1 GBP = 104.21
breaking news

മലയാളീ സമൂഹത്തെ കണ്ണീരിലാക്കി ജോമോന്‍ വര്‍ഗീസ് മരണത്തിന് കീഴടങ്ങി.

മലയാളീ സമൂഹത്തെ കണ്ണീരിലാക്കി ജോമോന്‍ വര്‍ഗീസ് മരണത്തിന്  കീഴടങ്ങി.

അബര്‍ഡീന്‍: ക്യാന്‍സര്‍ അസുഖത്തെ തുടര്‍ന്ന് വളരെ നാളുകളായി ചികിത്സയിലായിരുന്ന സ്‌കോട്‌ലന്‍ഡിലുള്ള അബര്‍ഡീനില്‍ താമസിക്കുന്ന ജോമോന്‍ വര്‍ഗീസ് ഇന്ന് വെളുപ്പിന് നിര്യാതനായി. പരേതന് 44 വയസ്സാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി സ്‌കോട്‌ലന്‍ഡിലെ അബര്‍ഡീനില്‍ ആണ് ജോമോനും കുടുംബവും താമസിക്കുന്നത്.

കഴിഞ്ഞ കുറെ കാലമായി കാന്‍സര്‍ ചികിത്സയിലായിരുന്ന ജോമോന്‍ രണ്ടാഴ്ചയായി പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ വിശ്രമത്തില്‍ ആയിരുന്നു. ആലുവ സ്വദേശിയായ ജോമോന്റെ ഭാര്യ ലിസ നേഴ്‌സ് ആയിട്ടാണ് വര്‍ക്ക് ചെയ്യുന്നത്. ഭാര്യ ലിസ ചിറായി സ്വദേശിയാണ്. പതിമൂന്ന് വയസ്സായ മിഥുനയും അഞ്ചു വയസ്സ്‌കാരന്‍ മിയാനും മക്കളാണ്.

മരണ വിവരം അറിഞ്ഞ് കേംബ്രിഡ്ജില്‍ താമസിക്കുന്ന ജോമോന്റെ സഹോദരന്‍ ജിജോയും കുടുംബവും അബര്‍ദീനിലേക്കു പുറപ്പെട്ടിട്ടുണ്ട്.മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം അടുത്ത ആഴ്ച ബോഡി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. അബര്‍ഡീന്‍ മാസ്സ് സെന്ററെറിലെ വികാരിയച്ചനായ ഫാ: ജോസഫ്, അന്ത്യകൂദാശകളെല്ലാം ജോമോന് ആശുപതിയിലെത്തി നല്‍കിയിരുന്നു

അബര്‍ദീനിലെ മുഴുവന്‍ മലയാളീ കുടുംബങ്ങളുടെയും തീരാ ദുഃഖത്തിലാക്കിയാണ് ജോമോന്‍ ഈ ലോകത്തോട് വിട പറഞ്ഞത്. ജോമോന്റെ നിര്യാണത്തില്‍ യുക്മ പ്രെസിഡണ്ട് മാമ്മന്‍ ഫിലിപ്പും സെക്രട്ടറി റോജിമോനും അനുശോചനം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more