഡേ ആഘോഷവും വാർഷിക കോൺഫെറെൻസിനോടും അനുബന്ധിച്ചു UNF ന്റെ തീം മ്യൂസിക് ലോഞ്ച് ചെയ്യുന്നു…. /
യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ശനിയാഴ്ച്ച നോട്ടിംഗ്ഹാമിൽ…. പഠനക്ളാസ്സുകളോടൊപ്പം വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളും…. എൻ എം സി രെജിസ്റ്റ്രാർ ആൻഡ് ചീഫ് എക്സിക്യു്ട്ടീവ് ആൻഡ്രിയ സാറ്റ്ക്ലിഫ്, ആർസിഎൻ റീജിയണൽ ഡയറക്ടർ എസ്റ്റെഫാനി ഡൺ, ആർസിഎൻ റീജിയണൽ ഓർഗനൈസർ സാം ഹാരിസ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും /
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
click on malayalam character to switch languages