1 GBP = 104.30
breaking news

സമീക്ഷയുടെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ദേശിയ സമിതി അംഗീകാരം നല്‍കി

സമീക്ഷയുടെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ദേശിയ സമിതി അംഗീകാരം നല്‍കി

ജെ. പി. മറയൂര്‍

പ്രമുഖ ഇടത് സാംസ്‌കാരിക പ്രസ്ഥാനമായ സമീക്ഷയുടെ പ്രവര്‍ത്തന പദ്ധതികള്‍ക്ക്ക് ദേശിയ സമിതി അംഗീകാരം നല്‍കി.

ഇടത് സാംസകാരിക സംഘടന സ്വീകരിക്കേണ്ട നയസമീപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതനായി കവന്‍ട്രിയില്‍ കഴിഞ്ഞ പതിഞ്ചാം തീയതി സമീക്ഷ ദേശിയ സമിതി അംഗങ്ങളുടെ പ്രത്യേക യോഗം എ.ഐ.സി നേതൃത്വം വിളിച്ചിരുന്നു.മുന്‍ വിദ്യാഭ്യസ മന്ത്രിയും സി.പി,എം ബ്യുറോ അംഗവുമായ സ:എം.എ.ബേബി,എ.ഐ.സി സെക്രട്ടറി സ:ഹര്‍സേവ് ബെയിന്‍സ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.ഇരുവരുടെയും നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തന പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കിയത്.

ഭാഷാ,സാഹിത്യം,സാംസ്‌കാരികം എന്നിങ്ങനെയുള്ള മേഖലകളിലും, യു.കെയില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന മലയാളി കുടുംബങ്ങളിലെ കുട്ടികളുമായുള്ള തലമുറകളുടെ അന്തരം കുറക്കാനും ഉതകുന്ന വാര്‍ഷിക പരിപാടികളില്‍ യു.കെയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള കലാ-സാംസ്‌കാരിക നായകന്മാരുടെ നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിട്ടുണ്ട് .ഈസ്റ്റമില്‍ നടന്ന ദേശിയ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ ശ്രീ:മുരളി വെട്ടത്ത്, മുരുകേശന്‍ പണിയറ,സുരേഷ് മണമ്പുര്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.

സമീക്ഷയുടെ 21 അംഗ ദേശിയ സമിതിയും 8 അംഗ സെക്രട്ടേറിയറ്റ് രൂപീകരണം പൂര്‍ത്തിയായി കഴിഞ്ഞു. ഒരാളെ കൂടി സെക്രട്ടേറിയറ്റിലേയ്ക്ക് വൈകാതെ കോപ്റ്റ് ചെയ്യും. സമീക്ഷയുടെ എല്ലാ ചാപ്റ്ററുകളും യു.കെയുടെ എല്ലാ പ്രാദേശിക ലൈബ്രറികള്‍ക്കും സൗജന്യമായി മലയാള സാഹിത്യ പുസ്തകങ്ങളും,മലയാള സാഹിത്യത്തിന്ററെ ഇംഗ്ലീഷ് പരിഭാഷകളും സംഭാവനായി നല്‍കും,സമീക്ഷ ദേശിയ സമിതി ഒരുക്കുന്ന ഇടശ്ശേരി കവിതയായ ‘ഭൂതപ്പാട്ടിന്റെ’ പരിശീലനം നല്ല നിലയില്‍ പുരോഗമിക്കുന്നു.യു.കെ മലയാളികള്‍ക്ക് ഇടയില്‍ മതേതര സമൂഹം ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പൊതു വേദി എന്ന ലക്ഷ്യത്തില്‍ എത്താനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചതായി ദേശിയ ഭാരവാഹികളായ സഖാക്കള്‍ രാജേഷ് ചെറിയാന്‍,എസ്.എസ് ജയപ്രകാശ് എന്നിവര്‍ അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more