1 GBP = 109.02
breaking news

അസുഖബാധിതനായി കരുണാനിധി : ജീവന്‍ നഷ്ടമായത് 21 പേര്‍ക്ക്

അസുഖബാധിതനായി കരുണാനിധി : ജീവന്‍ നഷ്ടമായത് 21 പേര്‍ക്ക്

ചെന്നൈ : കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ ഞെട്ടലില്‍ 21 ഡിഎംകെ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി വിവരം. കരുണാനിധിയുടെ മകനും പ്രതിപക്ഷ നേതാവുമായ എം കെ സ്റ്റാലിനാണ് ഇത്തരമൊരു വിവരം പുറത്തു വിട്ടത്.

കരുണാനിധിയുടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ ഞെട്ടലില്‍ 21 പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വിവരം അത്യധികം വേദനയുളവാക്കുന്നുവെന്നാണ് സ്റ്റാലിന്‍ അറിയിച്ചിരിക്കുന്നത്.ഇത്തരമൊരു വിവരം പുറത്തു വിട്ടെങ്കിലും മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ അദ്ദേഹം തയ്യാറായില്ല. കലൈഞ്ജറുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ അവിവേകം ഒന്നും കാണിക്കരുതെന്ന അഭ്യര്‍ത്ഥനയും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ സ്റ്റാലിന്‍ നടത്തിയിട്ടുണ്ട്.

അണ്ണാപാര്‍ട്ടി സ്ഥാപക നേതാവിന്റെ അഭിമാനം ഉയര്‍ത്തുന്ന തരത്തിലാകാണം ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ടത്. ജീവന്‍ തന്നെ നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള അവിവേക പ്രവൃത്തികള്‍ ഒരാള്‍ പോലും ചെയ്യരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ 28നാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ അവസ്ഥ ഇപ്പോള്‍ സാധാരണ നിലയിലെത്തി തുടങ്ങിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്റ്റാലിന്‍ അറിയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more