1 GBP = 104.17
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് വിപുലമായ ഒരുക്കങ്ങൾ

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് വിപുലമായ ഒരുക്കങ്ങൾ

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പിറവിത്തിരുന്നാൾ കർമ്മങ്ങളുടെ ശുശ്രൂഷകൾക്കായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. രൂപതയിലെ എഴുപത്തി ഒൻപത് ഇടവകകളിലും, മിഷൻ കേന്ദ്രങ്ങളിലും പരമ്പരാഗതമായ രീതിയിൽ പിറവിത്തിരുന്നാൾ ശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട്, ഇരുപത്തി നാലാം തീയതി പാതിരാകുർബാനയും, ശുശ്രൂഷകളും, ക്രിസ്മസ് ദിനത്തിലും തിരുക്കർമ്മങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ ഇരുപത്തി നാലാം തീയതി വൈകിട്ട് എട്ട് മണിക്ക് നടക്കുന്ന പിറവിത്തിരുന്നാൾ തിരുക്കർമ്മങ്ങൾക്കും വിശുദ്ധ കുര്ബാനക്കും കാർമികത്വം വഹിക്കും, രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയക്രമവും, സ്ഥലവും, ചാർജുള്ള വൈദികന്റെ കോണ്ടാക്റ്റ് ഡീറ്റൈൽസും ഉൾപ്പടെ ഉള്ള വിശദമായ ക്രമീകരണങ്ങൾ ഇതോടൊപ്പമുള്ള ഷീറ്റിൽ ലഭ്യമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more