1 GBP = 106.59
breaking news

പരിമിതികള്‍ക്ക് കരുത്തേകാന്‍ വിസ്മയ സാന്ത്വനവുമായി ഗോപിനാഥ് മുതുകാടിന്റെ പ്രത്യേക ഇന്ദ്രജാല പരിപാടി “വിസ്മയ സാന്ത്വനം” ഏപ്രില്‍ 18ന്….

പരിമിതികള്‍ക്ക് കരുത്തേകാന്‍ വിസ്മയ സാന്ത്വനവുമായി ഗോപിനാഥ് മുതുകാടിന്റെ പ്രത്യേക ഇന്ദ്രജാല പരിപാടി “വിസ്മയ സാന്ത്വനം” ഏപ്രില്‍ 18ന്….

അലക്സ് വർഗ്ഗീസ്

തിരുവനന്തപുരം:-  ഭിന്നശേഷിക്കുട്ടികള്‍ക്ക് വിസ്മയ സാന്ത്വനമൊരുക്കാന്‍ മുതുകാടും ഭിന്നശേഷിക്കുട്ടികളും ഒരുക്കുന്ന പ്രത്യേക കലാമേള ഏപ്രില്‍ 18ന് നടക്കും.  ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ദൃശ്യവിരുന്ന് യു.കെ, അയര്‍ലന്റ് എന്നിവിടങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈനിലൂടെയാണ് കാണാനാവുക. യു.കെ സമയം 2നും ഇന്ത്യന്‍ സമയം 6.30നുമാണ് പരിപാടി.  ഉണരും ഞങ്ങള്‍, ഉയരും ഞങ്ങള്‍, അതിജീവിക്കും ഞങ്ങള്‍ എന്ന മുദ്രാവാക്യത്തോടെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാനും അവര്‍ക്ക് ഒരു സാന്ത്വനമാകാനുമാണ് ഈ പ്രത്യേക ഇന്ദ്രജാല പരിപാടി സംഘടിപ്പിക്കുന്നത്.  

വിര്‍ച്വല്‍ റിയാലിറ്റിയുടെ സാങ്കേതിക മികവില്‍ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലര്‍ന്ന വേറിട്ടൊരു പരിപാടിയാണ് വിസ്മയ സാന്ത്വനം.  പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.  മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഈ പദ്ധതിയില്‍ ഭിന്നശേഷിക്കാരുടെ സര്‍വതോന്മുഖമായ വികാസത്തിനനുസൃതമായി നിരവധി ട്രയിനിംഗ് സെന്ററുകളും നിരവധി കലാവതരണ വേദികളും ഉള്‍പ്പെടുന്നു.  ഇന്ദ്രജാലം, സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, സിനിമാ നിര്‍മാണം, ഉപകരണസംഗീതം എന്നീ വിഭാഗങ്ങളില്‍ പരിശീലനം നടത്തിയാണ് വേദിയിലെത്തിക്കുന്നത്.

“വിസ്മയ സാന്ത്വനം” പരിപാടി കാണുവാനും ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോൽസാഹിപ്പിക്കുവാനും പിന്തുണക്കുവാനും എല്ലാവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more