1 GBP = 104.63
breaking news
- ഇരുപത്തഞ്ച്കാരി ജെറീന ജോർജിൻറെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി യു കെ മലയാളികൾ
- ചരിത്ര വിജയം; ലണ്ടൻ മേയറായി സാദിഖ് ഖാൻ മൂന്നാം തവണയും
- ഗാസ; വെടിനിർത്തലും ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചയിൽ പുരോഗതിയെന്ന് റിപ്പോർട്ട്.
- ഖാലിസ്ഥാൻ നേതാവ് നിജ്ജറിന്റെ കൊല: ഇന്ത്യയുടെ പങ്കും അന്വേഷിക്കുമെന്ന് കാനഡ പോലീസ്
- കാർഡിഫിൽ കാർ അപകടത്തിൽ പെട്ട് മലയാളി വിദ്യാർത്ഥികൾ ആശുപത്രിയിൽ .
- യു കെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മിന്നും വിജയവുമായി വീണ്ടും സജീഷ് ടോം........ ആകെ പോൾ ചെയ്ത വോട്ടിന്റെ എഴുപതോളം ശതമാനം സ്വന്തമാക്കിയാണ് ഇത്തവണ വിജയക്കുതിപ്പ്
- 40 വർഷത്തിനിടയിലെ ഏറ്റവും മോശം തിരഞ്ഞെടുപ്പ് ഫലത്തിൽ തകർന്ന് കൺസർവേറ്റിവ് പാർട്ടി
ചരിത്ര രചനക്ക് ഇതാ സമയമായി : ഇനി കാത്തിരിപ്പിന്റെ രണ്ട് ദിനങ്ങൾ കൂടി മാത്രം…………. യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു യാത്ര (രണ്ടാം ഭാഗം)
- Oct 25, 2018
സജീഷ് ടോം (യുക്മ പി ആർ ഒ)
ആഗോള പ്രവാസി മലയാളികളുടെ അഭിമാനമായ യുക്മ ദേശീയ കലാമേളകളിലൂടെയുള്ള യാത്ര തുടരുകയാണ്. 2010 ൽ ബ്രിസ്റ്റോളിൽ തുടങ്ങിയ അശ്വമേധത്തിന് തുടർച്ചയായി 2011 ൽ സൗത്തെൻഡ് ഓൺ-സി യിലും, 2012 ൽ സ്റ്റോക്ക് ഓൺ-ട്രെൻഡിലും 2013 ൽ ലിവർപൂളിലും വിജയകരമായി നടത്തിയ ദേശീയ മഹോത്സവങ്ങൾ നമ്മൾ ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തിൽ കാണുകയുണ്ടായി. ഓരോ വർഷം കഴിയുമ്പോഴും യുക്മ കലാമേളകൾ കൂടുതൽ ജനകീയമാകുന്നു എന്നത് ഏതൊരു യു കെ മലയാളിക്കും അഭിമാനകരം തന്നെയാണ്.
ലെസ്റ്റർ കലാമേള 2014 : ദേശീയ മേള വീണ്ടും മിഡ്ലാൻഡ്സിന്റെ മണ്ണിലേക്ക്
ഇത് ലെസ്റ്റർ – 2009 ജൂലൈ മാസം യൂണിയൻ ഓഫ് യു കെ മലയാളീ അസോസ്സിയേഷൻസ് എന്ന യുക്മ യുടെ പ്രഥമ സമ്മേളനം നടന്നയിടം. പെറ്റമ്മയുടെ മടിത്തട്ടിൽ മക്കൾ ഒത്തുകൂടുന്ന നിർവൃതി പടർത്തിയ അനുഭൂതിയുമായി അഞ്ചാമത് യുക്മ ദേശീയ കലാമേള ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയുടെയും മിഡ്ലാൻഡ്സ് റീജിയന്റെയും സംയുക്താഭിമുഖ്യത്തിൽ ലെസ്റ്ററിൽ അരങ്ങേറി.
