1 GBP = 105.80
breaking news

ഉമിനീരില്‍ നിന്നും ശബ്ദത്തില്‍ നിന്നും കോവിഡ് 30 മിനിറ്റ് കൊണ്ട് തിരിച്ചറിയാം, ഇസ്രായേലി ശാസ്ത്രജ്ഞരുടെ ടീം ഇന്ത്യയിലേക്ക്

ഉമിനീരില്‍ നിന്നും ശബ്ദത്തില്‍ നിന്നും കോവിഡ് 30 മിനിറ്റ് കൊണ്ട് തിരിച്ചറിയാം, ഇസ്രായേലി ശാസ്ത്രജ്ഞരുടെ ടീം ഇന്ത്യയിലേക്ക്

ടെല്‍ അവീവ് : നാല് കോവിഡ് പ്രതിരോധ സംവിധാനങ്ങളുമായി ഇസ്രായേലി ശാസ്ത്രജ്ഞന്മാര്‍ ഈ ആഴ്ച ഇന്ത്യയിലെത്തും.അവര്‍ വികസിപ്പിച്ചെടുത്ത നൂതന രോഗ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച്‌ ഇന്ത്യന്‍ ആരോഗ്യ വിദഗ്ദ്ധരോട് ചര്‍ച്ച ചെയ്യാനാണ് ഇസ്രായേലി ശാസ്ത്രജ്ഞന്മാര്‍ ഇന്ത്യയിലേക്കെത്തുന്നത്. സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കാന്‍ സഹായിക്കുന്ന കണ്ടുപിടിത്തങ്ങളാണ് ഇവ. രോഗനിര്‍ണയം എളുപ്പമായാല്‍ പെട്ടെന്നു തന്നെ ജനജീവിതം സാധാരണഗതിയിലാകും.

ഉമിനീരില്‍ നിന്നും കൊറോണ വൈറസിന്റെ സാന്നിധ്യം 30 മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്താന്‍ കഴിയുന്ന 2 കോവിഡ് പരിശോധന മാര്‍ഗങ്ങള്‍, ഒരാളുടെ ശബ്‌ദം ശ്രവിച്ച്‌ അയാള്‍ക്ക് കോവിഡ് ഉണ്ടോയെന്ന് തിരിച്ചറിയുന്ന പരിശോധനാ സംവിധാനം,കോവിഡ് ബാധയുണ്ടോയെന്ന് റേഡിയോ കിരണങ്ങള്‍ ഉപയോഗിച്ച്‌ ഒരാളുടെ ശ്വാസത്തില്‍ നിന്നും കണ്ടെത്തുന്ന പരിശോധനാ സംവിധാനം എന്നിവയാണ് ഇസ്രായേലി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ളത്.

ഡല്‍ഹിയിലെ എയിംസിലുള്ള ആരോഗ്യ വിദഗ്ദ്ധരോടൊപ്പമായിരിക്കും ഇസ്രായേലി ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുക.ഇവര്‍ കണ്ടു പിടിച്ച പ്രതിരോധ സംവിധാനങ്ങളുടെ ആദ്യഘട്ട പരീക്ഷണം ഇസ്രായേലില്‍ വെച്ച്‌ നടന്നുവെന്നും അവസാനഘട്ട പരീക്ഷണം ഇന്ത്യയിലായിരിക്കും നടക്കുകായെന്നും ഇന്ത്യയിലുള്ള ഇസ്രായേലിന്റെ അംബാസഡറായ റോണ്‍ മാല്‍ക്കിന്‍ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more