1 GBP = 104.63
breaking news

അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് പനാജിയില്‍ നടക്കും. ദില്ലിയിലെ അനുശോചന യോഗത്തിന് ശേഷം പ്രധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും ഇന്ന് ഗോവയില്‍ എത്തും. രാജ്യത്ത് ഒരുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ബുദ ബാധിതനായിരുന്ന പരീക്കര്‍ ഇന്നലെ രാത്രിയാണ് അന്തരിച്ചത്.

പാന്‍ക്രിയാസിലെ അര്‍ബുദം മൂലം പ്രയാസപ്പെട്ടിരുന്ന മനോഹര്‍ പരീക്കറുടെ ആരോഗ്യനില വെള്ളിയാഴ്ച മുതലാണ് വഷളായത്. ഇന്നലെ വൈകിട്ടോടെ അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഗോവ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്ററില്‍ സന്ദേശം. രാത്രി എട്ടു മണിയോടെ രാഷ്ട്രപതി ട്വിറ്ററിലൂടെ മരണം സ്ഥിരീകരിച്ചു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മനോഹര്‍ പരീക്കര്‍ക്ക് അര്‍ബുദം സ്ഥിരീകരിക്കുന്നത്. ഗോവയിലും ഡല്‍ഹിയിലും അമേരിക്കയിലുമായി ചികിത്സ. സെപ്റ്റംബറില്‍ അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം രണ്ട് തവണ ഡല്‍ഹി എയിംസില്‍ ചികിത്സക്ക് വിധേയനായി. ജനുവരിയില്‍ വീണ്ടും മുഖ്യമന്ത്രിയെന്ന നിലയില്‍ സജീവമായെങ്കിലും ആരോഗ്യസ്ഥിതി മെച്ചമായിരുന്നില്ല. വീട്ടില്‍ തന്നെ ആശുപത്രിക്ക് സമാനമായ സൗകര്യങ്ങളൊരുക്കിയിരുന്നു. മൂക്കില്‍ ട്യൂബ് ഘടിപ്പിച്ചുകൊണ്ടും പൊതുപരിപാടികളില്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത് അദ്ദേഹമാണ്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങി പ്രമുഖര്‍ പരീക്കറുടെ മരണത്തില്‍ അനുശോചിച്ചു. ഇന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന പരീക്കറുടെ അന്ത്യത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ പ്രത്യേക മന്ത്രിസഭ യോഗം ചേരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more