1 GBP = 104.15
breaking news

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ് മുവ്മന്റ് (JSOSM) വാര്‍ഷിക ക്യാമ്പിനു ഗംഭീര തുടക്കം…

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ് മുവ്മന്റ് (JSOSM) വാര്‍ഷിക ക്യാമ്പിനു ഗംഭീര തുടക്കം…

ജോസ് മാത്യു
യാക്കോബായ സഭയിലെ വിദ്യാര്‍ത്ഥികള്‍ ആകാംഷയോടെ കാത്തിരുന്ന ഖടഛടങ ന്റെ വിദ്യാര്‍ഥി ക്യാമ്പിനു ആവേശ്യോജ്വലമായ തുടക്കം. യുകെ മേഖലയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള കുട്ടികള്‍ ഇന്ന് ഉച്ചയോടു കൂടീ സ്റ്റഫോര്‍ഡ്ഷയറില്‍ എത്തിച്ചേര്‍ന്നു… ക്യാമ്പിനുളള രജിസ്‌ട്രേഷന്‍ ഒരു മണി യോടു കൂടീ ആരംഭിച്ചു. തുടര്‍ന്നു ക്യാമ്പിലെത്തിയ യുകെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരി അഭിവന്യ ഡോ മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനിയെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. എല്‍ദോസ് വട്ടപ്പറമ്പിലും, ബഹുമാനപ്പെട്ട വൈദികരും, കൗണ്‍സില്‍ അംഗങ്ങളും, വാളന്റിയേഴ്‌സും ചേര്‍ന്നു സ്വീകരിച്ചു. ഉച്ചതിരിഞ്ഞ് മൂന്നു മണിയോട് അഭി. ഡോ മാത്യൂസ് മോര്‍ അന്തീമോസ് തിരുമേനിയുടെ ആദ്ധ്യക്ഷതയില്‍ ആരംഭിച്ച ഉല്‍ഘാടന സമ്മേളനത്തില്‍ യുകെ മേഖലയുടെ കൗണ്‍സില്‍ സെക്രട്ടറി, ഫാ. ഗീവര്‍ഗീസ് തസ്ഥായത്ത്, ഫാ. രാജു ചെറുവിള്ളില്‍, ഫാ. ഡോ. ബിജി ചിറിത്തിലാട്ട്, ഫാ. സിബി വാലയില്‍, ഫാ. കുര്യാക്കോസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു, യുകെ റിജിയണല്‍ കൗണ്‍സില്‍ ട്രഷറാര്‍ ജേക്കബ് കോശി, യുകെ യിലെ എല്ലാ ഇടവകകളില്‍ നിന്നുമെത്തിയ വാളന്റിയേഴ്‌സന്റയും, കുട്ടികളുടെ മാതാപിതാക്കളുടേയും, കുട്ടികളുടെയും സാനിധ്യത്തില്‍ അഭി. തിരുമനസ് ഭദ്രദീപം കൊളുത്തി ഈ വര്‍ഷത്തെ ക്യാമ്പിന്റെ ഔപചാരികമായ ഉല്‍ഘാടനം നിര്‍വഹിച്ചു.

വളരയധികം കൃത്യനിഷ്ടയോടും, അച്ചടക്കത്തോടും നടത്തപ്പെടുന്ന ക്ലാസുകള്‍ക്ക് ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ മേല്‍നോട്ടം വഹിക്കുന്നു. ഇനിയുമുള്ള രസ്ഥു ദിവസം കുട്ടികളെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെ യും ആകാംഷയുടെയും ദിവസങ്ങളായിരിക്കുമെന്നതില്‍ സംശയമില്ല.. വൈവിധ്യമാര്‍ന്ന ഒട്ടേറെ ക്ലാസുകളും ആക്റ്റിവിറ്റികളുമടങ്ങുന്ന പ്രോഗ്രാമുകള്‍ ഈ വര്‍ഷത്തെ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more