അനീഷ് ജോൺ
നൂറ്റാണ്ടുകളുടെ കഥ പറയുന്ന വിദ്യാലയത്തിൽ യുക്മയുടെ നാഷണൽ കലാമേള . ഷെഫിൽഡിലെ ഹെഡ്ഡെർസ്ഹിൽഡിലെ പെനിസ്റ്റണിലെ പെനിസ്റ്റൺ ഗ്രാമർ സ്കൂളിലാണ് യുക്മ നാഷണൽ കലാമേള അരങ്ങേറുന്ന ബാലഭാസ്കർ നഗർ. 1392 ആരംഭിച്ച ഗ്രാമർ സ്കൂളാണ് പെനിസ്റ്റണിലേതു. നയന മനോഹര സ്ഥലങ്ങളിൽ ഒന്നായ സൗത്ത് യോർക്ക് ഷെയറിലെ പുരാതനമായ ഹഡ്ഡേഴ്സഫീൽഡ് റോഡിലാണ് പെൻസിങ്ടൺ ഗ്രാമർ സ്കൂൾ. 2011 മെയ് മാസം മുഴുവൻ സ്ഥലങ്ങളും പുതുക്കി പണിതു കൊണ്ട് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഇന്നത്തെ പുതിയ സ്കൂളിലേക്ക് മാറിയ പുതുമയുടെ ചരിത്രം പറയുന്ന വിദ്യാലയമാണ് പെനിസ്റ്റൺ ഗ്രാമർ സ്കൂൾ.
പഠന സൗകര്യങ്ങൾക്ക് വേണ്ടിയും അത് പോലെ പാരിസ്ഥിതിക വിശേഷണങ്ങളോടും കൂടിയ സ്കൂളിന് ബ്രിട്ടീഷ് രാഞ്ജിയുടെ പുരസ്കാരവും ,കൂടാതെ 2003 ൽ ആർട് മാർക്ക് സിൽവർ അവാർഡും നേടുകയുണ്ടായി. ബ്രിട്ടനിലെ 43 മത് സ്കൂളായ പെനിസ്റ്റാൻ പഴയ പ്രൗഢിയിൽ നില നിർത്തുന്ന 2 ബ്ലോക്കുകളും ( ഫുൾ ഫോർഡ് വെയർഫെൽഡ് ) കാഴ്ചക്കാരെ സ്കൂളിലേക്ക് ആകർഷിക്കുന്നു. മത്സരാർത്ഥികളുടെ സൗകര്യങ്ങൾ കണക്കിലെടുത്തു കൊണ്ട് ഗ്രീൻ റൂമുകൾക്കു നിരവധി സ്ഥലങ്ങൾ ഉണ്ട് എന്ന പ്രത്യേകതയാണ് സ്കുളിനുള്ളത് . കൂടാതെ സ്റ്റേജിനോട് അടുത്ത് തന്നെ സൗകര്യങ്ങൾ ഒരുക്കാൻ കഴിയും വിശാലമായ സൗകര്യങ്ങളോടു കൂടിയ കഫ്ത്തീരിയയും സ്കൂളിന്റെ പ്രത്യേകതയാണ്
വിശാലമായ പാർക്കിംഗ് സൗകര്യം, കൂടാതെ നിരവധി അനവധി ആളുകൾക്ക് യഥേഷ്ട്ടം ഇരിക്കാനുള്ള സ്ഥലങ്ങൾ വിശാലമായ ഹാളുകൾ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസുമുറികൾ എന്നിവ സ്കൂളിന്റെ ഉന്നത നിലവാരമാണ് സൂചിപ്പിക്കുന്നത്.
നിരവധി കാലങ്ങളെ പ്രതിനിധികരിക്കുന്ന ഒരു വിദ്യാലയമാണ് യുക്മക്ക് കലാമേളയ്ക്ക് ലഭിച്ചത് യുക്മയുടെ റീജിയനായ യോർക്ക് ഷെയർ ഹംബർ റീജിയണിലെ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ- എ സ് കെ സി എ യുടെ നേനേതൃത്വത്തിലാണ് യുക്മ നാഷണൽ കലാമേള സംഘടിപ്പിക്കുന്നത്. കലാമേള ആതിഥേയർക്ക് സന്തോഷിക്കാം പൈതൃകങ്ങളും പാരമ്പര്യവും ഒന്ന് പോലെ അവകാശപ്പെടാവുന്ന അങ്കണം തിരഞ്ഞെടുത്തു കൊണ്ട് യുക്മയുടെ യശസ്സ് ഉയർത്താൻ എസ് കെ സി എ ക്കു കഴിഞ്ഞുവെന്നതിൽ
ഡോൺ നദിയുടെ തീരത്തു നിരവധി കാഴ്ചകൾ ഷെഫീൽഡിന്റെ മാത്രം പ്രത്യേകതയാണ് . നിരവധി പാലങ്ങൾ ചേർന്ന് നിൽക്കുന്ന ഷെഫീൽഡ് കാഴ്ചകൾ കാണാനും ആയിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുന്ന കലാമേളക്കൊപ്പം ചേരാനും മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ അറിയിച്ചു . സ്കൂളിന്റെ ചരിത്രത്തെപ്പറ്റിയും കാഴ്ചകളും കാണുവാൻ താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.
പെനിസ്റ്റൺ ഗ്രാമർ സ്കൂൾ
സ്കൂൾ വിലാസം
PENNISTONE GRAMMAR SCHOOL ,
HUDDERSFIELD ROAD
PENISTONE SHEFFIELD
S36 7 BX
click on malayalam character to switch languages