1 GBP = 94.98
breaking news

വോക്കിങ്ങ് കാരുണ്യയുടെ എഴുപത്തിഒന്പതാമത്‌ സഹായമായ 47000 രൂപ സിബിച്ചനും വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പായി 70000 രൂപയും കൈമാറി

വോക്കിങ്ങ്  കാരുണ്യയുടെ എഴുപത്തിഒന്പതാമത്‌ സഹായമായ 47000 രൂപ സിബിച്ചനും വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പായി 70000 രൂപയും കൈമാറി

ആലപ്പുഴ: വോക്കിങ് കാരുണ്യയുടെ എഴുപത്തിഒന്പതാമത്‌ സഹായമായ നാല്പത്തിയേഴായിരം രൂപ പ്രശക്ത  സിനിമ നടൻ ജയൻ ചേർത്തല സിബിച്ചന് കൈമാറി. തദവസരത്തിൽ ചാരിറ്റി പ്രവർത്തകരായ ഷില്ലു കൊട്ടാരത്തിൽ, ജെയ്സി മനോജ് എന്നിവർ സന്നിഹിതരായിരുന്നു. ഏഴ്  മിടുക്കരായ വിദ്യാര്ധികൾക്കുള്ള സഹായമായി എഴുപതിനായിരം രൂപയും കൈമാറി. ചേർത്തലയിൽ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സിബിച്ചൻ (42 വയസ്സ്) ഇന്ന് തീരാദു:ഖങ്ങളുടെ നടുവിലാണ്. തുടർച്ചയായ പനിയെ തുടർന്ന് ആശുപത്രിയിലായ സിബിച്ചന് പനി വിട്ടുമാറാത്തതിനെ തുടർന്ന് വിദഗ്ദ പരിശോധന വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. പരിശോധനയിലാണ് ബ്ലഡ് കാൻസർ എന്ന മഹാരോഗത്തിനു് താൻ അടിമയാണെന്ന സത്യം അദ്ദേഹം മനസ്സിലാക്കിയത്. ആശാരിപ്പണി കൊണ്ട് കിട്ടുന്ന തുഛമായ വരുമാനം ഒരിക്കലും തൻ്റെ ചികിത്സയ്ക്കു തികയുമായിരുന്നില്ല.

ആലപ്പുഴ മെഡിക്കൽ കോളേജിലും മറ്റു നിരവധി ആശുപത്രികളിലും സിബിച്ചൻ ചികിത്സ തേടിയിട്ടുണ്ട്. നിരന്തരമായ ചികിത്സ വലിയ കടക്കെണിയിലാണ് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. ഇപ്പോൾ തന്നെ എകദേശം രണ്ടു ലക്ഷം രൂപയുടെ കടബാദ്ധ്യത ഉണ്ട് സിബിച്ചന്. മുൻപോട്ടുള്ള തുടർചികിത്സക്കായി വലിയ ഒരു തുക .കണ്ടെത്തേണ്ടതായിട്ടുണ്ട്. സ്വന്തമായി ഒരു വീടോ ഭൂമിയോ ഇല്ലാത്ത സിബിച്ചൻ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. ഭാര്യയും പറക്കമുറ്റാത്ത ചെറിയ രണ്ടു കുട്ടികളുമായാണ് സിബിച്ചൻ വാടക വീട്ടിൽ താമസിക്കുന്നത്. ഇതുവരെ മുൻപോട്ട് പോയത് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ്.

പ്രിയമുള്ളവരെ സിബിച്ചനെയും കുടുംബത്തെയും സഹായിക്കുവാൻ നിങ്ങൾ കാണിച്ച നല്ല മനസ്സിന് വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ  നന്ദി അറിയിക്കുന്നു.

Registered Charity Number  1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
 
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more