കവികളിലെ മഹാരാജാവും, രാജാക്കന്മാരിലെ മഹാകവിയുമായിരുന്ന “സ്വാതിതിരുനാൾ” മഹാരാജാവിന്റെ പേരിൽ നാമകരണം നടത്തിയ ലെസ്റ്ററിലെ പ്രശസ്തമായ ജഡ്ജ് മെഡോ കമ്മ്യൂണിറ്റി കോളേജില്‍ 2014 നവംബര്‍ 8 ശനിയാഴ്ച്ച നടന്ന ദേശീയ കലാമേള യുക്മക്ക് എന്തുകൊണ്ടും അഭിമാനകരമായ ഒന്നായിമാറി. കലാമേളയുടെ നടത്തിപ്പിനെ യാതൊരു രീതിയിലും ബാധിക്കാത്തവിധം, മത്സരനഗരിയോട് ചേർന്ന് തയ്യാറാക്കിയ ‘രാജാരവിവർമ്മ’ഹാളിൽ, ഇദംപ്രദമമായി നടത്തിയ ദേശീയ ചിത്രരചനാ മത്സരവും ലെസ്റ്റർ മേളയുടെ ഒരു സവിശേഷതയായി. ലെസ്റ്റർ കലാമേളയില്‍ ഹാട്രിക്ക് ജേതാക്കളാകും എന്നു കരുതപ്പെട്ടിരുന്ന മിഡ്ലാൻഡ്സ് റീജിയണെ അട്ടിമറിച്ചു ഈസ്റ്റ് ആംഗ്ലിയ റീജിയൺ അഞ്ചാമത് യുക്മ ദേശീയ കലാമേളയിൽ ജേതാക്കളായി.
ഹണ്ടിങ്ടൺ കലാമേള 2015 : ഈസ്റ്റ് ആംഗ്ലിയ റീജിയനും ഇത് രണ്ടാമൂഴം
യുക്മ ദേശീയ കലാമേളകളില്‍ ജനപങ്കാളിത്തം കുറഞ്ഞുവരുന്നു എന്ന തരത്തിലുള്ള പ്രചരണം ശക്തമായി നടന്നുവരുന്നതിനിടെയാണ് ആറാമത് യുക്മ ദേശീയ കലാമേള 2015 നവംബര്‍ 21ന് ഹണ്ടിംങ്ടണില്‍ വച്ച് നടത്തപ്പെടുന്നത്. എന്നാല്‍ സംഘാടകരുടെ പ്രതീക്ഷകളെ അതിശയിപ്പിച്ചുകൊണ്ട്, യശഃശരീയനായ സംഗീത ചക്രവർത്തി എം.എസ്.വിശ്വനാഥന്റെ ബഹുമാനാർത്ഥം “എം എസ് വി നഗര്‍” എന്നു നാമകരണം ചെയ്ത ഹണ്ടിംങ്ടണിലെ സെന്റ് ഐവോ സ്കൂളിലേയ്ക്ക് നാലായിരത്തോളം യു കെ മലയാളികളാണ് ഒഴുകിയെത്തിയത്.
യുക്മ എന്ന സംഘടനയെ കക്ഷിരാഷ്ട്രീയ-ജാതിമത വ്യത്യാസങ്ങളില്ലാതെ യു.കെ മലയാളികള്‍ നെഞ്ചിലേറ്റുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആവേശത്തിന്റെ പരകോടിയിലെത്തുന്ന ദേശീയ കലാമേളകളാണ്. റീജയണല്‍ കലാമേളയിലെ വിജയികളെ നാഷണല്‍ കലാമേളയില്‍ പങ്കെടുപ്പിക്കുന്നതില്‍ റീജണല്‍ ഭാരവാഹികളുടെ മികവ് പരീക്ഷിക്കപ്പെടുന്ന വേദികൂടിയാണ് ദേശീയ കലാമേളകൾ. ലെസ്റ്ററിലെ സ്വന്തം മണ്ണിൽ തങ്ങളുടെ ഹാട്രിക് പ്രതീക്ഷകൾ തകർത്തു കിരീടം നേടിയ ഈസ്റ്റ് ആംഗ്ലിയക്ക് അതേനാണയത്തിൽ മറുപടി നൽകിക്കൊണ്ട്, ഈസ്റ്റ് ആംഗ്ലിയായുടെ തട്ടകത്തിൽ നടന്ന ദേശീയ കലാമേളയിൽ ജേതാക്കളായി മിഡ്ലാൻഡ്സ് പകരം വീട്ടി.
