ലെസ്റ്റർ മലയാളികളുടെ പൊതുകൂട്ടായ്മയായ ലെസ്റ്റർ കേരളാ കമ്മ്യുണിറ്റിയുടെ പൊതുയോഗം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു ഓൺലൈൻ സൂം മീറ്റ് ആയി നടത്തി പുതിയ ഭരണസമിതിയെ തിരെഞ്ഞെടുത്തു.
കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സിറ്റിയിൽ മലയാളി കുടുബങ്ങൾക്ക് ഒന്ന് ചേരാൻ പറ്റിയ രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞ ഒരു വർഷക്കാലം എൽകെസിക്ക് സാധിച്ചില്ലെങ്കിലും കമ്മ്യുണിറ്റിവേണ്ടി നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
ആശങ്കകൾ നിറഞ്ഞ ഒരു കാലത്തുകൂടെയാണ് ഇപ്പോൾ നമ്മൾ കടന്നുപോകുന്നെങ്കിലും, തീർച്ചയായും ഇതെല്ലാം കടന്നു പോകുമെന്നും, സ്വന്തം നാട് വിട്ട് പ്രവാസഭൂമിയിൽ ഒരൊറ്റ സമൂഹമെന്നനിലയിൽ നിലയിൽ പരസ്പരം സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകകളാണ് നമ്മളെന്നതിന്റെ അഭിമാനവും യോഗം പങ്കുവച്ചു.
ലെസ്റ്റർ കേരള കമ്മ്യുണിറ്റിയുടെ എല്ലാ കുടുബാംഗങ്ങളെയും കൂടാതെ ഈ സ്നേഹകൂടാരത്തിലേക്ക് പുതിയതായി കടന്നുവന്നവരെയും സവിനയം പുതിയ വർഷത്തിലേക്ക് സ്വാഗതം ചെയുന്നു . പരിചയസമ്പന്നരും പുതിയ മുഖങ്ങളും ഉൾപ്പെടുന്ന ലെസ്റ്റർ കേരളാ കമ്മ്യുണിറ്റിയുടെ 2021 – 2022 വർഷത്തെ സാരഥികളെ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നു . നിങ്ങളുടെ അംഗീകാരവും ലെസ്റ്റർ കേരളാ കമ്മ്യുണിറ്റിയുടെ തുടർന്നുള്ള ഭാവി പരിപാടികളിലും നിങ്ങളുടെ സഹകരണവും സാന്നിധ്യവും ഞങ്ങൾ അഭ്യർത്ഥിക്കുന്നു .’- ലെസ്റ്റർ കേരളാ കമ്മ്യുണിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
2021-2022 ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും:
President- Louis Kennedy
Vice President- Biju Chandy
Secretary- Subin Sugunan
Joint secretary- Biju Mathew
Treasurer – Jain Joseph
Joint Treasurer – Alex Andrews
Committee members
Anil Markose
Binu Sreedharan
Anu Ambi
Manu P Shine
Shibu Thomas
Jithin KV
Sanish V S
Remya Linesh
Lijo John
Ajeesh Krishnan
Thomson Lazar
Tinto Paul
George Joseph
Aneesh john.
Benny Paul
Aby Pallikara
click on malayalam character to switch languages