1 GBP = 108.99

ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും  ചേർന്നൊരുക്കുന്ന  ക്രിസ്മസ് കരോൾ ഗാനമത്സരം ജോയ് ടു ദി വേൾഡിന്റെ ഏഴാം സീസൺ  ഡിസംബർ 7 ന് കവൻട്രിയിൽ.

ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും  ചേർന്നൊരുക്കുന്ന  ക്രിസ്മസ് കരോൾ ഗാനമത്സരം ജോയ് ടു ദി വേൾഡിന്റെ ഏഴാം സീസൺ  ഡിസംബർ 7 ന് കവൻട്രിയിൽ.

ലണ്ടൻ:  യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട്  ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ ആറ് സീസണുകളായി നടത്തിവരുന്ന ക്രിസ്‌മസ്‌ കരോൾ ഗാനമത്സരത്തിന്റെ ഏഴാം സീസൺ 2024 ഡിസംബർ 7 ശനിയാഴ്ച കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ലബ്ബിൽ വച്ചു നടക്കും.   ഉച്ചയ്ക്ക് 12 മണി മുതൽ  സംഘടിപ്പിക്കുന്ന സംഗീത വിരുന്ന്  വിവിധ ഗായകസംഘങ്ങളുടേയും ക്വയർ ഗ്രൂപ്പുകളുടെയും യുവഗായകരുടെയും ഒത്തുചേരലിനു വേദിയാകും. പരിപാടിയിൽ സംഗീത സാംസ്‌കാരിക ആത്മീയ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട്  ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ  ലണ്ടൻ അസാഫിയൻസ്  അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും  നടക്കും. 

കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ  തന്നെ കരോൾ ഗാന മത്സരത്തിൽ  വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000  പൗണ്ടും, രണ്ടാം സമ്മാനമായി  500 പൗണ്ടും, മൂന്നാം സമ്മാനമായി 250  പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. കൂടാതെ സ്പെഷ്യൽ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

കരോൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച  ‘ജോയ് ടു  ദി വേൾഡ്’  ആറാം പതിപ്പിൽ കിരീടം ചൂടിയത്   കവൻട്രി വർഷിപ്പ് സെന്റർ ആയിരുന്നു. ഹെർമോൻ മാർത്തോമാ ചർച്ച് മിഡ്ലാൻഡ്സ് രണ്ടാം സ്ഥാനവും, ഹാർമണി ഇൻ ക്രൈസ്റ്റ് ക്വയർ മൂന്നാം  സ്ഥാനവും കരസ്ഥമാക്കി. സെന്റ് ജെയിംസ് മാർത്തോമാ ചർച്ച്  ലണ്ടൻ നാലാം സ്ഥാനവും, സഹൃദയ ടൺബ്രിഡ്ജ് വെൽസ്   അഞ്ചാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള ‘ബെസ്ററ് അപ്പിയറൻസ്’ അവാർഡിന് ബിർമിംഗ്ഹാം ക്നാനായ കാത്തലിക് അസോസിയേഷൻ അർഹരായി. 

യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും, ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന  ഈ സംഗീത മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള  ഗായക സംഘങ്ങൾ രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഭാരവാഹികളുമായി ബന്ധപ്പെടുക. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. കരോൾ ഗാനമത്സരത്തിന്റെ രെജിസ്ട്രേഷനുള്ള അവസാനതീയതി നവംബർ 20 ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Contact numbers: 07958236786  /  07720260194  / 07828456564

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more