1 GBP = 104.83

തങ്ങളെത്തിയത് സാലിസ്ബറി കത്തീഡ്രൽ കാണാൻ; നോർവിചോക്ക് ഉപയോഗിച്ചിട്ടില്ല; റഷ്യൻ വാർത്താ ചാനലിൽ പ്രതികളുടെ കള്ളത്തരങ്ങൾ പൊളിച്ചടുക്കി അവതാരകയും

തങ്ങളെത്തിയത് സാലിസ്ബറി കത്തീഡ്രൽ കാണാൻ; നോർവിചോക്ക് ഉപയോഗിച്ചിട്ടില്ല; റഷ്യൻ വാർത്താ ചാനലിൽ പ്രതികളുടെ കള്ളത്തരങ്ങൾ പൊളിച്ചടുക്കി അവതാരകയും

ല​ണ്ട​ൻ: മു​ൻ റ​ഷ്യ​ൻ ചാ​ര​ൻ സെ​ർ​ജി സ്​​ക്രി​പാ​ലി​നും മ​ക​ൾ​ക്കു​മെ​തി​രെ രാ​സാ​യു​ധം പ്ര​യോ​ഗി​ച്ച സം​ഭ​വ​ത്തി​ൽ പ്രതികളായ ര​ണ്ടു​പേ​ർ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ന്ന്​ സമര്ഥിക്കാനുള്ള നീക്കം പാളി. റ​ഷ്യ​ൻ സ്വ​ദേ​ശി​ക​ളാ​യ അ​ല​ക്​​സാ​ണ്ട​ർ പെ​ട്രോ​വ്, റു​സ്​​ല​ൻ ബോ​ഷി​റോ​വ്​ എന്നിവർക്കെതിരെയാണ് ബ്രിട്ടൻ കുറ്റം ആരോപിച്ചിരിക്കുന്നത്. ഇ​വ​ർ സാ​ധാ​ര​ണ​ക്കാ​രാ​ണെ​ന്നും ക്രി​മി​ന​ലു​ക​ള​ല്ലെ​ന്നും റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ ക​ഴി​ഞ്ഞ​ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

റ​ഷ്യ​ൻ സൈ​നി​ക ഇ​ൻ​റ​ലി​ജ​ൻ​സ്​ ഏ​ജ​ൻ​റു​മാ​രാ​ണി​രു​വ​രു​മെ​ന്നാ​ണ്​ ബ്രി​ട്ട​ൻ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, സു​ഹൃ​ത്തു​ക്ക​ൾ ദീ​ർ​ഘ​കാ​ല​മാ​യി ഇൗ ​സ്​​ഥ​ല​ത്തി​​െൻറ മ​നോ​ഹാ​രി​ത​യെ കു​റി​ച്ച്​ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ന്ന നി​ല​യി​ലാ​ണ്​ സം​ഭ​വ​സ്​​ഥ​ലം സ​ന്ദ​ർ​ശി​ച്ച​തെ​ന്നും ഇവർ പ​റ​യു​ന്നു. ദേ​വാ​ല​യ ഗോ​പു​ര​വും ക്ലോ​ക്കും കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ക്ര​മ​ണം ന​ട​ന്ന മാ​ർ​ച്ച്​ നാ​ലി​ന്​ ഇ​രു​വ​രും ഇൗ ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​ന്ന​ത്​ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി​യിരുന്നു.

റഷ്യൻ ടിവി ചാനലായ ആർ ടി ടെലിവിഷൻ നടത്തിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യങ്ങൾ പറഞ്ഞത്. എന്നാൽ അവതാരക തന്നെ ഇവർ പറഞ്ഞത് പലതും കള്ളമാണെന്ന് സമര്ഥിക്കുകയും ചെയ്തു. മാർച്ച് മൂന്നിന് സാലിസ്ബറിയിലെത്തിയ ഇവർ ഒരു മണിക്കൂറിനുള്ളിൽ തന്നെ തിരിച്ച് പോയിരുന്നു. കത്തീഡ്രൽ കാണാനെത്തിയ ഇവർ സ്ക്രിപാലിന്റെ വീടിന്റെ പരിസരപ്രദേശങ്ങളിൽ എത്തിയത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ തങ്ങൾ നഗരം ചുറ്റിക്കാണാനിറങ്ങിയതാണെന്നും സ്ക്രിപാലിനെക്കുറിച്ച് അറിയില്ലെന്നുമാണ് പറഞ്ഞത്. സാലിസ്ബറി കത്തീഡ്രൽ കാണാൻ വേണ്ടി മാത്രം രണ്ടു ദിവസത്തേക്ക് ബ്രിട്ടനിലെത്തിയതും സംശയ നിഴലിലാണ്. സന്ദർശനത്തിനെത്തിയ ഇവർ ബിസിനെസ്സ് വിസയിൽ എത്തിയതെന്തിനെന്ന അവതാരകയുടെ ചോദ്യത്തിനും മറുപടിയില്ലായിരുന്നു. എന്നാൽ ഇവരുടെ വാദങ്ങളെല്ലാം മേയുടെ ഓഫിസ് തള്ളി. ഇവർക്കെതിരെ യൂറോപ്യൻ യൂണിയൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more