1 GBP = 104.15
breaking news

ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസിയുടെ നൈറ്റ് വിജില്‍ ഇന്ന് വൈകീട്ട് 8 മുതല്‍ രാത്രി 12 മണി വരെ

ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസിയുടെ നൈറ്റ് വിജില്‍ ഇന്ന് വൈകീട്ട് 8 മുതല്‍ രാത്രി 12 മണി വരെ

സി ലീനമേരി

ബ്രിസ്‌റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം എട്ടു മണിയ്ക്ക് ജപമാലയോടെ ആരംഭിച്ച് 12 മണിയ്ക്ക് അവസാനിക്കുന്ന ശുശ്രൂഷ നയിക്കുന്നത് മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് ടീം അംഗമായ റവ സര്‍ ജീന്‍ CMC ആയിരിക്കും. ജപമാല, വചന സന്ദേശം, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യാരാധന, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ദൈവാത്മാവിന്റെ പ്രവര്‍ത്തനത്തിനായി തങ്ങളെ തന്നെ വിട്ടുകൊടുത്തുകൊണ്ട് ദൈവകൃപയില്‍ ശക്തിപ്പെടുവാന്‍ എസ്ടിഎസ്എംസിസി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് cts എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more