1 GBP = 104.49

യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആതിഥ്യമരുളാന്‍ തയ്യാറായി ഡെര്‍ബി, 64 ടീമുകളുമായി ‘സമാഷ് – 2017’

യുകെയിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആതിഥ്യമരുളാന്‍ തയ്യാറായി ഡെര്‍ബി, 64 ടീമുകളുമായി ‘സമാഷ് – 2017’

അലക്‌സ് വര്‍ഗീസ്

ഡെര്‍ബി യുകെയില്‍ ഇതുവരെ നടത്തപ്പെട്ടതില്‍ വെച്ച് ഏറ്റവും വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എന്ന പ്രത്യേകതയുമായി വരുന്ന സ്മാഷ് 2017നു ഡെര്‍ബിയില്‍ കളമൊരുങ്ങി. ഡെര്‍ബി ചലഞ്ചേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് പതിനെട്ടിന് നടക്കുന്ന അഞ്ചാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇത്തവണ പങ്കെടുക്കുക അറുപത്തിനാല് ടീമുകളാണ്. വനിതാ പ്രാതിനിധ്യം കൊണ്ട് കൂടി ശ്രദ്ധേയമാകുന്ന ഈ ടൂര്‍ണമെന്റില്‍ അന്‍പത്തിനാല് പുരുഷ ടീമുകള്‍ക്ക് പുറമെ പത്തോളം വനിതാ ടീമുകളും പങ്കെടുക്കും.

നിലവാരംകൊണ്ടും, സംഘടനാമികവുകൊണ്ടും വേറിട്ടു നിന്ന മുന്‍ ടൂര്‍ണമെന്റിനെ കവച്ചു വയ്ക്കുന്ന തരത്തിലുള്ള മുന്നൊരുക്കങ്ങള്‍ ആണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത് എന്ന് ക്ലബ്ബിന്റെ ഭാരവാഹികള്‍ അറിയിച്ചു. ഏറ്റവും സുതാര്യമായ രീതിയില്‍ ടീമുകളെ തരം തിരിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കിയ ഫേസ്ബുക് തത്സമയ നറുക്കെടുപ്പിന് മുന്‍ വര്‍ഷങ്ങളില്‍ വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതോടൊപ്പം തന്നെ ഇത്തവണ മത്സരങ്ങളുടെ അറിയിപ്പുകളും വാര്‍ത്തകളും തത്സമയം വെബ്‌സൈറ്റ് വഴി ആളുകള്‍ക്ക് ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.തത്സമയം മത്സരത്തിന്റെ റിസള്‍ട്ട് അറിയുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.derbychallengers.co.uk/

യുകെയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള കായിക പ്രേമികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന വിധം ഡെര്‍ബി ഇറ്റ്വാള്‍ ലെഷര്‍ സെന്ററില്‍ ആണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ടൂര്‍ണമെന്റ് ശനിയാഴ്ച രാവിലെ 10:30 മുതല്‍ 6 മണി വരെയാണ് നടക്കുക.ഡെര്‍ബി മേയര്‍ കൗണ്‍സിലോര്‍ ലിന്‍ഡ വിന്‍സെന്റ്, കൗണ്‍സിലര്‍ ജോ നൈറ്റ എന്നിവരുടെ സാന്നിധ്യം സമ്മാനദാന ചടങ്ങിനെ വര്‍ണ്ണാഭമാക്കും.

പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 200 പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 125 പൗണ്ടും മൂന്നാം സ്ഥാനക്കാര്‍ക്ക് 100 പൗണ്ടും നാലാം സ്ഥാനക്കാര്‍ക്ക് 75 പൗണ്ടും സമ്മാനമായി നല്‍കും. ഇതിനു പുറമെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്ന നാലു ടീമുകള്‍ക്ക് 50 പൗണ്ട് വീതം പ്രോത്സാഹന സമ്മാനമായി നല്‍കും. വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 100 പൗണ്ടും രണ്ടാം സ്ഥാനക്കാര്‍ക്ക് 75 പൗണ്ടും മൂന്നാം സ്ഥാനക്കാര്‍ക്ക് 50 പൗണ്ടും നാലാം സ്ഥാനക്കാര്‍ക്ക് 30 പൗണ്ടും സമ്മാനമായി നല്‍കും.

സംഘാടകരായ സുബിന്‍ തകിടിപ്പുറം, ദീപക് ജോര്‍ജ് , ജോജു ചെറിയാന്‍ , സജിത്ത് പോള്‍ , വില്‍സണ്‍ ബെന്നി,
അഭിലാഷ് ബാബു , എബ്രഹാം മാത്യു,ഫിനോയ് ഫ്രാന്‍സിസ്, പുഷ്പാനന്ദ്, മില്‍ട്ടണ്‍ അലോഷ്യസ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്.

കളിക്കളത്തില്‍ മാത്രമല്ല, കാഴ്ചക്കാരിലേക്കുംകളിയുടെ ആവേശം വാനോളം ഉയര്‍ത്തുന്നമഹനീയ മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയാകാന്‍ യുകെയിലെ എല്ലാ കായിക പ്രേമികളെയുംഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

ടൂര്‍ണമെന്റ് നടക്കുന്ന വിലാസം:-

DERBY ETWALL LEISURE CENTRE,
HILTON ROAD,ETWALL, DERBY,
DE65 6HZ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more