ഏഴാമത് ദേശീയ കലാമേള കവൻട്രിയിൽ
2016 നവംബര്‍ 5 ശനിയാഴ്ച്ച കവൻട്രിയിലെ വാർവിക് മെറ്റന്‍ സ്കൂളില്‍ ഏഴാമത് യുക്മ ദേശീയ കലാമേള അരങ്ങേറി. യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണും മിഡ്ലാൻഡ്സ് ലെ ഏറ്റവും ശക്തമായ മലയാളി സംഘടകളിലൊന്നായ കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയും കലാമേളയുടെ സംയുക്ത ആതിഥേയരായി. മിഡ്ലാൻഡ്സ് റീജിയണ്‍ ഇത് മൂന്നാം തവണയാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
ജ്ഞാനപീഠം ജേതാവായ, യശഃശരീരനായ ഒ എൻ വി കുറുപ്പിന്റെ അനുസ്മരണാർത്ഥം “ഒ എൻ വി നഗർ” എന്ന് നാമകരണം ചെയ്ത കലാമേള നഗർ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിൽ ദർശിച്ചിട്ടില്ലാത്ത വൻ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. വിശ്വ മഹാകവി വില്യം ഷേക്സ്പിയറിന്റെ ജന്മനാട്ടിൽ നടക്കുന്ന കലാമേളയെന്ന സവിശേഷത കൂടി 2016 ലെ യുക്മ ദേശീയ കലാമേളയ്ക്ക് സ്വന്തം. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ, അർദ്ധരാത്രിക്കു ശേഷം വിധി പ്രഖ്യാപനങ്ങൾ വന്നപ്പോൾ മിഡ്ലാൻഡ്സ് റീജിയൺ ഒരിക്കൽക്കൂടി ദേശീയ ജേതാക്കളായി.
ഹെയർഫീൽഡിൽ അരങ്ങൊരുക്കി സൗത്ത് ഈസ്റ്റ് റീജിയൺ
ഇതാദ്യമായാണ് സൗത്ത് ഈസ്റ്റ് റീജിയണിലേക്ക് ദേശീയ കലാമേള വന്നെത്തുന്നത്. ഇദംപ്രഥമമായി ലണ്ടനിൽ നടക്കുന്ന യുക്മ ദേശീയ മേള എന്നനിലയിലും എട്ടാമത് ദേശീയ കലാമേള ഏറെ ശ്രദ്ധ ആകർഷിക്കപ്പെട്ട ഒന്നായിരുന്നു. അസോസിയേഷൻ ഓഫ് സ്ലോ മലയാളീസിന്റെയും സൗത്ത് ഈസ്റ്റ് റീജിയന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേള അണിയിച്ചൊരുക്കിയത്. മത്സരങ്ങളുടെ സമയക്രമങ്ങളും മുൻഗണനാ ക്രമങ്ങളും പുനർ നിർണ്ണയിച്ചുകൊണ്ട്, നാല് വേദികൾക്ക് പകരം അഞ്ച് വേദികളിൽ ഒരേസമയം മത്സരങ്ങൾ നടത്താനായത് എട്ടാമത് ദേശീയ മേളയുടെ ഒരു സവിശേഷതയായി.
മലയാളത്തിന്റെ മികച്ച ജനപ്രിയ നടനായ, അന്തരിച്ച കലാഭവൻ മണിയുടെ പേരിൽ നാമകരണം ചെയ്ത കലാമേള നഗരിയിൽ രാവിലെ ഒൻപത് മണിമുതൽ ആരംഭിച്ച ജനപ്രവാഹം അർധരാത്രിക്ക് ശേഷവും സജീവമായിരുന്നു. 2017 ഒക്റ്റോബർ 28 ശനിയാഴ്ച നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡ് അക്കാഡമിയിൽ ചരിത്രം വഴിമാറുമോ എന്ന ആകാംക്ഷയിലായിരുന്ന കലാസ്നേഹികളെ നിരാശരാക്കാതെ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൺ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിലെ ആദ്യ ഹാട്രിക്ക് വിജയികളായി.
