1 GBP = 98.61

ഇത്തവണ കാരുണ്യയോടൊപ്പം നമുക്ക് അനാഥരും വൃദ്ധരുമായ ഈ മാതാപിതാക്കള്‍ക്ക് ഒരു കൈത്താങ്ങാകാം….

ഇത്തവണ കാരുണ്യയോടൊപ്പം നമുക്ക് അനാഥരും വൃദ്ധരുമായ ഈ മാതാപിതാക്കള്‍ക്ക് ഒരു കൈത്താങ്ങാകാം….

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കുട്ടല പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഫാദര്‍ ജിക്‌സന്റെ നേതൃത്വത്തിലുള്ള സ്‌നേഹഭവന്‍ ഇന്ന് നിരവധി വൃദ്ധര്‍ക്കും അനാഥര്‍ക്കും ആശ്രയ കേന്ദ്രമാണ്. അമ്പതില്‍പ്പരം അന്തേവാസികള്‍ ഇന്ന് സ്‌നേഹഭവന്റെ തണലിലാണ് ജീവിതം തള്ളിനീക്കുന്നത്. ഏകദേശം ഒരുമാസക്കാലം മുന്‍പോട്ടു പോകണമെങ്കില്‍ ഭക്ഷണത്തിന് മാത്രമായി മുപ്പതിനായിരത്തില്‍പരം രൂപ ചിലവുവരുമെന്നാണ് ഫാദര്‍ ജിക്‌സനില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

സ്‌നേഹഭവനിലെ അന്തേവാസികളില്‍ ബഹുഭൂരിപക്ഷവും പലവിധ അസുഖങ്ങളാല്‍ വലയുന്നവരുമാണ്. മരുന്നിനായി ഓരോ മാസവും നല്ലൊരു തുക ചിലവാക്കേണ്ടി വരുന്നുണ്ട്. പഞ്ചായത്തില്‍ നിന്നോ സര്‍ക്കരില്‍നിന്നോ യാതൊരുവിധ സഹായവും ലഭിക്കുന്നില്ല. നാട്ടുക്കാരുടെയും മറ്റു നല്ലവരായ സുഹൃത്തുക്കളുടെയും സഹായത്താലാണ് സ്‌നേഹഭവന്‍ ഓരോ ദിവസവും മുന്‍പോട്ടു തള്ളിനീക്കുന്നത്.

പ്രിയമുള്ളവരേ ഈ വൃദ്ധരിലും അനാഥരിലും നമുക്ക് പ്രിയപ്പെട്ടവരുടെ മുഖം ദര്‍ശിച്ചു കൊണ്ട് ഇവര്‍ക്കൊരു കൈത്താങ്ങാകാന്‍ സാധിച്ചാല്‍ നമ്മുടെ ജീവിതത്തിലെ ഏറ്റവുംവലിയ ഒരു പുണ്യപ്രവര്‍ട്ടിയായിരിക്കും. സ്‌നേഹഭവനിലെ അന്തേവാസികളുടെ കഷ്ടതകള്‍ അറിഞ്ഞ വോകിംഗ് കാരുണ്യ അന്‍പത്തിആറാമത് സഹായം സ്‌നേഹഭവന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ അശരണരെ സാഹായിക്കുവാന്‍ താല്പര്യമുള്ളവര്‍ വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് ഫെബ്രുവരി ഇരുപത്തി രണ്ടിന് മുന്‍പായി നിങ്ങളാല്‍ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.

https://www.facebook.com/pg/Woking-Karunya-Charitable-society-193751150726688/posts/Charittiehs

Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Society.

Sort Code:404708

Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more