1 GBP = 104.15
breaking news

പത്താം ക്ലാസിൽ പഠനം നിർത്തിയ വ്യാജ ഡോക്ടർമാർ ആശുപത്രി നടത്തിയത് മൂന്ന് വർഷം; ഒടുവിൽ രജിസ്‌ട്രേഷനിൽ കുടുങ്ങി

പത്താം ക്ലാസിൽ പഠനം നിർത്തിയ വ്യാജ ഡോക്ടർമാർ ആശുപത്രി നടത്തിയത് മൂന്ന് വർഷം; ഒടുവിൽ രജിസ്‌ട്രേഷനിൽ കുടുങ്ങി

30 കിടക്കകളുള്ള ആശുപത്രി തുടങ്ങി പത്താം ക്ലാസിൽ പഠനം നിർത്തിയ വ്യാജ ഡോക്ടർമാർ. ഹൈദരാബാദിലെ മെഹ്ദിപട്‌നത്താണ് സംഭവം. മൂന്ന് വർഷമാണ് ഡോക്ടർമാരെന്ന് നടിച്ച് ഇവർ ആശുപത്രി നടത്തിയത്.

മെഹ്ദിപട്‌നത്തിലെ ആസിഫ നഗറിലാണ് സമീർ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്. മുഹമ്മദ് ശുഐബ് സുഭാനിയും മുഹമ്മദ് അബ്ദുൽ മുജീബും ചേർന്നാണ് ആശുപത്രി നടത്തിയിരുന്നത്. കൂട്ടത്തിൽ മുജീബ് ഹുമയൂൺനഗറിലെ സ്വകാര്യ ആശുപത്രിയുടെ എംഡിയായി പ്രവർത്തിച്ചിട്ടുണ്ട്. ഒരു ആശുപത്രി എങ്ങനെ നടത്തണമെന്ന് ഇതുവഴി പഠിച്ച മുജീബ് സുഭാനിയെ കൂടി കൂട്ടത്തിൽ ചേർക്കുകയായിരുന്നു.

ഡോ.മുഹമ്മദ് അബ്ദുൽ മുജീബ് എന്ന പേരിൽ മുജീബ് ഒരു ആധാർ കാർഡും സംഘടിപ്പിച്ചു. ഇതറിയാതെ ഇരുവരുടേയും പേരിൽ സുഭാനി ആശുപത്രി രജിസ്‌ട്രേഷന് നൽകി. ജില്ലാ മെഡിക്കൽ ഓഫിസർ ആശുപത്രിക്ക് രജിസ്‌ട്രേഷൻ നൽകികയും ചെയ്തു. ഒക്ടോബർ 2017 മുതൽ അഞ്ച് വർഷത്തേക്കായിരുന്നു ലൈസൻസ്. രോഗികളെ ചികിത്സിക്കാൻ രണ്ട് ഡോക്ടർമാരെ നിയമിക്കുകയും ചെയ്തു.

തുടർന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇരുവരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more