1 GBP = 104.15
breaking news

ശരീരം തളർന്നു സംസാരശേഷി നഷ്ടപ്പെട്ട 26 വയസുകാരൻ സായൂജിന് ഒരു കൈത്താങ്ങാകുവാൻ വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?

ശരീരം തളർന്നു സംസാരശേഷി നഷ്ടപ്പെട്ട 26 വയസുകാരൻ സായൂജിന് ഒരു കൈത്താങ്ങാകുവാൻ വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?

കടിയങ്ങാട്: ഇത് വെറും വാക്കോ വർത്തമാനമോ അല്ല ഉള്ളു കലങ്ങും തേങ്ങലാണ്. ഏതോ അർത്ഥത്തിൽ നാമറിഞ്ഞിട്ടും അറിയാതെ നമുക്കിടയിൽ ഒറ്റമുറിചേതിയിൽ കഷ്ടപ്പാടുകൾ ശീലമാക്കാൻ വിധിക്കപ്പെട്ട പാവങ്ങളാണവർ. കടിയങ്ങാട് പാലത്തിൽനിന്നും ഒരു വിളിപ്പാടകലെ കുളക്കണ്ടത്തിലാണ് സായൂജിന്റെ കൂര. ശെരിക്കും വഴിപോലുമില്ലാത്ത ഒരു ആലതന്നെയാണത്. ഈ വരുന്ന കാറ്റും മഴയും കൊണ്ടുപോയ്ക്കോ എന്ന കോലത്തിൽ ഏഴു സെന്ററിൽ നാലുകാലും  ഒരു ഷീറ്റും നമ്മെ കളിയാക്കി നില്കും പോലെ തോന്നും ഒറ്റ കാഴ്ചയിൽ. 
   

സ്കൂളിൽ പഠിക്കുന്ന നല്ല പ്രായത്തിൽ ശരീരം തളർന്നു സംസാരശേഷി നഷ്ടപ്പെട്ട് കിടപ്പിലായതാണ് സായൂജ്. നിരവധി ചികിത്സകൾ പലരുടെയും സഹായങ്ങൾക്കൊണ്ടു ചെയ്‌തെങ്കിലും സായൂജ് ഇന്നും കിടന്ന കിടപ്പിലാണ്. സായൂജിന്റെ ധീർകകാലത്തെ ചികിത്സകൾ കുമാരനേയും കുടുംബത്തെയും വലിയ കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. കുമാരന്റെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം തന്നെ മുൻപോട്ടു തള്ളിനീക്കാൻ കഷ്ടപ്പെടുകയാണ്. സായൂജിന് മരുന്നിനും മറ്റുമായിത്തന്നെ മൂവായിരം രൂപയിൽ പരം ആഴ്ചയിൽ ആവശ്യമാണ്. ചോർന്നൊലിക്കുന്ന കൂരയിൽ കിടക്കുമ്പോഴും മരുന്നും ഭക്ഷണവും മുടങ്ങരുതെ എന്ന ഒറ്റപ്രാർത്ഥന മാത്രമേ കുമാരനും കുടുംബത്തിനുമുള്ളു. 

പ്രിയമുള്ളവരേ ഈ കുടുംബത്തിന്റെ നിസഹായാവസ്ഥയിൽ ഒരു ചെറിയ കൈത്താങ്ങാകുവാൻ നമുക്ക് സാധിച്ചാൽ അതൊരുവലിയ പുണ്യമായിരിക്കും. സായൂജിനെയും കുടുംബത്തിനെയും സഹായിക്കുവാൻ സന്മനസുള്ളവർ ജൂലൈ പതിനഞ്ചിനുമുന്പായി വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അകൊണ്ടിലേക്കു  നിങ്ങളാൽ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.

Registered Charity Number  1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more