പത്താം സ്ഥാപക വാർഷികത്തിലെ ഐതിഹാസിക കലാമേളക്ക് ആതിഥേയത്വം വഹിക്കാൻ ഷെഫീൽഡ്
യുക്മ രൂപംകൊണ്ടതിന്റെ പത്താം വാർഷികം ആചരിക്കപ്പെടുന്ന ചരിത്രദശയിൽ നടക്കുന്ന ദേശീയ കലാമേള എന്ന ഖ്യാതി സ്വന്തമാക്കിയാണ് 2018 ലെ യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് നടന്ന് കയറുന്നത്. ശനിയാഴ്ച നടക്കുന്ന ഒൻപതാമത് യുക്മ ദേശീയ കലാമേള യുക്മ യോർക്ഷെയർ ആൻഡ് ഹംബർ റീജിയന്റെയും ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെടുന്നത്. ആകസ്മികമായി മരണമടഞ്ഞ വയലിൻ മാന്ത്രികൻ ബാലഭാസ്ക്കറുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് “ബാലഭാസ്ക്കർ നഗർ” എന്ന് നാമകരണം ചെയ്ത പെനിസ്റ്റൺ ഗ്രാമർ സ്കൂളിൽ അഞ്ച് വേദികളിലായി ദേശീയ കലാമേള അരങ്ങേറും. യുക്മ കലാമേളകളുടെ ചരിത്രത്തിൽ ആദ്യമായി റീജിയണൽ – ദേശീയ കലാമേളകളിൽ പൂർണമായും കുറ്റമറ്റരീതിയിൽ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം വിജയകരമായി ഏർപ്പെടുത്തി എന്നതും ഒൻപതാം യുക്മ കലാമേളയുടെ സവിശേഷതയാകുന്നു.
ശനിയാഴ്ച അർദ്ധരാത്രി കഴിയുമ്പോൾ പെനിസ്റ്റൺ സ്കൂളിൽ തിങ്ങിനിറയുന്ന പുരുഷാരത്തെ സാക്ഷിയാക്കി ദേശീയ കലാമേള വിജയികളാരെന്ന് പ്രഖ്യാപിക്കപ്പെടും. കഴിഞ്ഞ വർഷത്തെ ഹാട്രിക് വിജയികളായ മിഡ്ലാൻഡ്സ് തുടർച്ചയായ നാലാം കിരീടം നേടുമോ എന്നാണ് യു കെ മലയാളിസമൂഹം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. അതോ ഈസ്റ്റ് ആംഗ്ലിയ കരുത്ത് തെളിയിച്ചു മുന്നിലെത്തുമോ? മേളയിലെ ഈ വർഷത്തെ കറുത്ത കുതിരകളാകാൻ സൗത്ത് വെസ്റ്റ്, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയണുകൾ കഠിന പരിശീലനത്തിലാണ്. ഏവരെയും ഞെട്ടിച്ചുകൊണ്ട് കിരീടം നേടാൻ നോർത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയനുകൾക്ക് കഴിയുമോ? തങ്ങളുടെ പ്രഥമ ദേശീയ മേളയിൽ നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലൻഡ് റീജിയണ്‍ നിറസാന്നിധ്യം ആകുമോ? കാത്തിരിപ്പിന് ഇനി രണ്ടേ രണ്ടു നാളുകൾ കൂടി മാത്രം. ആകാംക്ഷയുടെ പൂത്തിരി മേളത്തിലേക്ക് എല്ലാ യു കെ മലയാളികൾക്കും സ്വാഗതം. ദേശീയ കലാമേള നടക്കുന്ന വേദിയുടെ വിലാസം താഴെക്കൊടുക്കുന്നു:-
Penistone Grammar School, Huddersfield Road, Penistone, Sheffield – S36 7BX
Latest News:
ഇരുപത്തഞ്ച്കാരി ജെറീന ജോർജിൻറെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി യു കെ മലയാളികൾ
ബർട്ടൻ ഓൺ ട്രെന്റ് ആദ്യകാല പ്രവാസിയായ ജോർജ് വറീദ്, റോസിലി ജോർജ് എന്നിവരുടെ ഇളയ മകൾ ജെറിന ജോർജ് (പൊന...ചരിത്ര വിജയം; ലണ്ടൻ മേയറായി സാദിഖ് ഖാൻ മൂന്നാം തവണയും
ലണ്ടൻ: സാദിഖ് ഖാൻ ചരിത്രപരമായ മൂന്നാം തവണയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഈ തിരഞ്ഞെടുപ്പിൽ ലണ്ടൻ മ...ഗാസ; വെടിനിർത്തലും ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചയിൽ പുരോഗതി...
