1 GBP = 104.01
breaking news

ലണ്ടന്‍ ട്യൂബ് തീവ്രവാദി ആക്രമണം; യഹിയ ഫാറൂക്കിനെ പോലീസ് അറസ്റ്റ് ചെയ്തത് നാടകീയമായി

ലണ്ടന്‍ ട്യൂബ് തീവ്രവാദി ആക്രമണം; യഹിയ ഫാറൂക്കിനെ പോലീസ് അറസ്റ്റ് ചെയ്തത് നാടകീയമായി

ലണ്ടനിലെ പാര്‍സണ്‍സ് ഗ്രീന്‍ ട്യൂബ് സ്‌റ്റേഷനില്‍ നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത യഹിയ ഫാറൂക്കിനെ കീഴടക്കിയത് നാടകീയമായി. യഹിയ ജോലി ചെയ്തിരുന്ന ഹോന്‍സ്ലോയിലെ അലാദിന്‍ െ്രെഫഡ് ചിക്കന്‍ ടേക്ക് എവേക്ക് മൂന്നില്‍ സായുധ പോലീസ് സംഘം കാത്ത് നിന്നത് മണിക്കൂറുകളോളം. വേഷം മാറിയെത്തിയ പോലീസുകാര്‍ കടക്ക് മുന്നിലുള്ള ബസ്‌റ്റോപ്പില്‍ യാചകരെന്ന വ്യാജേന നിലത്തിരുന്ന് യഹിയയുടെ നീക്കങ്ങള്‍ വീക്ഷിക്കുകയായിരുന്നു. അടുത്തുള്ള തെരുവുകളില്‍ മറ്റ് പോലീസുകാരും കാറുകളില്‍ എന്തിനും തയ്യാറായി ഇരിപ്പുണ്ടായിരുന്നു.

ജോലി കഴിഞ്ഞു പുറത്തിറങ്ങിയ യഹിയക്ക് മേല്‍ മഫ്തിയിലായിരുന്ന പോലീസ് സംഘം ചാടി വീഴുകയായിരുന്നു. ആദ്യം എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ കീഴടങ്ങുകയായിരുന്നു. കൈവിലങ് വച്ച് പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് മൂടിയാണ് കയറ്റിയത്. കാര്യമറിയാതെ പരിഭ്രാന്തരായ പരിസരവാസികള്‍ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റെന്നറിഞ്ഞതോടെ ഞെട്ടലിലാണ്. സിറിയയില്‍ നിന്നും അഭ്യര്‍ത്ഥിയായി ഇവിടെയെത്തിയ ഇരുപത്തിയൊന്ന് കാരനായ യഹിയ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ടേക്ക് എവെയിലാണ് ജോലി ചെയ്യുന്നത്.

ശനിയാഴ്ച്ച രാവിലെ മറ്റൊരു പതിനെട്ടുകാരനെ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോവര്‍ പോര്‍ട്ടിലെ ഫെറി ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഫെറി വഴി മറ്റെവിടേക്കെങ്കിലും കടക്കാനാണ് ഇയാള്‍ ഇവിടെ എത്തിയതെന്നാണ് അനുമാനിക്കുന്നത്. സണ്‍ബറി ഓണ്‍ തേംസിലെ വൃദ്ധ ദമ്പതികളുടെ വീട്ടില്‍ ഫോസ്റ്റര്‍ കെയര്‍ വഴി താമസിക്കുകയായിരുന്നു ഇയാള്‍. പതിഞ്ചാമത്തെ വയസ്സില്‍ ഇറാക്കില്‍ നിന്ന് അഭയാര്‍തഥിയായി എത്തിയതാണ് ഇയാള്‍. വൃദ്ധ ദമ്പതികളുടെ വീട്ടില്‍ ഫോറന്‍സിക് വിഭാഗവും പോലീസും ഇപ്പോഴും പരിശോധന തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more