1 GBP = 104.74
breaking news

തൊണ്ണൂറ്റിരണ്ടിന്റെ നിറവിൽ രാജ്ഞി; സംഗീത സാന്ദ്രമായ സായാഹ്നത്തിൽ രാജ്യം മുഴുവനും നൽകിയ ആദരത്തിൽ നന്ദി പ്രകാശിപ്പിച്ച് എലിസബത്ത് രാജ്ഞി

തൊണ്ണൂറ്റിരണ്ടിന്റെ നിറവിൽ രാജ്ഞി; സംഗീത സാന്ദ്രമായ സായാഹ്നത്തിൽ രാജ്യം മുഴുവനും നൽകിയ ആദരത്തിൽ നന്ദി പ്രകാശിപ്പിച്ച് എലിസബത്ത് രാജ്ഞി

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറ്റി രണ്ടാം പിറന്നാളായിരുന്നു ഇന്നലെ. കോമൺവെൽത്ത് രാജ്യ തലവന്മാരുന്ടെ ഉച്ചകോടിക്ക് ശേഷം രാജ്യം മുഴുവനും രാജ്ഞിയുടെ പിറന്നാൾ കൊണ്ടാടി. ഇന്നലെ ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിലായിരുന്നു രാജ്ഞിയുടെ ജന്മദിനം കൊണ്ടാടിയത്. പ്രമുഖ പോപ്പ് ഗായകരായ സ്റ്റിങ്, ഷാഗി, കൈലി, സർ ടോം ജോൺസ്, ക്രെയ്ഗ് ഡേവിഡ് തുടങ്ങിയവരുടെ സംഗീത സാന്ദ്രമായ സന്ധ്യയിലായിരുന്നു രാജ്ഞിയുടെ ജന്മദിനാഘോഷം.

ആഘോഷത്തിന് ഇന്ത്യൻ ഡ്രമ്മെഴ്‌സും എത്തിയത് മേളക്കൊഴുപ്പേകി. ദോഹൽ ഫൗണ്ടേഷന്റെ നേതൃത്തത്തിലുള്ള ഡ്രമേഴ്‌സാണ് ആഘോഷപരിപാടികൾക്കെത്തിയത്. ചാൾസ് രാജകുമാരൻ, വില്യം രാജകുമാരൻ, ഹാരി രാജകുമാരൻ തുടങ്ങിയവർ ആഘോഷ പരിപാടികൾക്കെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more