1 GBP = 106.80
breaking news

ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു. റജി നന്തികാട്ട്  ജനറൽ കോർഡിനേറ്റർ,  ജിബി ഗോപാലൻ പ്രോഗ്രാം കോർഡിനേറ്റർ 

ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു. റജി നന്തികാട്ട്  ജനറൽ കോർഡിനേറ്റർ,  ജിബി ഗോപാലൻ പ്രോഗ്രാം കോർഡിനേറ്റർ 

ലണ്ടൻ : യുകെയിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ  ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.റജി നന്തികാട്ട്  ജനറൽ കോർഡിനേറ്ററായി തുടരും. ജിബി ഗോപാലനെ  പ്രോഗ്രാം കോർഡിനേറ്റർ ആയും 
സാബു ജോസ്, രാജേഷ് നാലാഞ്ചിറ, ജോർജ് അറങ്ങാശ്ശേരി എന്നിവരെ കോർഡിനേറ്റർമാരായും തിരഞ്ഞെടുത്തു.

കോവിഡ് കാലാനന്തരം  ലണ്ടൻ മലയാള സാഹിത്യവേദിയുടെ  പ്രവർത്തനങ്ങൾ പരിമിതമായിരുന്നു. എങ്കിലും ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനൽ വഴി സാഹിത്യവേദി സജീവമായിരുന്നു. പുതിയ കമ്മറ്റി നിരവധി കർമ്മ പരിപാടികളാണ് 
ആസൂത്രണം ചെയ്യുന്നത്. പുതിയ കമ്മറ്റി അംഗങ്ങൾ.സാംസ്‌കാരിക കലാ  രംഗത്ത് വളരെ സജീവമായി  പ്രവർത്തിക്കുന്നവരാണ്.   

ജിബി ഗോപാലൻ  ലണ്ടനിൽ വെമ്പിളിയിൽ താമസിക്കുന്ന ജിബി ഗോപാലൻ   ദൃശ്യ ശ്രവ്യ മാധ്യമരംഗത്ത് വളരെ സുപരിചിതനാണ്. നിരവധി ഷോർട് ഫിലിമുകളുടെ നിർമ്മാണവും സംവിധാനവും  നിർവഹിച്ചിട്ടുണ്ട്. പ്രമുഖ ടിവി ചാനലുകൾക്ക് വേണ്ടി ഗാനങ്ങൾ ചിത്രീകരിച്ചു സംവിധാനം ചെയ്തു. ജിബി ഗോപാലൻ നിർമ്മിക്കുകയും സഹസംവിധാനം നിർവഹിക്കുകയും ചെയ്ത “ഡോട്ടർ ഓഫ് ദി ഏർത് ” എന്ന സിനിമക്ക് പ്രസിദ്ധമായ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രവേശനം ലഭിച്ചിരുന്നു. പെൻ മസാല എന്ന സിനിമ നിർമ്മിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 

രാജേഷ് നാലാഞ്ചിറ   തിരുവനന്തപുരത്ത് നാലാഞ്ചിറ സ്വദേശി. ഇംഗ്ലണ്ടിൽ കുടുംബത്തോടൊപ്പം താമസം.നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു. ചില ഷോർട്ട്ഫിലിമുകൾക്ക് കഥ എഴുതി സംവിധാന സഹായിയുമായി പ്രവർത്തിച്ചു. .  അഭിനയത്തിനും മികച്ച ക്രിയേറ്റീവ് ഹെഡ് എന്നതിനുമുള്ള അവാർഡുകളും ലഭിച്ചിട്ടുണ്ട്.

സാബു ജോസ്  കോട്ടയം ജില്ലയിൽ കുറുമുള്ളൂർ സ്വദേശി. യുകെയിൽ ലെസ്റ്ററിൽ കുടുംബ സമേതം താമസം. യുകെയിലെ സംഗീത രംഗത്ത് സുപരിചിതനായ ഗിറ്റാറിസ്റ്റ് ആണ്  സാബു ജോസ്. ലെസ്റ്ററിൽ സാബൂസ് സ്‌കൂൾ ഓഫ് മ്യൂസിക് എന്ന പേരിൽ കുട്ടികൾക്ക് സംഗീതോപകരണങ്ങളിൽ പരിശീലനം നൽകുന്ന സ്ഥാപനം നടത്തുന്നു. 

യുകെയിലെ സാഹിത്യ രംഗത്ത് പ്രസിദ്ധനായ ജോർജ്ജ് അറങ്ങാശ്ശേരി  സ്കോട്ലൻഡിലെ അബർഡീനിൽ കുടുംബ സമേതം  താമസിക്കുന്നു.  കേരളത്തിലെ  പ്രമുഖ  പ്രസിദ്ധീകരണങ്ങളിൽ നിരവധി കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലണ്ടൻ മലയാള സാഹിത്യവേദിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധ വ്ലോഗർ സന്തോഷ് ഫിലിപ്പ് നന്തികാട്ടും എഴുത്തുകാരനും പത്രപ്രവർത്തകനുമായ ബിനു പന്തിരുനാഴിയിലും നേതൃത്വം കൊടുക്കും. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more