1 GBP = 104.23
breaking news

ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെയാണ് മുന്‍ ബിജെപി മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ മമത ബാനര്‍ജിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

1998 മുതല്‍ 2002വരെ വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു യശ്വന്ത് സിന്‍ഹ. പിന്നീട് 2002 ജൂലൈ മുതല്‍ 2004 മേയ് വരെ വിദേശകാര്യമന്ത്രിയുമായിരുന്നു. മോദി പ്രധാനമന്ത്രിയായതു മുതല്‍ ബിജെപിയുമായി സിന്‍ഹ അഭിപ്രായ വ്യത്യാസമാരംഭിച്ചിരുന്നു.
2018ല്‍ സിന്‍ഹ ബിജെപി ബന്ധം അവസാനിപ്പിച്ചു.

നേരത്തെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു യശ്വന്ത് സിന്‍ഹ. 24 വര്‍ഷത്തെ സര്‍വ്വീസിന് ശേഷമാണ് രാഷ്ട്രീയ പ്രവശനം നടത്തിയത്.

1984ല്‍ ജനതാപാര്‍ട്ടി അംഗമായി. 1986ല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി. രാജ്യസഭാംഗവുമായി. 1989ല്‍ ജനതാദള്‍ രൂപീകരിച്ചപ്പോള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി. പിന്നീട് 1990ല്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാരില്‍ ധനകാര്യമന്ത്രിയായി. 1996ലാണ് യശ്വന്ത് സിന്‍ഹ ജനതാദള്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more