1 GBP = 104.24
breaking news

യുക്മ മിഡ് ലാന്‍ഡസ് റീജിയണല്‍ കലാമേള ആലോചനാ യോഗം നാളെ വോള്‍വര്‍ഹാംപ് ടണില്‍

യുക്മ മിഡ് ലാന്‍ഡസ് റീജിയണല്‍ കലാമേള ആലോചനാ യോഗം നാളെ   വോള്‍വര്‍ഹാംപ് ടണില്‍

സന്തോഷ് തോമസ്

വോള്‍വര്‍ഹാംപ്ടണ്‍: യുക്മ മിഡ് ലാന്‍ഡസ് റീജിയണല്‍ കലാമേള 2017 ഒക്ടോബര്‍ 7 ശനിയാഴ്ച വോള്‍വര്‍ഹാംപ് ടണില്‍ വച്ചു നടത്ത പ്പെടും, മേളയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ വേണ്ടി യുക്മ മിഡ് ലാ ന്‍ഡസ് റീ ജ ന ല്‍ കമ്മിറ്റി യുടെ പ്രേത്യേക യോഗം നാളെ (23 ജൂലൈ 2017 ഞായറാഴ്ച ) വോള്‍വര്‍ഹാംപ് ടണില്‍ ചേരും. വോള്‍വര്‍ഹാംപ്ടണിലുള്ള യു കെ കെ സി എ ഹാളില്‍ നാലു മണിക്ക് യോഗം ആരംഭിക്കും .കലാമേള വിഷയങ്ങള്‍ക്കുപുറമെ , യുക്മ യൂ ഗ്രാന്റ് വിപണനപുരോഗതിയും ജൂലൈ 29 ന് മിഡ് ലാന്‍ഡ്‌സ് റീജിയണിലെ വാര്‍വിക്ഷയറില്‍ വെച്ചുനടക്കുന്ന യുക്മ കേരള കാര്‍ണിവലും വള്ളം കളിയും സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ അവലോകനവും യോഗത്തില്‍ നടക്കും.

റീജണല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ റീജനില്‍ നിന്നുമുള്ള യുക്മ ദേശീയ ഭാരവാഹികളും ക്ഷിണിക്കപ്പെട്ട അസോസിയേഷന്‍ യുക്മ പ്രതിനിധികളും, അസോസിയേഷന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും .യുക്മയുടെ ബഹുമാന്യനായ അധ്യക്ഷന്‍ മാമന്‍ ഫിലിപ്പ് യോഗത്തില്‍ പങ്കെടുക്കും. യൂറോപ്പിലെ ആദ്യ മലയാളി വള്ളംകളി കളിയില്‍ മിഡ് ലാന്‍ഡസ് റീജിയനില്‍ നിന്നും മൂന്ന് ടീമുകളാണ് പങ്കെടുക്കുന്നത്. ചരിത്ര പ്രധാനമായ ആദ്യ വള്ളംകളി വന്‍ വിജയമാക്കുന്നതിനുള്ള എല്ലാ സഹായ സഹകരണവും സംഘടനാ അംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് റീജിയണല്‍ പ്രസിഡന്റ് ഡിക്‌സ് ജോര്‍ജ് അഭ്യര്‍ഥിച്ചു.

യോഗം നടക്കുന്ന വേദിയുടെ വിലാസം

UKKCA HALL
WOOD CROSS LANE
BILSTON
WOLVERHAMPTON
WV14 9BW

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more