1 GBP = 104.15
breaking news

വർണ്ണോജ്വലമായ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവുമായി ഡോർസെറ്റ് മലയാളി അസ്സോസിയേഷൻ; ആഘോഷരാവിൽ നവനേതൃത്വവും ചുമതലയേറ്റെടുത്തു

വർണ്ണോജ്വലമായ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവുമായി ഡോർസെറ്റ് മലയാളി അസ്സോസിയേഷൻ; ആഘോഷരാവിൽ നവനേതൃത്വവും ചുമതലയേറ്റെടുത്തു

ഉല്ലാസ് ശങ്കരൻ

പൂൾ: വർണ്ണശബളമായ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്കാണ് ഡോർസെറ്റ് മലയാളി അസ്സോസിയേഷൻ അംഗങ്ങൾ ഇക്കുറി സാക്ഷ്യം വഹിച്ചത്. ജനുവരി അഞ്ചിന് ശനിയാഴ്ച പൂളിലെ സെന്റ് എഡ്വേർഡ് സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികൾക്ക് വൈകുന്നേരം അഞ്ചു മണിയോടെ ഭദ്രദീപം തെളിച്ച് തുടക്കമായി.

പ്രസിഡന്റ് അനോജ് ചെറിയാന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പൊതുയോഗത്തിൽ കമ്മിറ്റിയംഗം രാജു ചാണ്ടി കഴിഞ്ഞ വർഷം നാടിനെ നടുക്കിയ പ്രളയത്തിൽ ജീവൻ പൊലിഞ്ഞവർക്കും സംഘടനാംഗങ്ങളുടെ കുടുംബാംഗങ്ങളുടെ വിയോഗത്തിലും ആദരഞ്ജലികൾ അർപ്പിച്ചു. പ്രസിഡന്റ് അനോജ് ചെറിയാന്റെ അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം വൈസ് പ്രസിഡന്റ് ഷീല സുനിൽ ആശംസകൾ അർപ്പിച്ചു.

അനോജ് ചെറിയാന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വ്യത്യസ്തങ്ങളായ വിവിധ കർമ്മ പദ്ധതികൾ ഈ കാലയവളവിൽ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. സംഘടനയുടെ പ്രാരംഭഘട്ടം മുതൽ വിവിധ ചുമതലകൾ വഹിച്ച് കമ്മിറ്റിയുടെ ഭാഗഭാക്കായ അനോജ് ചെറിയാന്റെ നേതൃത്വം സംഘടനയെ വളരെയധികം മുന്നോട്ട് നയിച്ചിട്ടുണ്ട്. ഡി എം എയുടെ ആഘോഷവേളകൾ പ്രത്യേകിച്ച് ഓണാഘോഷം, ക്രിസ്തുമസ് ന്യൂ ഇയർ, ഈസ്റ്റർ വിഷു, നൈറ്റ് ഔട്ട് എന്നിവ സംഘടനാംഗങ്ങളുടെ കാത്തിരിപ്പിന്റെ ദിനങ്ങളാക്കി മാറ്റിയതിൽ ഈ ഭരണസമിതി വളരെയേറെ പങ്കു വഹിച്ചിട്ടുണ്ട്.

കൂടാതെ വിപുലമായ ഫുഡ് കൗണ്ടറുകളോട് കൂടിയുള്ള സ്പോർട്ട്സ് ഡേ, മറ്റ് ഗെയിംസ് ദിനങ്ങൾ എന്നിവ അംഗങ്ങൾ സകുടുംബം ആഘോഷിക്കുന്ന ദിനങ്ങളാക്കി മാറ്റാൻ ഈ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ അവസരോചിതമായ ചാരിറ്റി പ്രവർത്തനങ്ങളിലും ഡി എം എ മുൻ കാലങ്ങളിലെ പോലെ തന്നെ മുൻപന്തിയിലായിരുന്നു. മലയാളികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയ പ്രളയ ദുരന്ത സഹായമായി കഴിഞ്ഞ വർഷത്തെ ഓണാഘോഷം ഒഴിവാക്കിക്കൊണ്ട് ഒരു വീട് പുനർനിർമ്മാണത്തിന് സഹായമായ തുക കൈമാറിയത് സംഘടനയുടെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ്.

സെക്രട്ടറി സജി ലൂയിസിന്റെ വിശദമായ പ്രവർത്തന റിപ്പോർട്ടിന് ശേഷം ട്രഷറർ ജെയ്‌മോൻ സ്റ്റീഫൻ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റെമി ജോസഫിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റെടുത്തു. റിട്ടേണിങ് ഓഫീസറായി പൊതുയോഗം ചുമതലപ്പെടുത്തിയ തോമസ് ഫിലിപ്പിന്റെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഡി എം എ യുടെ സ്ഥാപക പ്രസിഡന്റും സംഘടനാ സ്ഥാപകരിൽ പ്രധാനിയുമായ റെമി ജോസെഫിന്റെ പേര് യോഗം ഒന്നടങ്കം പ്രസിഡന്റായി നിർദ്ദേശിക്കുകയായിരുന്നു. അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണ സമിതിയാണ് പൊതുയോഗത്തിൽ തിരഞ്ഞെടുത്തത്.

പുതിയ ഭരണസമിതിയിൽ സെക്രട്ടറിയായി ഉല്ലാസ് ശങ്കരനും ട്രഷററായി ജയ്മോൻ സ്റ്റീഫനെയും യോഗം തിരഞ്ഞെടുത്തപ്പോൾ വൈസ് പ്രസിഡന്റായി ലീന ലാലിച്ചനും ജോയിന്റ് സെക്രട്ടറിയായി ബോബി അഗസ്റ്റിനും വിമൻസ് റെപ്രസെന്റേറ്റിവായി ജോളി വിൻസന്റും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് കമ്മിറ്റിയംഗങ്ങൾ താഴെപ്പറയുന്നവരാണ്.
സതീഷ് സക്കറിയ
ജിന്നി ചാക്കോ
ഷിനു സിറിയക്ക്
ജോയ് ചാക്കോ
ചിക്കു ജോർജ്ജ്
അപർണ്ണ ലാൽ
അനോജ് ചെറിയാൻ
ലൂയിസ് സജി

ഓഡിറ്റർ തോമസ് ജോർജ്ജ്
യുക്മ റെപ് ലാലിച്ചൻ ജോർജ്ജ്

സംഘടനയുടെ ഇത്രയും കാലത്തെ പ്രവർത്തന പരിപാടികൾ മാതൃകയാക്കിക്കൊണ്ട് വിപുലമായ കർമ്മ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് നിയുക്ത പ്രസിഡന്റ് റെമി ജോസഫ് ആശംസാ പ്രസംഗത്തിൽ പറഞ്ഞു.

തുടർന്ന് ഡി എം എയുടെ കുരുന്നുകൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ വിവിധ കലാരൂപങ്ങളാണ് വേദിയിൽ അരങ്ങേറിയത്. ബാലഭാസ്കർ അനുസ്മരണം, നേറ്റിവിറ്റി പ്ലേ, ക്‌ളാസിക്കൽ ഡാൻസ്, കപ്പിൾ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫ്യുഷൻ ഡാൻസുകൾ, കോമഡി സ്‌കിറ്റുകൾ, പാട്ടുകൾ തുടങ്ങി വിവിധ പരിപാടികളാണ് ആഘോഷങ്ങൾക്ക് നിറച്ചാർത്ത് നൽകിയത്. വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം രാത്രി പതിനൊന്നരയോടെ ആഘോഷങ്ങൾക്ക് പരിസമാപ്തിയായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more