1 GBP = 109.02
breaking news

കേരളത്തിൽ ന്യൂനമര്‍ദം അതിശക്തമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത

കേരളത്തിൽ ന്യൂനമര്‍ദം അതിശക്തമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിശക്തമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം രാത്രിയോടെ ചുഴലിക്കാറ്റായി മാറും. ഇന്നും നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പ് ഉണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സെല്‍ രൂപീകരിച്ചു.

അറബിക്കടലില്‍ ലക്ഷദ്വീപിന് 500 കിലോമീറ്റര്‍ അകലെയായി വ്യാഴാഴ്ചയാണ് ന്യൂനമര്‍ദം രൂപം കൊണ്ടിരിക്കുന്നത്. ന്യൂനമര്‍ദം അതിശക്തമായി ലക്ഷദ്വീപിന് 810 കിലോമീറ്റര്‍ അകലെയാണ് ഇപ്പോഴുള്ളത്. രാത്രിയോടെ ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ഒമാന്‍ തീരത്തേക്കാണ് ന്യൂനമര്‍ദം നീങ്ങുന്നത്. കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും പരക്കെ കനത്ത മഴക്ക് സാധ്യതയുണ്ട്. 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്ട്ടാണ് നല്‍കിയിരിക്കുന്നത്. സാഹചര്യം വിലയിരുത്തുന്നതിനായി അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more