1 GBP = 109.02
breaking news

രഹ്‌ന ഫാത്തിമയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിഎസ്എൻഎൽ സസ്‌പെൻഡ് ചെയ്തു

രഹ്‌ന ഫാത്തിമയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിഎസ്എൻഎൽ സസ്‌പെൻഡ് ചെയ്തു

മതസ്പര്‍ധയുണ്ടാക്കുന്നുവെന്ന കേസില്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ രഹന ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു. എറണാകുളം രവിപുരത്ത് ബിഎസ്എന്‍എല്‍ ഓഫിസ് ജീവനക്കാരിയാണ് ഇവര്‍. ശബരിമല ദര്‍ശനത്തിന് എത്തിയതിനെ തുടര്‍ന്ന് സംഘപരിവാര്‍ ഭീഷണി നേരിട്ടിരുന്ന ഇവരെ പലകോണുകളില്‍ നിന്നുള്ള വിവാദത്തെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ നേരത്തെ സ്ഥലം മാറ്റിയിരുന്നു.

ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നും ശബരിമലയിലെത്തി വിശ്വാസികളെ പ്രകോപിപ്പിച്ചെന്നുമുള്ള ബിജെപി നേതാവ് ബി.രാധാകൃഷ്ണമേനോന്റെ പരാതിയിലാണ് രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും അറസ്റ്റുചെയ്യാത്തതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും മുമ്പാണ് പൊലീസ് കൊച്ചിയില്‍ നിന്ന് അവരെ അറസ്റ്റ് ചെയ്തത്.

ശബരിമല യുവതീപ്രവേശന വിധിക്കു ശേഷം മല ചവിട്ടാനെത്തിയ രഹന പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയിരുന്നു. സുപ്രീം കോടതി വിധി വന്നതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇട്ട ഫെയ്സ്ബുക്ക് ഫോട്ടോയാണ് പരാതിക്ക് കാരണം.

ശബരിമലയില്‍ പ്രായഭേദമന്യേ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് പിന്നാലെയാണ് രഹന മല ചവിട്ടാന്‍ എത്തിയതോടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. പോലീസ് സുരക്ഷയില്‍ രഹന സന്നിധാനത്ത് എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല.

രഹനയുടെ പശ്ചാത്തലം പരിശോധിക്കാതെ പോലീസ് ഇവര്‍ക്ക് സുരക്ഷ നല്‍കിയത് വന്‍ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ രഹന ഫേസ്ബുക്കില്‍ പ്രതികരണങ്ങള്‍ നടത്തിയത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ്. ബി.രാധാകൃഷ്ണമേനോന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെ രഹന മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മതവിശ്വാസത്തെ അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്ന പേരില്‍ പത്തനംതിട്ട പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നും കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം മതവികാരം വ്രണപ്പെടുത്ത രീതിയിലുള്ള പെരുമാറ്റങ്ങള്‍ രഹനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നായിരുന്നു എതിര്‍ഭാഗത്തിന്റെ വാദം. തുടര്‍ന്നാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യഹര്‍ജിയെ പോലീസ് ശക്തമായി എതിര്‍ത്തിരുന്നു.

അതേസമയം, മതസ്പര്‍ധ വളര്‍ത്തിയെന്ന പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത് എങ്കില്‍ സംഘപരിവാര്‍ നേതാക്കളായ കെപി ശശികലയെയും ശോഭ സുരേന്ദ്രനെയും അറസ്റ്റ് ചെയ്യാത്തതെന്തേ എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more