1 GBP = 105.45
breaking news

പ്രധാനമന്ത്രി റിഷി സുനകിന്റെ വസതിയിൽ അതിക്രമിച്ച് കടന്നതിന് നാലുപേർ അറസ്റ്റിൽ

പ്രധാനമന്ത്രി റിഷി സുനകിന്റെ വസതിയിൽ അതിക്രമിച്ച് കടന്നതിന് നാലുപേർ അറസ്റ്റിൽ

യോർക്ഷെയർ: പ്രധാനമന്ത്രി റിഷി സുനകിന്റെ വസതിയിൽ അതിക്രമിച്ച് കടന്നതിന് നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു.

ജാപ്പനീസ് സന്ദർശനത്തോടനുബന്ധിച്ച് ലണ്ടനിൽ നടന്ന പരിപാടികളിൽ സുനക് പങ്കെടുക്കുന്നതിനിടെയാണ് നോർത്ത് യോർക്ക്ഷെയറിലെ കിർബി സിഗ്സ്റ്റണിലെ ഋഷി സുനക്കിൻ്റെ വീട്ടിലാണ് സംഭവം. ഗ്രൗണ്ടിൽ പ്രവേശിച്ച് ഒരു മിനിറ്റിനുള്ളിൽ നാല് പേരെയും കസ്റ്റഡിയിലെടുത്തതായി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

യൂത്ത് ഡിമാൻഡ് എന്ന ഗ്രൂപ്പിൽപ്പെട്ടവരാണ് അറസ്റ്റിലായത്. യുകെ സർക്കാർ ഇസ്രായേലിന് മേൽ ആയുധ ഉപരോധമേർപ്പെടുത്തുന്നതിനും പുതിയ എണ്ണ, വാതക ലൈസൻസുകൾ നിറുത്തണമെന്നും ആവശ്യപ്പെടുന്ന ഒരു കൂട്ടം യുവാക്കൾ എന്നാണ് യൂത്ത് ഡിമാൻഡ് സ്വയം വിശേഷിപ്പിക്കുന്നത്. അറസ്റ്റിലായവരിൽ മൂന്ന് പേർ പ്രകടനത്തിൽ പങ്കെടുത്തിരുന്നുവെന്നും നാലാമൻ ഒരു സ്വതന്ത്ര ഫോട്ടോഗ്രാഫറാണെന്നും ഗ്രൂപ്പിൻ്റെ വക്താവ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 12.40 ഓടെ നാലുപേരെയും കസ്റ്റഡിയിലെടുക്കുകയും അതിക്രമിച്ചു കടന്നുവെന്ന് സംശയിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തതായി നോർത്ത് യോർക്ക്ഷെയർ പോലീസ് വക്താവ് പറഞ്ഞു. ലണ്ടനിൽ നിന്നുള്ള 52 വയസ്സുള്ള ഒരാളും, ബോൾട്ടനിൽ നിന്നുള്ള 43 കാരനും മാഞ്ചസ്റ്ററിൽ നിന്നുള്ള 21വയസ്സുള്ള ഒരാൾ ചിചെസ്റ്ററിൽ നിന്നുള്ള 20 വയസ്സുകാരനുമാണ് അറസ്റ്റിലായവർ. ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ തന്നെ ഇവർ തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more