1 GBP = 103.94
breaking news

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയിലെ മുഴുവന്‍ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള ഫാത്തിമാ തീര്‍ത്ഥാടനം ജൂലൈയില്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയിലെ മുഴുവന്‍ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള ഫാത്തിമാ തീര്‍ത്ഥാടനം ജൂലൈയില്‍

അലക്‌സ് വര്‍ഗീസ്

ഫാത്തിമയില്‍ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ കാലയളവില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ മുഴുവന്‍ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് ജൂലൈ 24 ,25 ,26 തീയതികളില്‍ തീര്‍ത്ഥാടനം നടത്തുന്നു. ജൂലൈ 25ന് ഫാത്തിമയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും മറ്റു സീറോ മലബാര്‍ വൈദികരും ചേര്‍ന്ന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയിലും മറ്റു പ്രാര്‍ത്ഥനാ കര്‍മ്മങ്ങളിലും പങ്ക് ചേരാനും തീര്‍ത്ഥാടകര്‍ക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്. രൂപതയും ആയി സഹകരിച്ചു യുകെയിലെ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സും യുകെയില്‍ നിന്നും ഫാത്തിമ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു . യാത്രയുടെ മുഴുവന്‍ ചിലവുകളും താമസം , ഭക്ഷണം , മറ്റു തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സന്ദര്‍ശനം എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഉള്ള പാക്കേജ് ആണ് ക്രമീകരിച്ചിരിക്കുന്നത്.

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more