ഗസ്സ: ഗസ്സയിൽ വെടിനിർത്തലും ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചയി...ഖാലിസ്ഥാൻ നേതാവ് നിജ്ജറിന്റെ കൊല: ഇന്ത്യയുടെ പങ്കും അന്വേഷിക്കുമെന്ന് കാനഡ പോലീസ്
ഒട്ടാവ: ഖാലിസ്താൻ വിഘടനവാദി നേതാവായിരുന്ന ഹർദീപ് സിങ് നിജ്ജറിനെ വധിച്ച സംഭവ...കാർഡിഫിൽ കാർ അപകടത്തിൽ പെട്ട് മലയാളി വിദ്യാർത്ഥികൾ ആശുപത്രിയിൽ .
വെള്ളിയാഴ്ച (മെയ് 3) രാവിലെ 6 മണിക്ക് ഗ്ലാമോർഗനിലെ ബോൺവിൽസ്റ്റണിന് സമീപം എ 48 ന് ഉണ്ടായ അപകടത്തെ തു...ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന് (BMA) പുതിയ ഭാരവാഹികൾടോം തോമസ് വീണ്ടും പ്രസിഡൻറ്….. എൽദോ ജോർജ് ജനറൽ സെ...
ബ്രാഡ്ഫോർഡ്:- യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ (B M A)യ...യു കെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മിന്നും വിജയവുമായി വീണ്ടും സജീഷ് ടോം........ ആകെ പോൾ ചെയ്ത വോട്ടിന്റെ...
സ്വന്തം ലേഖകൻ - ലണ്ടൻ യു കെ പ്രാദേശീക തെരഞ്ഞെടുപ്പിൽ വമ്പൻ നേട്ടവുമായി ലേബർ പാർട്ടി മുന്നേറുകയാണ...ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓൺലൈൻ ധ്യാനം' മെയ് 9 മുതൽ; ധ്യാന പരമ്പരക്ക് പ്...
അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത...
