1 GBP = 109.00
breaking news

എവർഗ്രീൻ ഒടുവിൽ കപ്പൽ പാതയിൽ; ആറുദിവസം നീണ്ട കഠിനപ്രയത്നം സഫലമായെന്ന് അധികൃതർ

എവർഗ്രീൻ ഒടുവിൽ കപ്പൽ പാതയിൽ; ആറുദിവസം നീണ്ട കഠിനപ്രയത്നം സഫലമായെന്ന് അധികൃതർ

സൂയസ് കനാൽ ഗതാഗതത്തിന് തടസ്സമായി കൂറ്റൻ കണ്ടെയ്നർ കപ്പൽ എവർഗ്രീൻ കപ്പൽ പാതയ്ക്ക് കുറുകെ വിലങ്ങു തടിയായി സുപ്രധാന ഷിപ്പിംഗ് റൂട്ടിൽ കുടുങ്ങിക്കിടന്നിട്ട് ആറു ദിവസത്തിന് ശേഷം അധികൃതരെ തേടിയെത്തിയത് ആശ്വാസ വാർത്ത. കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന വ്യാപാരം നിലച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ആശ്വാസകരമായ വർത്തയെത്തുന്നത്.

രക്ഷാപ്രവർത്തകർ കനാലിന്റെ കരയിൽ നിന്ന് മണൽ നീക്കിയതിന് ശേഷമാണ് 220,000 ടൺ ശേഷിയുള്ള എവർ ഗ്രീൻ 335 അടിയോളം നീക്കിയത്. കപ്പൽ ശരിയായ ദിശയിലേക്ക് 80 ശതമാനം തിരിക്കപ്പെട്ടതായി ഈജിപ്ഷ്യൻ കനാൽ അധികൃതർ അറിയിച്ചു. ശ്രമം വിജയിച്ചതിനെത്തുടർന്ന് ടഗ്‌ബോട്ടുകൾ സൈറൺ മുഴക്കുന്നതും കപ്പലിന്റെ ക്യാപ്റ്റൻ തംബ്‌സ് അപ്പ് നൽകുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. സൂപ്പർമൂൺ കൊണ്ടുവന്ന ഉയർന്ന വേലിയേറ്റം രക്ഷാപ്രവർത്തകർ കപ്പൽ ഭാഗികമായി റിഫ്ലോട്ട് ചെയ്യുന്നതിനായിപ്രയോജനപ്പെടുത്തുകയായിരുന്നു.

നൂറുകണക്കിന് കപ്പലുകൾ വൻ ഗതാഗതക്കുരുക്കിൽ കാത്തുനിൽക്കുന്ന കനാൽ വീണ്ടും തുറക്കാൻ എത്ര സമയമെടുക്കുമെന്ന് വ്യക്തമല്ല. ഓരോ ദിവസവും 6.5 ബില്യൺ ഡോളർ ആഗോള വ്യാപാരം നടക്കേണ്ട ചരക്കുകളാണ് സുയുസ് കനാലിൽ കുടുങ്ങിക്കിടക്കുന്നത്. 1,300 അടി നീളമുള്ള കപ്പൽ പ്രാദേശിക സമയം പുലർച്ചെ 4.30 ന് വിജയകരമായി കപ്പൽ പാതയിൽ എത്തിക്കുവാൻ കഴിഞ്ഞെന്ന് സമുദ്ര സേവന ദാതാക്കളായ ഇഞ്ച്‌കേപ്പ് പറഞ്ഞു. ശക്തമായ കാറ്റിൽ സുയുസ് കനാലിന് വിലങ്ങനെയെത്തി അടിത്തട്ടിൽ ഉറച്ച കപ്പലാണ് ഇഞ്ച് കേപ്പ് തിരികെയെത്തിച്ചിരിക്കുന്നത്.

ഉയർന്ന വേലിയേറ്റം തിങ്കളാഴ്ച തിരിച്ചെത്തിയാൽ കപ്പലിനെ ജലപാതയുടെ നടുവിലേക്ക് വലിച്ചിടാനുള്ള ശ്രമം സാൽ‌വേജ് ക്രൂകൾ പുനരാരംഭിക്കുമെന്ന് ഈജിപ്ഷ്യൻ ലെഫ്റ്റനൻറ് ജനറൽ ഒസാമ റബെയ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more