1 GBP = 104.31
breaking news

രണ്ടു കിഡ്നികളും തകരാറിലായ മുട്ടുച്ചിറയിലെ രാജു കരുണ തേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നമുക്കും സഹായിക്കാം

രണ്ടു കിഡ്നികളും തകരാറിലായ മുട്ടുച്ചിറയിലെ രാജു കരുണ തേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നമുക്കും സഹായിക്കാം

മുട്ടുചിറ: കോട്ടയം ജില്ലയിൽ മുട്ടുച്ചിറയിൽ താമസിക്കും രാജു കിഡ്‌നി തകരാറിലായി ഡയാലിസിസ് തുടങ്ങിയിട്ട് നാലുവർഷത്തോളമായി. രാജു ഒരു ടാപ്പിംഗ് തൊഴിലാളിയായിരുന്നു, വർഷങ്ങളോളമായി രാജു ടാപ്പിംഗും ഭാര്യ ലക്ഷ്മി വീട്ടു വേലകളും ചെയ്താണ് രണ്ടു മക്കൾ അടങ്ങുന്ന കുടുംബം പോറ്റിയിരുന്നത്.
രാജുവിന്റെ കിഡ്‌നി രോഗം ഈ കുടുംബത്തെ തകർത്തു കളഞ്ഞു. ശമിക്കാത്ത വയറുവേദനയെത്തുടർന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത രാജുവിനെ വിദ്‌ഗദത്ത പരിശോധനകൾക്കു ശേഷമാണു അറിയാൻ കഴിഞ്ഞത് തന്റെ രണ്ടു കിഡ്നികളും തകരാറിലാണെന്ന യാഥാർഥ്യം.

വളരെനാളത്തെ ചികിത്സകൾ നടത്തിയെങ്കിലും രോഗ ശമനം ലഭിക്കാതെ ഡയാലിസിലേക്കു മാറുകയായിരുന്നു. കൂലിവേലക്കാരായ രാജുവിനും ലക്ഷ്മിക്കും ആഴ്ചയിൽ രണ്ടുവീതമുള്ള ഡയാലിസിസും കുടുംബച്ചിലവുകളും താങ്ങാവുന്നതിലുമധികമായിരുന്നു, നിരന്തര ചികിത്സകൾ ഈ കുടുംബത്തെ തീരാ കടക്കെണിയിലാണ് എത്തിച്ചത്. ഡയാലിസിനും മരുന്നുകൾക്കുമായി രാജുവിന് ഇപ്പോൾത്തന്നെ ആഴ്ചയിൽ നല്ലൊരുതുക ആവശ്യമാണ്. പലപ്പോഴും സാമ്പത്തീക പരാധീനത മൂലം ഡയാലിസിസ് ചെയ്യാൻ പറ്റാറില്ല. ഇപ്പോൾ ഡോക്ടർ നിർദ്ദേശിച്ചിരുക്കുന്നതു ഒരു ഇന്ജെക്ഷന് പതിനയ്യായിരം രൂപ വിലവരുന്ന മരുന്ന് മൂന്നു തവണ എടുക്കണമാണ്.

അനുദിന മരുന്നുകൾക്കുപോലും നിവൃത്തിയില്ലാത്ത രാജുവും കുടുംബവും എങ്ങനെ തുടര്ചികിത്സകൾ നടത്തുമെന്നറിയാതെ വലയുകയാണ്. ഈ അവസ്ഥയിൽ രാജുവിനും കുടുംബത്തിനും ഒരു കൈത്താങ്ങാകുവാൻ നമുക്കും സാധിക്കില്ലേ? പ്രിയമുള്ളവരേ രാജുവിനെ സഹായിക്കുവാൻ സന്മനസ്സുള്ള സുഹൃത്തുക്കൾ ഒക്ടോബർ പതിനഞ്ചിനുമുന്പായി വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അകൊണ്ടിലേക്കു കഴിയുന്ന സഹായം നിക്ഷേപിക്കാൻ അപേക്ഷിക്കുന്നു.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more