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന് (BMA) പുതിയ ഭാരവാഹികൾടോം തോമസ് വീണ്ടും പ്രസിഡൻറ്….. എൽദോ ജോർജ് ജനറൽ സെക്രട്ടറി ബ്രാഡ്ഫോർഡ്:- യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷൻ (B M A)യുടെ പ്രസിഡൻ്റ് ആയി യുക്മ മുൻ ദേശീയ നിർവഹസമതിയഗംവും യുക്മ യോർക് ഷെയർ& ഹംബർ റീജിയൻ പ്രസിഡന്റുമായിരുന്ന ടോം തോമസിനെ വീണ്ടും തിരഞ്ഞെടുത്തു.എൽദോ ജോർജിനെ ജനറൽ സെക്രട്ടറിയായും ജിസ്മോൻ ജോണിനെ ട്രഷററായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റായി അനൂപാ ലൂക്കാസിനെയും ജോയിന്റ് സെക്രട്ടറിയായി തുഷാര ജോഷിയെയും എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളായി അജാസ് ജമാൽ, ലിൻസ് ഡേവിസ്, ഷിബു ജോർജ്, സിൻന്റോ വർഗീസ്, ഷിഹാസ് സലിം,
- ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഒരുക്കുന്ന ‘പരിശുദ്ധാത്മ അഭിഷേക ഓൺലൈൻ ധ്യാനം’ മെയ് 9 മുതൽ; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കൾ ശുശ്രുഷകൾ നയിക്കും. അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഓൺലൈനായി ‘പരിശുദ്ധാത്മ അഭിഷേക ധ്യാനം’ സംഘടിപ്പിക്കുന്നു. 2024 മെയ് 9 മുതൽ 19 വരെ ഒരുക്കുന്ന ഓൺലൈൻ റിട്രീറ്റിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ നേതൃത്വം വഹിക്കും. “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു”.ലുക്കാ 4:18 ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, ഫാമിലി കൗൺസിലറുമായ
- ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ‘ സ്നേഹ സംഗീത രാവ് ‘ ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച ; ആദ്യ ഷോ ടിക്കറ്റ് ഫുള്‍, രണ്ടാമത്തെ ഷോയ്ക്ക് ഏതാനും ടിക്കറ്റുകള്‍ ബാക്കി. ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ‘ സ്നേഹ സംഗീത രാവ് ‘ മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍ ഒരുക്കങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. ക്രിസ്ത്യന്‍ ഭക്തിഗാന രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ സംഗീത സംവിധാകനും ഗായകനുമായ പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലാണ് ‘ സ്നേഹ സംഗീത രാവ്’ സ്റ്റേജ് ഷോ എത്തുന്നത് ബ്രിസ്റ്റോളില്‍ ആദ്യ ഷോ
- പാട്ടും ഡാൻസും അടിപൊളി ഡിജെയുമായി ആടിതകർത്ത് എക്സിറ്റർ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം; ഇന്നുവരെ കാണാത്ത ആഘോഷരാവിന് സാക്ഷ്യം വഹിച്ച് എക്സിറ്റർ മലയാളി സമൂഹം ജോയ് ജോൺ പുതുമയാർന്നതും വ്യത്യസ്തവുമായ പരിപാടികൾ കോർത്തിണക്കി അണിയിച്ചൊരുക്കിയ എക്സിറ്റർ മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം എക്സിറ്ററിലെ മലയാളി സമൂഹം കെങ്കേമമായി കൊണ്ടാടി. പിൻഹോയിലെ അമേരിക്ക ഹാൾ നിറഞ്ഞെത്തിയ കാണികൾ പാട്ടും ഡാൻസും ഒപ്പം ഡിജെക്കൊപ്പം നൃത്തചുവടുകളുമായി ആടിതകർത്തപ്പോൾ എക്സിറ്റർ മലയാളി സമൂഹം ഇന്നുവരെ കാണാത്ത ആഘോഷരാവായി അത് മാറി. ഉയിർത്തെഴുന്നേൽപ്പിന്റെ സന്തോഷവും, കണികാണലിന്റെ നിർവൃതിയും, ചെറിയപെരുന്നാളിന്റെ ആനന്ദവും ഒത്തുചേർന്ന ആഘോഷത്തിന്റെ തുടക്കത്തിൽ അതിമനോഹരമായി ഒരുക്കിയ വിഷുക്കണിയും കുട്ടികൾക്കെല്ലാം വിഷുക്കൈനീട്ടവും, ഈസ്റ്റർ എഗും കൂടാതെ
- കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആൾ കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആളാണെന്ന് പെൺകുട്ടി മൊഴി നൽകി. നിർബന്ധപൂർവ്വം തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് യുവതിയുടെ മൊഴി. ഡാൻസറായ യുവാവാണ് സംഭവത്തിൽ പ്രതി. പ്രതിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് പെൺകുട്ടി ഫ്ളാറ്റിലെ ശുചിമുറിയിൽ പ്രസവിക്കുന്നത്. പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു
click on malayalam character to switch languages