1 GBP = 104.17
breaking news

ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ വാര്‍ഷികധ്യാനം പ്രശസ്ത വചന പ്രഘോഷകരായ റവ. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെയും റവ. ഫാ തോമസ് മടുക്കുംമൂട്ടിലിന്റെയും നേതൃത്വത്തില്‍…..

ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ വാര്‍ഷികധ്യാനം പ്രശസ്ത വചന പ്രഘോഷകരായ റവ. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്റെയും റവ. ഫാ തോമസ് മടുക്കുംമൂട്ടിലിന്റെയും നേതൃത്വത്തില്‍…..

സിസ്റ്റര്‍ ലീന മേരി

പ്രമുഖ വചന പ്രഘോഷകനും കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായ റവ. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലും റവ. ഫാ തോമസ് മടുക്കുംമൂട്ടിലും നയിക്കുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ വച്ച് മാര്‍ച്ച് 31, ഏപ്രില്‍ 1 തീയതികളില്‍ നടത്തപ്പെടും. ധ്യാനത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ജപമാലയോടെ ആരംഭിച്ചു പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ്, ധ്യാന പ്രസംഗം, വി. കുര്‍ബ്ബാന, ആരാധന എന്നിവയോടെ 9.30ന് അവസാനിക്കുന്ന ശുശ്രൂഷകള്‍ നയിക്കുന്നത് ബഹു. തോമസ് മടുക്കുംമൂട്ടിലച്ചനായിരിക്കും. ഏപ്രില്‍ 1 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയുള്ള ശുശ്രൂഷകള്‍ നയിക്കുന്നത് ബഹു. ജോസഫ് പുത്തന്‍പുരയ്ക്കലച്ചനായിരിക്കും. കുട്ടികള്‍ക്ക് വേണ്ടി സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രോഗ്രാമുണ്ടായിരിക്കും. ധ്യാനാവസരത്തില്‍ അനുരഞ്ജന ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്:

വെള്ളി: രാത്രി 7 മുതല്‍ രാത്രി 9.30 വരെ (ഫാ. സിറില്‍ ഇടമന SDB)

ശനി: രാവിലെ 9.30 മുതല്‍ വൈകീട്ട് 3 വരെ (ഫാ. ബെന്നി MSFS), രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1 മണി വരെ (ഫാ. സിറില്‍ ഇടമന SDB), രാവിലെ 9.30 മുതല്‍ വൈകീട് 3 വരെ (ഫാ. ജോയ് വയലില്‍ CST).

വലിയ നോമ്പുകാലത്തെ ഈ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ജോസ് മാത്യു, ലിജോ തോമസ് എന്നിവര്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more