‘ദൃശ്യം’ ഫെയിം എസ്തേര്‍ അനില്‍ സെലിബ്രറ്റ് ഗസ്റ്റ്, പ്രശസ്ത ഫുട്ബോളറും സിനിമാതാരവുമായ ഐ. എം. വിജയന് ചീഫ് ഗസ്റ്റ്, അമേരിക്കന്‍ മോഡലും ബ്യൂട്ടി പേജന്റ് ജേതാവുമായ പൂജാ തിവാരിയുമ്, യുക്മ വക്താവ് അഡ്വ. എബി സെബാസ്റ്റ്യന്‍ അതിഥികളായെത്തുന്ന ലണ്ടന്‍ ഹാരോയിലെ ഹാച്ച് എൻഡ് ഹൈസ്കൂൾ ഗ്രേറ്റ് ഹാളില്‍ നടക്കുന്ന ‘മിസ് & മിസസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ് 2024’ 28 മത്സരാര്‍ത്ഥികളുമായി ഒരുങ്ങിക്കഴിഞ്ഞു.
ബാലതാരമായായി സിനിമയില്‍ എത്തുന്ന എസ്തേര്‍ അനില്‍ അഭിനയത്തിന് പുറമെ മോഡലിങിലും സജീവമാണ്. ദൃശ്യം സിനിമയില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷം ചെയ്തതോടെ മലയാളികള്‍ക്കിടയില്‍ ഏറേ ശ്രദ്ധിക്കപ്പെട്ട എസ്തേറിന് അന്യ ഭാഷകളില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിലും തെലുങ്ക് റീമേക്കിലും എസ്തേര്‍ അഭിനയിച്ചിരുന്നു. സെലിബ്രറ്റി ഗസ്റ്റായി എസ്തേര്‍ എത്തുന്നതോടെ പ്രോഗ്രാമിന്റെ ആവേശം ലണ്ടനിലെ മലയാളികള്‍ക്കിടയില്‍ പടര്‍ന്നിരിക്കുകയാണ്.
പ്രശസ്തനായ മലയാളി ഫാഷന്‍ ഡിസൈനറ് കമല്‍ രാജ് മണിക്കത്ത് സംവിധാനം ചെയ്യുന്ന ഈ പരിപാടി വൈബ്രന്റ്സ് ലണ്ടന്‍ ഇവന്റ് മാനേജ്മെന്റ് ടീമാണ് അണിയിച്ചൊരുക്കുന്നത്. 28 മത്സരാര്‍ത്ഥികള്‍ ഹാരോയിലെ വേദിയില്‍ മാറ്റുരയ്ക്കാനൊരുങ്ങിയതോടെ സൗന്ദര്യവും കേരളീയ സംസ്കാരവും കൂട്ടിച്ചേര്‍ത്തൊരു വിരുന്നിന് സാക്ഷിയാകാന്‍ ലണ്ടന്‍ ഒരുങ്ങിയിരിക്കുകയാണ്.’മിസ് & മിസസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ് 2024′ മത്സരങ്ങളും അനുബന്ധ പരിപാടികളും പ്രതിഭ, പാരമ്പര്യം, ആകര്‍ഷണം എന്നിവയുടെ പ്രകടനവേദിയാകും.
മലയാളി സംസ്കാരത്തിന്റെ സമ്പന്നതയും ആചാരങ്ങളും ആഘോഷിക്കുന്ന പാരമ്പര്യ വേഷത്തിലും ഉന്നതനിലവാരം പുലര്‍ത്തുന്ന ആധുനിക ശൈലി ഉള്‍പ്പെടുന്ന ഇവനിംഗ് വെയറിലും, സര്‍ഗ്ഗാത്മകതയും വ്യക്തിത്വവും പ്രകടമാവുന്ന പ്രതിഭാശേഷി വിലയിരുത്തപ്പെടുന്ന അവസരവും ഒത്തുചേരുന്ന മൂന്ന് റൗണ്ടുകള്‍ കിരീടാവകാശികളെ കണ്ടെത്തുന്നതിലേയ്ക്ക് നയിക്കും. മത്സരത്തില്‍ ആത്മവിശ്വാസവും നിലപാടുകളും പുറത്തുകൊണ്ടുവരുന്ന ചോദ്യോത്തരവേള അടക്കമുള്ള ആവേശകരമായ ഘട്ടങ്ങള്‍ അരങ്ങേറും.
അബിയും ബോണിസണും ചേര്‍ന്നൊരുക്കുന്ന ഡി.ജെ പാര്‍ട്ടി സോഷ്യല്‍ മീഡിയ ഇന്ഫ്യുവന്സേഴ്സിന്റെ റാമ്പ് വാക്ക് എന്നിവ പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളാവും. പ്രിന്‍സ് സേവ്യര്‍, നിവേദ്യ നിജേഷ് എന്നിവരാവും അവതാരകരായെത്തുന്നത്.
മലയാളി സമൂഹത്തിന്റെ സൗന്ദര്യവും പ്രതിഭയും സാംസ്കാരിക അഭിമാനവും ആഘോഷിക്കാന്‍ നിങ്ങള്‍ക്കുള്ള അവസരം നഷ്ടമാക്കരുതെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ദീപ നായര്‍, സ്മൃതി രാജ്, പാര്‍വതി പിള്ള, ഏഞ്ജല്‍ റോസ്, അശ്വതി അനീഷ്, ഷാരോണ്‍ സജി എന്നിവര്‍ ഉള്‍പ്പെടുന്ന ഈ മേഖലയിലെ പരിചയസമ്പന്നരാണ് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.
Venue:
Great Hall
Hatch End High School
Harrow
London
HA3 6NR
ടിക്കറ്റുകള്‍ക്കും വിവരങ്ങള്‍ക്കും: 07774966980 / 07397558321
click on malayalam character to switch languages