1 GBP = 104.17
breaking news

ഇന്ത്യയുടെ പുതിയ ഇ-കോമേഴ്സ് നിയമങ്ങള്‍; ഫ്ലാഷ് സെയിലുകള്‍ നിയന്ത്രിക്കും

ഇന്ത്യയുടെ പുതിയ ഇ-കോമേഴ്സ് നിയമങ്ങള്‍; ഫ്ലാഷ് സെയിലുകള്‍ നിയന്ത്രിക്കും

പുതിയ ഇ-കോമേഴ്സ് നിയമങ്ങള്‍ ഓണ്‍ലൈന്‍ വിപണന രംഗത്തെ സുതാര്യതയ്ക്കും, ഈ രംഗത്തെ നിയന്ത്രണങ്ങള്‍ക്കും, ഉപയോക്താവിന്‍റെ അവകാശം സംരക്ഷിക്കാനും, ഈ രംഗത്ത് സ്വതന്ത്ര്യവും കുത്തകവത്കരണം ഇല്ലാത്തുമായ മത്സരം പ്രോത്സാഹിപ്പിക്കാനുമാണ് എന്നാണ് കേന്ദ്രം ഇറക്കിയ പ്രസ്താവന പറയുന്നത്. 

ദില്ലി: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പുതിയ ഇ-കോമേഴ്സ് നയങ്ങള്‍ ഈ മേഖലയിലെ ഓണ്‍ലൈന്‍ തട്ടിപ്പും, കച്ചവടത്തിന്‍റെ ധാര്‍മ്മികതയ്ക്കുമായി കൂടുതല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുറത്തിറക്കിയ നിയമങ്ങളുടെ കരട് പ്രകാരം, ഫ്ലാഷ് സെയിലുകള്‍ക്ക് നിരോധനം വരും. അതിനൊപ്പം കൃത്യസമയത്ത് ഉപയോക്താവ് ഓഡര്‍ ചെയ്ത വസ്തു എത്തിച്ചില്ലെങ്കില്‍ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളും ശിക്ഷ നേരിടേണ്ടിവരും. ഫുഡ് ആന്‍റ് കണ്‍സ്യൂമര്‍ അഫേഴ്സ് മന്ത്രാലയമാണ് പുതിയ നിയമത്തിനായുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

പുതിയ ഇ-കോമേഴ്സ് നിയമങ്ങള്‍ ഓണ്‍ലൈന്‍ വിപണന രംഗത്തെ സുതാര്യതയ്ക്കും, ഈ രംഗത്തെ നിയന്ത്രണങ്ങള്‍ക്കും, ഉപയോക്താവിന്‍റെ അവകാശം സംരക്ഷിക്കാനും, ഈ രംഗത്ത് സ്വതന്ത്ര്യവും കുത്തകവത്കരണം ഇല്ലാത്തുമായ മത്സരം പ്രോത്സാഹിപ്പിക്കാനുമാണ് എന്നാണ് കേന്ദ്രം ഇറക്കിയ പ്രസ്താവന പറയുന്നത്. 

സര്‍ക്കാര്‍ പുറത്തിറക്കിയ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (ഇ-കോമേഴ്സ് റൂള്‍)2020 കരടുചട്ടങ്ങൾക്ക് അടുത്ത മാസം 6 വരെ ഭേദഗതികൾ നിർദേശിക്കാം. ഇ-കോമേഴ്സ് സൈറ്റുകളില്‍ ക്രമസമാധാന സംവിധാനങ്ങളുമായി 24 മണിക്കൂറും ബന്ധം സ്ഥാപിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് പുതിയ നിര്‍ദേശങ്ങള്‍ പറയുന്നുണ്ട്. അപ്രായോഗികമായ ഡിസ്കൗണ്ട് പ്രഖ്യാപിക്കുന്നതും ചില പ്രത്യേക ഉൽപന്നങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്നതുമായ തുടർ ഫ്ലാഷ് സെയിലുകൾ അനുവദിക്കില്ല എന്നും ഭേദഗതിയിൽ പറയുന്നു. 

അതേ സമയം ഇ–കൊമേഴ്സ് സംരംഭങ്ങൾക്കു റജിസ്ട്രേഷൻ നിർബന്ധമാക്കും. ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ ഇ–കൊമേഴ്സ് കമ്പനികൾ വിപണിയിലെ മേൽക്കൈ ദുരുപയോഗിക്കുന്നുവെന്ന പേരിൽ കോംപറ്റീഷൻ കമ്മിഷന്റെ അന്വേഷണം നേരിടുന്നതിനിടെയാണ് കേന്ദ്രം  ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്. 

ഉപഭോക്താവിന് നൽകുന്ന ഉല്പന്നത്തിന്റെ കാലാവധി വ്യക്തമാക്കണം. ഉൽപന്നം ഏതു രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്തതെന്നു വ്യക്തമാക്കണം. സേവനത്തിലുണ്ടാകുന്ന പോരായ്മയ്ക്ക് ഇ–കൊമേഴ്സ് സംരംഭം ഉത്തരവാദി ആയിരിക്കും തുടങ്ങിയവയും നിർദേശങ്ങളില്‍ ഉള്‍പ്പെടുന്നു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more