1 GBP = 104.15
breaking news

ബർമ്മിങ്ഹാം സെന്റ്. സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ 22 ഞായറാഴ്ച ഡോ. മാത്യൂസ് മാർ തിമോത്തിയോസ് വി. കുർബാന അർപ്പിക്കുന്നു….

ബർമ്മിങ്ഹാം സെന്റ്. സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ 22  ഞായറാഴ്ച ഡോ. മാത്യൂസ് മാർ തിമോത്തിയോസ് വി. കുർബാന അർപ്പിക്കുന്നു….

ജോർജ് മാത്യു
മലങ്കര ഓർത്തഡോക്സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് ബർമ്മിങ്ഹാം സെന്റ്. സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ 22 ഞായറാഴ്ച വി. കുർബാന അർപ്പിക്കുന്നു. പ്രഭാത നമസ്കാരത്തിലും തുടർന്ന് നടക്കുന്ന വി. കർബാനയിലും തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും.
ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് സഹകാർമ്മികനായിരിക്കും. പുതിയ വർഷത്തെ ഇടവക ഭരണ സമിതി തിരുമേനിയുടെ സാനിധ്യത്തിൽ ഭരണസാരഥ്യം ഏറ്റെടുക്കും.
ഇടവക മെത്രാപ്പോലീത്തക്ക് സമുചിതമായ സ്വീകരണം നൽകാൻ ഇടവകാംഗങ്ങൾ രാവിലെ 9 മണിക്ക് പള്ളിയിൽ എത്തിച്ചേരണമെന്ന് ഇടവക വികാരിയും മാനേജിംഗ് കമ്മിറ്റിയംഗങ്ങളും അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ. മാത്യൂസ് കുര്യാക്കോസ്, ഇടവക വികാരി: 07832999325
വിലാസം:
The Walker Memorial Haall Ampton Road BirminghamB 15 2 ഉജ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more