1 GBP = 107.78
breaking news

റെക്സം WKC യുടെ ദീപാവലി ആഘോഷം പുതുസ്മരണയായി.

റെക്സം WKC യുടെ ദീപാവലി ആഘോഷം പുതുസ്മരണയായി.

ബെന്നി അഗസ്റ്റിൻ

റെക്സം കേരളാ കമ്മ്യൂണിറ്റി (WKC) ദീപാവലിദിനം ആഘോഷനിമിഷങ്ങ ളാക്കി. ദീപാവലി ദീപം തെളിച്ചും, മധുര പലഹാരങ്ങൾ വിതരണം ചെയ്തും പൂത്തിരി, മത്താപ്പു കത്തിച്ചും പാട്ടും ഡാൻസും ആയി ദീപാവലി സായാഹ്നം കുട്ടികളും മുതിർന്നവരും ഓർമ്മയിൽ സൂക്ഷിക്കുന്ന നല്ലൊരു ദിനമാക്കി.

മാതൃ രാജ്യം വിട്ട് അന്യനാട്ടിൽ കഴിയുമ്പോൾ ഇവിടുത്തെ ജോലി തിരക്കും കുട്ടികളുടെ സ്കൂൾ, കുടുംബ കാര്യങ്ങൾ ഇവയുടെ തിരക്കിൽ കഴിയുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും തെല്ലൊരു സന്തോഷം നൽകുന്നതാണ് നമ്മുടെ ഒത്തുചേരലുകൾ. നമ്മുടെ തനത് ആഘോഷങ്ങൾ മറക്കാതെ ഓർമ്മയിൽ സൂക്ഷിച് നമ്മുടെ കുട്ടികൾക്ക് പകർന്നു നൽകാനുള്ള അവസരങ്ങൾ ആണ് നമ്മുടെ ഓണം, ക്രിസ്മസ് ന്യൂ ഇയർ, ഈസ്റ്റെർ, വിഷു, ദീപാവലി ആഘോഷങ്ങൾ. റെക്സം കേരളാ കമ്മ്യൂണിറ്റി എല്ലാവർഷവും ഇത്തരം ആഘോഷങ്ങൾ ഭംഗിയായി നടത്തി വരുന്നു.

WKC യൂടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 30-ന് നൂതനമായ പരിപാടികളോടെ നടത്താനുള്ള അണിയറ പ്രവർത്തങ്ങൾ നടന്നുവരുന്നു.കൂടുതൽ വിവരങ്ങൾ അറിയാൻ Wrexham Kerala Community Facebook, Whatsapp ജോയിൻ ചെയ്യുക.

ഈ വർഷത്തെ ദീപാവലി ആഘോഷത്തിൽ പങ്കുചേർന്ന എല്ലാവർക്കും WKC കമ്മിറ്റി നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more