1 GBP = 104.27
breaking news

വോക്കിങ് കാരുണ്യയുടെ എൺപത്തിഏഴാമത്‌ സഹായമായ അറുപത്തിഒന്നായിരം രൂപ വയനാട്ടിലെ ഏലിക്കുട്ടിക്ക് കൈമാറി.

വോക്കിങ് കാരുണ്യയുടെ എൺപത്തിഏഴാമത്‌ സഹായമായ അറുപത്തിഒന്നായിരം രൂപ വയനാട്ടിലെ ഏലിക്കുട്ടിക്ക് കൈമാറി.

മാനന്തവാടി: വോക്കിങ് കാരുണ്യയുടെ എൺപത്തിഏഴാമത്‌ സഹായമായ അറുപത്തിഒന്നായിരം രൂപ വയനാട്ടിലെ ഏലിക്കുട്ടിക്ക്  റിട്ടയേർഡ് ഹെൽത്ത് ഇൻസ്‌പെക്ടർ ലീലാമ്മ ജോൺ കൈമാറി. തദവസരത്തിൽ അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്‌പെക്ടർ ജോയ്‌സ് ജോൺ സന്നിഹിതനായിരുന്നു. രോഗികളായ ഏലിക്കുട്ടിയ്ക്കും മകൻ മനോജിനും താങ്ങും തണലുമായിരുന്ന വര്ഗീസ് ഇവരെ വിട്ടുപിരിഞ്ഞിട്ടു പതിനാറു വർഷത്തിലേറെയായി. ബുദ്ധി മാന്ദ്യമുള്ള മകൻ വര്ഗീസിനെ സംരക്ഷിക്കേണ്ടത് രോഗിയായ ‘അമ്മ എലിക്കുട്ടിയുടെ കടമയായി. കൂലിവേല ചെയ്തായിരുന്നു വര്ഗീസ് കുടുംബം പോറ്റിയിരുന്നത്. ദരിദ്രരായ ഇവർക്ക് ആകെ സ്വന്തമായി മൂന്നു സെന്റ്‌ സ്ഥലവും ഒരു കൂരയുമാണുള്ളത്. വര്ഗീസിന്റെ മരണത്തിനു ശേഷം കൂലിവേല ചെയ്തായിരുന്നു ബുദ്ധി മാന്ദ്യം ബാധിച്ച മനോജിനെ ‘അമ്മ നോക്കിയിരുന്നത്.

കഴിഞ്ഞ പത്തു വർഷമായി ഏലിക്കുട്ടി എല്ലുകളുടെ ബലക്ഷയം മൂലം കൂലിപ്പണിക്ക് പോകാൻ പറ്റാതെ നല്ലവരായ നാട്ടുകാരുടെ സഹായത്തോടെയാണ് ജീവിച്ചു പോന്നിരുന്നത്. നിർധാരരായ ഇവർ അനുദിന മരുന്നുകൾ പോലും വാങ്ങാൻ നിവൃത്തിയില്ലാത്ത അവസ്‌ഥയിലാണ്‌. നീണ്ട കാലത്തെ ചികിത്സകളും അനുദിന ചിലവുകളും ഇവരെ വലിയൊരു കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. എലിക്കുട്ടിയുടെയും മനോജിന്റെയും ജീവൻ നിലനിർത്തുവാൻ വോക്കിങ് കാരുണ്യയോടൊപ്പം കൈത്താങ്ങായിമാറിയ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമഴിഞ്ഞ നന്ദി.

Registered Charity Number  1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more