1 GBP = 104.21
breaking news

വൈറ്റ് ഹൌസ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് പ്രമുഖ മാധ്യമങ്ങള്‍ക്ക് വിലക്ക്

വൈറ്റ് ഹൌസ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് പ്രമുഖ മാധ്യമങ്ങള്‍ക്ക് വിലക്ക്

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്?പൈസറി?െന്റ വെള്ളിയാഴ്ചത്തെ വാര്‍ത്ത സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് യു.എസിലെ പ്രമുഖ മാധ്യമങ്ങള്‍ക്ക് വിലക്ക്. സി.എന്‍.എന്‍, ന്യുയോര്‍ക് ടൈംസ്, പൊളിറ്റികോ, ദ ലോസ് ആഞ്ചലസ്, ടൈംസ്, ബസ് ഫീഡ് എന്നീ മാധ്യമങ്ങളെയാണ് വാര്‍ത്ത സമ്മേളനത്തില്‍ നിന്നും വൈറ്റ് ഹൗസ് ഒഴിവാക്കിയത്.

അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റത് മുതല്‍ ട്രംപ് മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്. ന്യൂയോര്‍ക്ക് ടൈംസ്, എന്‍.ബി.സി ന്യൂസ്, എ.ബി.സി, സി.ബി.സി, സി.എന്‍.എന്‍ എന്നീ മാധ്യമങ്ങള്‍ തന്‍റെ ശത്രുക്കളല്ല, എന്നാല്‍ അവര്‍ അമേരിക്കന്‍ ജനതയുടെ ശത്രുക്കളാണെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് അപ്രിയ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ ട്രംപ് ഇറക്കി വിടുകയും ചെയ്തിട്ടുണ്ട്.

ട്രംപിന്‍റെ പല നടപടികളെയും രൂക്ഷമായി വിമര്‍ശിച്ച് മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതാണ് മാധ്യമങ്ങള്‍ക്ക് നേരെ തിരിയാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് അസോസിയേറ്റഡ് പ്രസ്, ടൈം മാഗസിന്‍ എന്നീ മാധ്യമങ്ങള്‍ വാര്‍ത്ത സമ്മേളനം ബഹിഷ്കരിച്ചു.വിലക്ക് തുടരുമോയെന്ന കാര്യം വൈറ്റ് ഹൌസ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more