1 GBP = 106.80
breaking news

കേംബ്രിഡ്ജിൽ നിന്നുള്ള മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് കോട്ടയം സ്വദേശി മിനി മാത്യു

കേംബ്രിഡ്ജിൽ നിന്നുള്ള മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് കോട്ടയം സ്വദേശി മിനി മാത്യു

കേംബ്രിഡ്ജിലെ മലയാളി നഴ്‌സ് മരണമടഞ്ഞു. കോട്ടയം കുറ്റിക്കലിലെ സൗത്ത് പാമ്പാടിയിലെ മിനി മാത്യു (46) ആണ് മരണത്തിനു കീഴടങ്ങിയത്. അര്ബുദത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നതോടെയാണ് സ്ഥിരി ഗുരുതരമായത്. വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വിഫലമാക്കിയാണ് മിനി മരണത്തിനു കീഴടങ്ങിയത്.

സംസ്‌കാരം നാളെ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും.

മിനി മാത്യുവിന്റെ വിയോഗത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് Dr. ബിജു പെരുങ്ങാത്തറ , നാഷണൽ സെക്രട്ടറി കുര്യൻ ജോർജ് ,ട്രഷറർ ഡിക്സ് ജോർജ് ,യുക്മ ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ ,ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ , സെക്രട്ടറി ജോബിൻ ജോർജ് , നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സണ്ണിമോൻ മത്തായി , ട്രഷറർ സാജൻ പടിക്കമാലിൽ, കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുബത്തിന്റെ ദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more