ടോം ജോസ് തടിയംപാട്
കേരള പോലീസിന്റെ മുഖം തന്നെ മാറ്റി മറിച്ച സേവനമാണ് നാട്ടിലെ പ്രായമായ മനുഷ്യർക്ക് വീട്ടിൽ മരുന്ന് എത്തിച്ചു കൊടുക്കുക എന്നത്. പോലീസ് എന്നത് കേവലം ഒരു മർദ്ദക ഉപകരണം എന്നതിൽ നിന്നും മനുഷ്യ സേവനത്തിലേക്കു മാറുന്നതിന്റെ ഉദാഹരമായി നമുക്ക് ഇതിനെ കാണാം
വിദേശങ്ങളായിൽ താമസിക്കുന്ന എല്ലാ മലയാളികുടുംബങ്ങളുടെയും ആശങ്കയാണ്നാട്ടിൽ ഒറ്റപ്പെട്ടു താമസിക്കുന്ന നമ്മുടെ മാതാപിതാക്കളുടെ സുരക്ഷിതത്വം . ഈ ലോക്ക് ഡൌൺ കാലത്തു അവർക്കു മരുന്ന് എത്തിച്ചുകൊടുക്കാൻ ശ്രമിക്കുന്ന കേരള പോലീസിനെ നമുക്ക് അഭിനധിക്കാതിരിക്കാൻ കഴിയില്ല. അവർ ചെയ്യുന്ന ഈ മഹത്തായ സേവനത്തെ പിന്തുണക്കുന്നതിനുവേണ്ടി ഇടുക്കി ചരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 720 പൗണ്ട് ലഭിച്ചു ബാങ്കിൻറെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു ചാരിറ്റി തുടരുന്നു
കഴിഞ്ഞ ദിവസം മാതൃഭൂമി ചലനിൽ കേരളാപോലീസ് നാട്ടിൽ ഒറ്റക്കു താമസിക്കുന്ന മാതാപിതാക്കൾക്ക് മരുന്ന് എത്തിച്ചു നൽകുന്ന പരിപാടിയെപ്പറ്റി A D G P ടോമിൻ തച്ചങ്കരി സംസാരിക്കുന്നതു കേട്ടു. അദ്ദേഹം പറയുന്നത് മരുന്നുകൾ പോലീസ് ഉദ്ധിയോഗസ്ഥൻ വീട്ടിൽ എത്തിച്ചുകഴിയുമ്പോൾ 80 ശതമാനം ആളുകളും കൃത്യമായി പണം നൽകുന്നുണ്ട് എന്നാൽ 20 ശതമാനം ആളുകൾക്ക് പണം നല്കാൻ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയിൽ നിന്നാണ് ഈ പണം നഷ്ടമാകുന്നത് . .
കേരള പോലീസ് തിരുവന്തപുരത്തു ഒരുക്കിയിരിക്കുന്ന കാൾ സെന്ററിലേക്ക് വിളിക്കുന്ന മുറക്ക് അവിടെനിന്നും എവിടുനിന്നു വിളിക്കുന്നുവോ അവിടുത്തെ പോലീസ് സ്റ്റേഷൻ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്സിലേക്കു വിവരം കൈമാറി അവരാണ് മരുന്ന് എത്തിച്ചു നൽകുന്നതെന്നാണ് ടോമിൻ തച്ചങ്കരി പറഞ്ഞത് ..
ഈ വലിയ സേവനം നൽകുന്ന പോലീസുകാരുടെ കൈയിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ ഒരു ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിൻ തച്ചങ്കരി സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂർവം അത് സ്വികരിക്കുകയും ആ വാർത്ത നാട്ടിലെ പത്രത്തിൽ പ്രസിദ്ധികരിക്കുകയും ചെയ്തതിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷൻ ആരംഭിച്ചത് .
നിങ്ങളെ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടിൽ നൽകുക .ഞങ്ങൾ അത് കേരളപോലീസിനു കൈമാറും എന്നറിയിക്കുന്നു .ഇതു നമ്മളുടെയും നമ്മളുടെ മാതാപിതാക്കളുടെയും സംരകഷണത്തിന്റെ ഭാഗം കൂടിയാണ് എന്ന് നിങ്ങൾ മറക്കരുത്
.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്ക്കെ പാരില് പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
click on malayalam character to switch languages