1 GBP = 104.63
breaking news

ജമാല്‍ ഖഷോഗി, ടൈം വാരികയുടെ ‘പേഴ്സണ്‍ ഓഫ് ദി ഇയർ’

ജമാല്‍ ഖഷോഗി, ടൈം വാരികയുടെ ‘പേഴ്സണ്‍ ഓഫ് ദി ഇയർ’

തുർക്കിയിൽ വധിക്കപ്പെട്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി ഉൾപ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ ടൈം വാരിക ‘പേഴ്സണ്‍ ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുത്തു. ഇക്കുറി നാല് കവറുകളിലായി എട്ട് മാധ്യമപ്രവര്‍ത്തകരെയാണ് ടൈം വാരിക പേഴ്സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തത്.

സത്യത്തിന് വേണ്ടി ധീരത പ്രകടിപ്പിച്ച മാധ്യമ പ്രവര്‍ത്തകരെയാണ് ടൈം വാരിക ഇക്കൊല്ലത്തെ ‘പേഴ്സണ്‍ ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുത്തത്. തുര്‍ക്കി കോണ്‍സുലേറ്റില്‍ നാല് വ്യത്യസ്ത കവര്‍പേജുകളിലായാണ് മാധ്യപ്രവര്‍ത്തകെര അവതരിപ്പിച്ചത്. സൌദി അറേബ്യന്‍ ഭരണകൂടത്തിനെതിരായ ലേഖനങ്ങളുടെ പേരില്‍ രാജ്യം വിടേണ്ടി വരികയും പിന്നീട് തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെടുകയും ചെയ്ത ജമാല്‍ ഖഷോഗിക്കായി ഒരു കവര്‍ നീക്കിവെച്ചിരിക്കുന്നു.

മുന്‍ സി.എന്‍.എന്‍ റിപ്പോര്‍ട്ടറും ഫിലിപ്പീൻസിലെ ‘റാപ്ലർ’ എന്ന വാർത്താ വെബ്സൈറ്റിന്റെ സ്ഥാപകയുമായ മരിയ റെസ്സയെ മറ്റൊരു കവറില്‍ അവതരിപ്പിക്കുന്നു. ജോലിക്കിടെ വെടിയേറ്റ് മരിച്ച, യു.എസ് പത്രമായ ക്യാപിറ്റല്‍ ഗസറ്റിലെ അഞ്ച് മാധ്യമപ്രവര്‍ത്തകരെ മറ്റൊരു കവറില്‍ അവതരിപ്പിക്കുന്നു. മ്യാൻമറില്‍ റോഹിങ്ക്യകള്‍ക്കെതിരെ നടക്കുന്ന വംശഹത്യ പുറംലോകത്തെത്തിച്ചതിന് തടവിൽ കഴിയുന്ന റോയിട്ടേഴ്സ് റിപ്പോർട്ടർമാരായ വാ ലോൺ, ക്വാവ സോവു എന്നിവരും അവരുടെ ഭാര്യമാരുമാണ് മൂന്നാമത്തെ കവറില്‍. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിയുടെ നയങ്ങള്‍ തുറന്നുകാണിച്ച മരിയ റെസ നിരവധി ഇപ്പോള്‍ ജയിലിലാണ്.

ജമാല്‍ ഖഷോഗി, ടൈം വാരികയുടെ ‘പേഴ്സണ്‍ ഓഫ് ദി ഇയർ’

ക്യാപിറ്റല്‍ ഗസറ്റുമായി മാനനഷ്ടക്കേസ് നടത്തിയിരുന്ന ഒരാളാണ് അഞ്ച് മാധ്യമപ്രവര്‍ത്തകരെ അവരുടെ ഓഫീസില്‍ വെച്ച് വെടിവെച്ച് കൊന്നത്. 2016 ലെ പേഴ്സണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം സ്ഥാനത്തെത്തി. ട്രംപിന്റെ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ചന്വേഷിക്കുന്ന യു.എസ് അറ്റോണി റോബര്‍ട്ട് മ്യൂളര്‍ മൂന്നാം സ്ഥാനത്തുമെത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more