1 GBP = 104.17
breaking news

ഡബ്ളിയു. എം.സി സ്വിറ്റ്സർലൻഡ് പ്രൊവിൻസിൻ്റെ കേരളപ്പിറവി ദിനാഘോഷവും ജനറൽ ബോഡി യോഗവും വർണാഭമായി…

ഡബ്ളിയു. എം.സി സ്വിറ്റ്സർലൻഡ് പ്രൊവിൻസിൻ്റെ കേരളപ്പിറവി ദിനാഘോഷവും ജനറൽ ബോഡി യോഗവും വർണാഭമായി…

സിൽവർ ജൂബിലിയുടെ നിറവിൽ എത്തിനിൽക്കുന്ന സ്വിറ്റ്സർലാൻഡിലെ ഏറ്റവും പ്രമുഖ  പ്രവാസി സംഘടനയായ ഡബ്ല്യുഎം സി പ്രൊവിൻസ് സംഘടിപ്പിച്ച 2020ലെ ജനറൽബോഡി യോഗവും കേരളപ്പിറവി ദിനാഘോഷവും വർണാഭമായ ചടങ്ങുകളോടെ ആഘോഷിക്കുകയുണ്ടായി. നവംബർ ഏഴാം തീയതി  ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചടങ്ങിൽ ആവേശഭരിതരായാണ്‌  അംഗങ്ങൾ പങ്കെടുത്തത്. പ്രോവിൻസ് പ്രസിഡണ്ട് സുനിൽ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ ജോണി ചിറ്റക്കാട്ട്  സെക്രട്ടറി മിനി ബോസ് ട്രഷറർ ജിജി ആന്റണി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റോഷിണി കാശാങ്കാട്ടിലിന്റെ  പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് സുനിൽ ജോസഫ് സ്വാഗതമാശംസിച്ചു. ചെയർമാൻ ജോണി ചിറ്റക്കാട്ടിന്റ ആശംസപ്രസംഗത്തിന് ശേഷം പ്രസിഡണ്ട് വിശദമായ വർക്കിംഗ് റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി മിനി ബോസ് 2019ലെ ജനറൽബോഡി യോഗത്തിന്റെ  റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ജിജി ആന്റണി 2020 ലെ  വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.


വനിതാ ഫോറത്തെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് റോസിലി ചാത്തംകണ്ടം സംസാരിക്കുകയും സെക്രട്ടറി റോസിലി നമ്പുശേരിയിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. യൂത്ത് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ബേസിൽ ആന്റണി വിശദീകരിക്കുകയുണ്ടായി. യൂറോപ്പ്യൻ വനിതാ ഫോറം പ്രസിഡണ്ട് മോളി പറമ്പേട്ട്, റീജിയൻ വൈസ്  പ്രസിഡണ്ട് വിൽസൺ ചാത്തംകണ്ടം റീജിയൻ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.


കേരളപ്പിറവി ദിനാഘോഷത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ബഹുമാന്യനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി  മന്ത്രി വി മുരളീധരൻ 25 വർഷം പൂർത്തിയാക്കിയ WMC സ്വിസ്സ് പ്രൊവിൻസിനു അഭിനന്ദനങ്ങൾ അറിയിച്ചു. ലോകമലയാളീ സമൂഹത്തെ ഒരു കുടകീഴിൽ അണിനിരത്തുവാൻ WMC നടത്തുന്ന പ്രവർത്തനങ്ങളെ ആദരണീയനായ മന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരോട് ഉള്ള നന്ദിയും ഐക്യദാർഢ്യവും അദ്ദേഹം പ്രകടിപ്പിച്ചു. ഗ്ലോബൽ ചെയർമാൻ ഡോക്ടർ എ വി അനൂപ് നൽകിയ ആശംസ സന്ദേശത്തിൽ ഡബ്ല്യു എം സി സ്വിസ് പ്രൊവിൻസിനെ സിൽവർ ജൂബിലിയുടെ അനുമോദനം  അറിയിക്കുകയും അദ്ദേഹം 2004 ൽ നടന്ന കേരള പിറവി  ചടങ്ങിൽ നേരിട്ട് പങ്കെടുത്ത ഓർമ്മകൾ  പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് ഗ്ലോബൽ പ്രസിഡണ്ട് ശ്രീ ജോണി കുരുവിള നടത്തിയ ആശംസാ പ്രസംഗത്തിൽ സ്വിസ്സ്  പ്രൊവീൻസിനെ യൂറോപ്പിൻ റീജിയൻറെ തിലകകുറി എന്നാണ്  വിശേഷിപ്പിച്ചത്. ഗ്ലോബൽ വൈസ് പ്രസിഡണ്ട് ശ്രീ ഡേവിസ് തെക്കുംതല തന്റെ ആശംസയിൽ  ഡബ്ല്യു എം സി സ്വിസ്സ്  പ്രൊവീൻസിന്റെ  കെട്ടുറപ്പുള്ള പ്രവർത്തനശൈലിയെ പറ്റി എടുത്തുപറയുകയുണ്ടായി.

ഇത്തവണത്തെ കേരള പിറവി ആഘോഷങ്ങളുടെ ഏറ്റവും വലിയ സവിശേഷത സ്വിസ് പ്രൊവിൻസിലെ കലാകാരന്മാരും കലാകാരികളും ചേർന്ന് മലയാളത്തിന്റെ മനോഹാരിതയും സ്വിറ്റ്സർലാൻഡിന്റെ പ്രകൃതി ചാരുതയും ഒത്തുചേർത്ത് തയ്യാറാക്കിയ മ്യൂസിക് വീഡിയോ ആൽബം ആയിരുന്നു. ഈ സംഗീത വീഡിയോ വിസ്മയത്തിൽ പങ്കുചേർന്ന എല്ലാവരും  പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. ഈ മ്യൂസിക് വീഡിയോ ആൽബം തയ്യാറാക്കുവാൻ നേതൃത്വം നൽകിയ സെക്രട്ടറി മിനി ബോസിനെ യോഗത്തിൽ  പങ്കെടുത്തഎല്ലാ അംഗങ്ങളും മുക്തകണ്ഠം പ്രശംസിച്ചു.

യോഗ സമാപനത്തോടനുബന്ധിച്ച് കൊറിയോഗ്രാഫറും  കലാകാരിയും ആയ റോസ് മേരി തയ്യാറാക്കി അവതരിപ്പിച്ച ഗാനോപഹാരം ഹൃദ്യമായ അനുഭവമായി.കോവിഡ് സാഹചര്യത്തിൽ  സൂമിൽ നടത്തിയ മീറ്റിംഗിനു സാങ്കേതിക സഹായം നൽകിയ ജിസ്സു പുറവക്കാട്ടിനു  യോഗം പ്രത്യേകം നന്ദി പറഞ്ഞു. സെക്രട്ടറി മിനി ബോസിന്റ നന്ദി പ്രകടത്തിനു ശേഷം യോഗം സമംഗളം പര്യവസാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more