1 GBP = 104.15
breaking news

ലേക് പാലസ് റിസോർട്ടിലേക്കുള്ള റോഡ് , ശുപാർശക്കത്ത് വ്യാജമെന്ന് സംശയം

ലേക് പാലസ് റിസോർട്ടിലേക്കുള്ള റോഡ് , ശുപാർശക്കത്ത് വ്യാജമെന്ന് സംശയം

കളക്ടർ അനുപമയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ നിയന്ത്രണത്തിലുള്ള ലേക് പാലസ് റിസോർട്ടിലേക്ക് റോഡ് നിർമ്മിക്കാൻ പ്രാദേശിക നിരീക്ഷണ സമിതി 2011ൽ നൽകിയ ശുപാർശക്കത്ത് വ്യാജമെന്ന് സംശയമുണ്ടെന്ന് കളക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശം. വാട്ടർ വേൾഡ് ടൂറിസം കമ്പനിയും കരുവേലി പാടശേഖര സമിതിയും നികത്തപ്പെട്ട സ്ഥലത്തിന്റെ ഉടമകളും ബന്ധപ്പെട്ടു കിടക്കുന്നതിനാൽ റിസോർട്ടിന്റെ വികസനത്തിനായി വരുത്തിയ മാറ്റങ്ങൾ സമിതിയോ പ്രദേശവാസികളോ ചോദ്യം ചെയ്തിട്ടില്ലെന്നും കളക്ടർ ടി.വി. അനുപമ തയ്യാറാക്കി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

20 പേജുള്ള റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരമാണ് പുറത്തുവന്നത്. ലേക് പാലസ് റിസോർട്ടിനു മുന്നിലൂടെ കടന്നുപോകുന്ന 880 മീറ്റർ നീളമുള്ള വലിയകുളം-സീറോ ജെട്ടി ഗ്രാവൽ റോഡിന് 2013 മുതൽ നാലു ഘട്ടങ്ങളിലായി 25 ലക്ഷം രൂപ എം.പിമാരായ പി.ജെ. കുര്യൻ, കെ.ഇ. ഇസ്മായിൽ എന്നിവർ അനുവദിച്ചു. ഇവിടെ ഉണ്ടായിരുന്ന 2.8 മീറ്റർ വീതിയുള്ള ബണ്ടിന്റെ അതേ വീതിയിൽ നിലം നികത്താതെ റോഡ് നിർമ്മിക്കാനാണ് ഭരണാനുമതി ലഭിച്ചത്. എന്നാൽ നിർവഹണ ഏജൻസി സമർപ്പിച്ച ബില്ലുകളിൽ റോഡിന്റെ വീതി മൂന്നര മീറ്ററാണ്. യഥാർത്ഥത്തിൽ നാലു മീറ്ററും. റിസോർട്ട് വരെയുള്ള ആദ്യ 250 മീറ്റർ മൂന്നര മീറ്റർ വീതിയിൽ ടാർ ചെയ്തിട്ടുണ്ട്. റിസോർട്ട് കൂടാതെ എട്ടു കുടുംബങ്ങൾ കൂടി റോഡ് ഉപയോഗിക്കുന്നതിനാൽ ‘പൊതു ആവശ്യം’ എന്ന നിബന്ധന പാലിക്കപ്പെടുന്നുണ്ട്. പ്രാദേശിക നിരീക്ഷണ സമിതിയുടെ മിനിട്സിൽ ‘ലേക് പാലസ് ജെട്ടിയിലേക്ക് റോഡ് അനുവദിക്കാവുന്നതാണ് ‘ എന്ന് പിന്നീട് എഴുതിച്ചേർത്തതായാണ് കാണുന്നത്. ഇതിന്റെ ആധികാരികതയിൽ സംശയമുണ്ട്. മാത്രമല്ല, പ്രാദേശിക സമിതിയുടെ ശുപാർശ സംസ്ഥാന സമിതിക്ക് അയയ്ക്കാൻ തയ്യാറാക്കിയ കത്തിലെ വിലാസം അപൂർണമാണ്. കത്ത് അയച്ചിട്ടുമില്ല. നിർവഹണ ചുമതലയുള്ള ബി.ഡി.ഒ, ആര്യാട് പഞ്ചായത്ത് എന്നിവർ ഈ വസ്തുതകൾ പരിശോധിച്ചില്ല. സർക്കാർ ഫണ്ടുപയോഗിച്ചുള്ള റോഡ് നിർമ്മാണത്തിന് സംസ്ഥാന സമിതിയുടെ അംഗീകാരം നേടാത്തതിനാൽ അധിക നികത്തലിന് സാധൂകരണം നൽകണോയെന്ന് സർക്കാർ തലത്തിൽ തീരുമാനിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more